പുനരുപയോഗ ഊര്‍ജ്ജ കമ്പനിയായ സുസ്ലോണ്‍ എനര്‍ജിയുടെ ഓഹരികള്‍ വെള്ളിയാഴ്ച 1.6 ശതമാനം ഇടിഞ്ഞ് 44.45 രൂപയിലെത്തി. 2024 മെയ് മാസത്തിന് ശേഷം ഓഹരി എത്തുന്ന കുറഞ്ഞവിലയിലാണ് ഇത്. സെപ്തംബര്‍ മാസത്തില്‍ തുടങ്ങിയ ഇടിവ് ഇപ്പോഴും തുടരുന്നു.

വിലയില്‍ ഇതുവരെ 50 ശതമാനം വരെ കുറവുണ്ടായി. മെച്ചപ്പെട്ട മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ കുറഞ്ഞ വിലയിലാണുള്ളത്. അതുകൊണ്ടുതന്നെ ഇത് നിക്ഷേപത്തിനുള്ള അവസരമാണോയെന്ന ചോദ്യം ഉയരുന്നു.
ലാഭമുണ്ടായിട്ടും എന്തുകൊണ്ട് ഓഹരി ഇടിയുന്നു?
വിപണി പ്രതീക്ഷകള്‍ക്കനുസരിച്ച വരുമാനവും ലാഭവുമാണ് കമ്പനി ഡിസംബറിലവസാനിച്ച പാദത്തില്‍ പുറത്തുവിട്ടത്. വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 42 ശതമാനമുയര്‍ന്നപ്പോള്‍ അറ്റാദായം 15 ശതമാനം വര്‍ദ്ധിച്ചു. യഥാക്രമം 4236 കോടി രൂപയും 445 കോടി രൂപയുമാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനവും അറ്റാദായവും.
പ്രധാന പ്രശ്നങ്ങള്‍
കഴിഞ്ഞ ഏഴ് പാദങ്ങളിലായി ഏകദേശം 3,175 മെഗാവാട്ട് (മെഗാവാട്ട്) മൂല്യമുള്ള കാറ്റാടി വൈദ്യുതി ഉപകരണങ്ങള്‍ സുസ്ലോണ്‍ എനര്‍ജി വില്പന നടത്തി. എന്നാല്‍ 778 മെഗാവാട്ട് മാത്രമാണ് അസംബ്ലിംഗ് കഴിഞ്ഞ് യഥാര്‍ത്ഥ പ്രൊജക്ടുകളായത്.മറ്റ് ഭാഗങ്ങള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നു.
ഇതു വരുംകാല ഓര്‍ഡറുകളെ ബാധിക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ എന്ന ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. വരും കാല വില്പന പ്രവചനം 3.1-3.5 ജിഗാവാട്ടില്‍ നിന്നും 3-3.2 ജിഗാവാട്ടിലേയ്ക്ക് താഴ്ത്താന്‍ അവര്‍ തയ്യാറായി.
ജെഎം ഫിനാന്‍ഷ്യലും മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ നുവാമയും കമ്പനി ഓഹരി വാങ്ങാന്‍ തന്നെയാണ് നിര്‍ദ്ദേശിയ്ക്കുന്നത്. യഥാക്രമം 64 രൂപയും 55 രൂപയുമാണ് ലക്ഷ്യവിലകള്‍. പക്ഷെ ഓര്‍ഡറുകള്‍ കുറയാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
