ഓഹരി വിപണിയിൽ പോസിറ്റീവ് വികാരം തളം കെട്ടിക്കിടക്കുന്നുണ്ട്. ജിഎസ്ടി പരിഷ്കാരങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, വിദേശ സ്ഥാപന നിക്ഷേപകർ വീണ്ടും നിക്ഷേപം ആരംഭിച്ചത് എന്നിവ ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും സൂചികകൾ മുകളിലേക്ക് തന്നെ കുതിക്കാനുള്ള സാധ്യതയുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ ഡാം ക്യാപിറ്റൽ ക്വിക്ക് കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ രണ്ട് ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്. സൊമാറ്റോയുടെ മാതൃ കമ്പനിയായ എറ്റേർണൽ ലിമിറ്റഡ്, സ്വിഗ്ഗി ലിമിറ്റഡ് എന്നീ രണ്ട് ഓഹരികളിലാണ് ബ്രോക്കറേജ് പോസിറ്റീവ്. നമുക്ക് വിശദമായി പരിശോധിക്കാം.
ബ്രോക്കറേജ് വിലയിരുത്തൽ
ഈ രണ്ട് കമ്പനികളുടെയും ഭക്ഷ്യ ബിസിനസുകൾ പക്വത പ്രാപിച്ചിട്ടുണ്ടെന്ന് ഡാം ക്യാപിറ്റൽ വിശ്വസിക്കുന്നു. അതിനാൽ, കുറഞ്ഞ മൂലധനം, മെച്ചപ്പെട്ട പ്രവർത്തന മൂലധന കാര്യക്ഷമത എന്നിവയാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മാർജിൻ വികാസവും ശക്തമായ സ്വതന്ത്ര പണമൊഴുക്ക് വളർച്ചയും പ്രതീക്ഷിക്കുന്നു. വർക്കിംഗ് ക്യാപിറ്റൽ നിലവിൽ നല്ല രീതിയിൽ തുടരുന്നത് കൊണ്ട് തന്നെ ക്യാഷ് ഫ്ലോ തടസമില്ലാതെ തുടരും. ഇത് ക്വിക്ക് കൊമേഴ്‌സ് പ്രവർത്തനങ്ങൾ നടത്തുന്നതിന് കമ്പനികൾക്ക് പിന്തുണ നൽകും.
2025-2028 സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിക്ക് 42% ഉം എറ്റേർണലിന് 28% ഉം വരുമാന വളർച്ച ഉണ്ടാകുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. 2028 സാമ്പത്തിക വർഷത്തോടെ സ്വിഗ്ഗി പിഎടി ലാഭത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം എറ്റേർണൽ ഇതിനകം തന്നെ പിഎടി ലാഭകരമാണ്. ഈ രണ്ട് കമ്പനികളുടെയും മൊത്ത ഓർഡർ മൂല്യം (GOV) മുന്നോട്ട് പോകുമ്പോൾ 18% നും 20% നും ഇടയിൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ഡാം ക്യാപിറ്റൽ വിലയിരുത്തുന്നു.

ഓഹരി വിപണിയിലെ പ്രകടനം
1. എറ്റേർണൽ ലിമിറ്റഡ്
സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ് എന്നിവയുടെ മാതൃ കമ്പനിയാണ് എറ്റേർണൽ ലിമിറ്റഡ്. എൻഎസ്ഇയിൽ 325.25 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.28 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 19.7 ശതമാനമാണ് ഒരുമാസത്തെ മുന്നേറ്റം. ആറ് മാസത്തിനിടെ 39 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മികച്ച ലാഭം നൽകാനും എറ്റേർണൽ ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു.
2. സ്വിഗ്ഗി ലിമിറ്റഡ്
എൻഎസ്ഇയിൽ 421.30 രൂപ എന്നതാണ് സ്വിഗ്ഗിയുടെ ഓഹരി വില. 6.7 ശതമാനമാണ് ഒരുമാസത്തെ വളർച്ച. ഓഹരിയിൽ ജനുവരി മുതൽ കനത്ത വില്പന സമ്മർദ്ദം കണ്ടിരുന്നു. എന്നാൽ മെയ് മുതൽക്ക് ഓഹരിയിൽ റിക്കവറി കാണുന്നുണ്ട്. ജൂണിൽ 20% നേട്ടം ഓഹരിയിൽ പ്രകടമായി.
ടാർഗെറ്റ് വില
എറ്റേർണൽ ഓഹരിക്ക് 25 ശതമാനം മുന്നേറ്റം കണക്കാക്കി കൊണ്ട് 400 രൂപയാണ് ടാർഗറ്റ് വില നൽകുന്നത്. അതെ സമയം സ്വിഗ്ഗി ഓഹരികൾക്ക് 28 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഓഹരിക്ക് 515 രൂപയാണ് ടാർഗറ്റ് വിലയായി നൽകുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications