ഭക്ഷ്യ വിതരണ രംഗത്തെ ഭീമൻ കമ്പനിയായ സ്വിഗ്ഗിയെ അറിയാത്തവർ വിരളമായിരിക്കും. രാജ്യത്തെ വൻ നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമെല്ലാം നിരത്തുകളിലൂടെ ഭക്ഷ്യ വസ്തുക്കളുമായി ചീറിപ്പായുന്ന ആയിരക്കണക്കിന് ഡെലിവറി സ്റ്റാഫുകളെ ദിനപ്രതി നമ്മൾ കാണാറുനുണ്ട്. പക്ഷേ ഓഹരി വിപണിയിൽ അത്ര നല്ല അവസ്ഥയിലല്ല നിലവിൽ സ്വിഗ്ഗി. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ മോശം പ്രകടനമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാഴ്ച വെയ്ക്കുന്നത്.
വിദേശ നിക്ഷേപകരുടെ പിൻവാങ്ങലുകളും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ബാലബലവും പശ്ചിമേഷ്യയിലെ യുദ്ധ ഭീതിയും ഇന്ത്യൻ ഓഹരി വിപണിയെ മോശമായി ബാധിച്ചു. നിരവധി കമ്പനികൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ടായി. ഹ്യുണ്ടായ് ഇന്ത്യയുടെ ഓഹരി വിപണിയിലെ തുടക്കവും മോശം പ്രകടനത്തോടെയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 15 ബില്ല്യൺ ഡോളർ ഐ പി ഒ ലക്ഷ്യമിട്ടിരുന്ന സ്വിഗ്ഗി തങ്ങളുടെ മൂല്യം കുറയ്ക്കാൻ നിർബന്ധിതരായത്.

25% ഐ പി ഒ മൂല്യം കുറയ്ക്കാൻ സ്വിഗ്ഗി
മികച്ച നിലയിൽ രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സ്വിഗ്ഗി. ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ദിനംപ്രതി സേവനങ്ങൾക്കായി ആശ്രയിക്കുന്നുണ്ട്. അതിനാൽ തന്നെ മികച്ച മൂല്യം ലക്ഷ്യമിട്ടായിരുന്നു കമ്പനി ഓഹരി വിപണികളിലേക്ക് പ്രവേശിക്കാനിരുന്നത്. 15 ബില്ല്യൺ ഡോളർ ആയിരുന്നു ഐ പി ഒ മൂല്യമായി കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ 4 ആഴ്ചകളായി ചുവപ്പിൽ തുടരുന്ന ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിലവിൽ 15 ബില്ല്യൺ ഡോളർ മൂല്യവുമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകില്ലെന്ന തിരിച്ചറിവാണ് ഐ പി ഒ മൂല്യം കുറയ്ക്കാൻ സ്വിഗ്ഗിയെ പ്രേരിപ്പിച്ചത്. 25 ശതമാനം കുറച്ചു നിലവിൽ 11.3 ബില്ല്യൺ ഡോളറാണ് നിലവിൽ ഐ പി ഒ മൂല്യമായി നിശ്ചയിച്ചിരിക്കുന്നത്. ബ്ലാക്ക് റോക്ക്, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ് മെന്റ് ബോർഡ് എന്നീ കമ്പനികൾ 1.4 ബില്യൺ ഡോളർ ഐ പി ഒയിൽ നിക്ഷേപിക്കാനൊരുങ്ങുന്നുണ്ട്. ഇത് സാധ്യമായാൽ ഈ വർഷം രാജ്യത്ത് നടന്ന രണ്ടാമത്തെ വലിയ സ്റ്റോക്ക് ഓഫറിഗ് ആയിരിക്കും.
ഇന്ത്യൻ ഓഹരി വിപണിയിലെ പ്രതിസന്ധിക്ക് കാരണം
ലോക രാഷ്ട്രീയ - സാമൂഹിക ചലനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ വളരെയേറെ പ്രതിഫലനങ്ങൾ സൃഷ്‌ടിക്കാറുണ്ട്. കോവിഡിനു ശേഷം ചൈനീസ് മാർക്കറ്റിലുണ്ടായ പ്രതിസന്ധി ഇന്ത്യക്ക് വളരെയേറെ ഗുണം ചെയ്തിരുന്നു. എന്നാൽ നിലവിൽ ചൈനയിലെ അവസ്ഥ വ്യത്യസ്തമാണ് വിപണി വളർത്താനായി വിദേശ നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ചൈനയിലുണ്ടായതോടെ നിക്ഷേപകർ വൻ തോതിൽ ആകർഷിക്കപ്പെട്ടു. അതോടെ ഇന്ത്യയുടെ വിദേശ നിക്ഷേപത്തിൽ വലിയ ഇടിവു സംഭവിക്കുകയും ഓഹരി വിപണിയിൽ വിറ്റഴികൾ പ്രവണത വളർത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഓരോ ദിവസവും വിജയ സാധ്യതകൾ മാറി മറിയുകയാണ്. ഡൊണാൾഡോ ട്രംപും കമലഹാരിസും തമ്മിലുള്ള കടുത്ത മത്സരവും ഇന്ത്യൻ ഓഹരി വിപണിയിൽ ചലനം സൃഷ്ടിക്കുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന അശാന്തിയും മറ്റൊരു വെല്ലുവിളിയാണ്. യുദ്ധ സമാനമായ സാഹചര്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചാൽ ഇന്ത്യൻ ഓഹരി വിപണിയും കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications