സ്വിഗ്ഗിയുടെ ഓഹരി വിപണി അരങ്ങേറ്റത്തിലൂടെ 500 കോടിപതികളാണ് ജനിക്കുന്നത്. ഇന്ന് നവംബർ 13 നാണ് ഓഹരി വിപണിയിലേക്ക് സ്വിഗ്ഗി കളം മാറ്റിയത്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി അതിൻ്റെ എംപ്ലോയീസ് സ്റ്റോക്ക് ഓപ്‌ഷൻ പ്ലാനിന് (ESOP) കീഴിൽ നൂറുകണക്കിന് ജീവനക്കാരെയാണ് കോടീശ്വരന്മാരാക്കുന്നത്. ഇതോടെ സ്വിഗ്ഗി സൊമാറ്റോയുടെ ഏറ്റവും വലിയ എതിരാളിയായി മാറും.
നിരവധി വർഷങ്ങളായി കമ്പനിയിൽ തുടരുകയും അതിൻ്റെ ബിസിനസിന്റെ വളർച്ചയിൽ പ്രവർത്തിക്കുകയും ചെയ്ത 5,000 ജീവനക്കാർക്ക് ഐ.പി.ഒ (ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ്) വഴി 9000 കോടി രൂപയാണ് എത്തുക. ഈ 5000 ജീവനക്കാരിൽ നിന്നും 500 ജീവനക്കാർക്കാണ് 1 കോടി വീതം ESOP ലഭിക്കുന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്ത് സ്വിഗ്ഗിയുടെ എംപ്ലോയീസ് സ്റ്റോക്ക് ഓപ്‌ഷൻ (ESOP) പേഔട്ട് രീതികൾ ഏറ്റവും മുൻപന്തിയിലാണ്. ഇങ്ങനെ സമ്പാദിക്കുന്ന കമ്പനികൾ വളരെ കുറവാണ്.
2024 മാർച്ചിൽ, കമ്പനിയിലെ ചില ജീവനക്കാർക്കും മുൻ ജീവനക്കാർക്കും അനുവദിച്ച ഇക്വിറ്റി ഷെയറുകളുമായി ബന്ധപ്പെട്ട് സെബിയുടെ റെഗുലേഷൻ 17(എ) പ്രകാരം ലോക്ക്-ഇൻ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വിഗ്ഗി സെബിയിൽ ഒരു ഇളവ് അപേക്ഷ സമർപ്പിച്ചു. ESOP സ്കീമുകൾക്ക് കീഴിലുള്ള ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനുകൾ പ്രയോഗിക്കുന്നതിന് അനുസൃതമായി കമ്പനിയുടെ ചില ജീവനക്കാർക്കും മുൻ ജീവനക്കാർക്കും അനുവദിച്ച ഇക്വിറ്റി ഷെയറുകളാണിവ. സ്വിഗ്ഗിക്ക് മുമ്പ്, ഫ്ലിപ്പ്കാർട്ട് ഇതുപോലെ ESOP ചെയ്തിരുന്നു.

എന്താണ് ESOP?
എംപ്ലോയീസ് സ്റ്റോക്ക് ഓപ്‌ഷൻ പ്ലാൻ എന്നാണ് ESOPയുടെ പൂർണ രൂപം. അതായത് ജീവനക്കാരെ കമ്പനി ഷെയർഹോൾഡർമാരാക്കാൻ അനുവദിക്കുന്ന ഒരു പദ്ധതിയാണിത്. ഇത് ജീവനക്കാർക്കുള്ള ആനുകൂല്യമാണ്. മാത്രമല്ല ഇതിലൂടെ ഈ ജീവനക്കാരും ഈ കമ്പനിയുടെ ഉടമസ്ഥരാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് പ്രകാരം ജീവനക്കാർക്ക് കമ്പനി സ്റ്റോക്കിൻ്റെ ഷെയറുകൾ നേരിട്ടോ അല്ലെങ്കിൽ അവരുടെ നഷ്ടപരിഹാര പാക്കേജിൻ്റെ ഭാഗമായോ നൽകുന്നു. ഇത് ശരിക്കും ജീവനക്കാർക്ക് നല്ലൊരു സാമ്പത്തിക ലാഭം സൃഷ്ടിക്കുന്നു.
ESOPയുടെ പ്രയോജനം...
ഇതിലൂടെ ജീവനക്കാർക്ക് ജോലിയോടുള്ള ആത്മാർത്ഥതയും പരിശ്രമങ്ങളും വർദ്ധിക്കും. ജീവനക്കാർക്കും കമ്പനിയുടെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ആ കമ്പനിയുടെ വളർച്ചക്കു വേണ്ട് ജീവനക്കാർ പ്രവർത്തിക്കും. ഇത് ഉയർന്ന ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു. ESOPയിലൂടെ ലഭിക്കുന്ന സംഭാവനകൾക്ക് നികുതിയിളവുണ്ട്. അതായത് ഈ സ്റ്റോക്കുകൾ വിൽക്കുന്നത് വരെ നികുതി ചുമത്തില്ല.
സ്വിഗ്ഗിയുടെ ഓഹരി തുടക്കം....
സ്വിഗ്ഗിയുടെ ഓഹരി വിപണിയിലേക്കുള്ള ചുവട് വെപ്പ് മികച്ചതായി തുടരുന്നു. ഇന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്വിഗ്ഗിയുടെ ഓഹരി 420 രൂപയ്ക്കാണ് ആരംഭിച്ചത്. നേരത്തെ നിശ്ചയിച്ച വിലയായ 390 രൂപയേക്കാൾ 7.69% കൂടുതലാണ്. 11,300 കോടി രൂപയുടെ ഐപിഒയിൽ 4,499 കോടി രൂപയുടെ പുതിയ മൂലധന സമാഹരണവും 6,828 കോടി മൂല്യമുള്ള 17.51 ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) ഉൾപ്പെടുന്നു. 3.59 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ നിരക്കും നോക്കുമ്പോൾ സ്വിഗ്ഗിയുടെ ഈ പ്രകടനം പ്രതീക്ഷകൾക്കപ്പുറമാണെന്ന് വിദഗ്ർ പറയുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications