കഴിഞ്ഞ ആഴ്ചകളിൽ വലിയ മുന്നേറ്റമാണ് ഇന്ത്യൻ വിപണി കാഴ്ച വെച്ചത്. ശനിയാഴ്ച നടന്ന സ്പെഷ്യല്‍ സെഷനിലും വിപണി മുന്നേറ്റം കാഴ്ച വച്ചു. പുതിയ ആഴ്ചയുടെ തുടക്കത്തിൽ കയറി ഇറങ്ങി വീണ്ടും കയറി മുന്നോട്ട് പോവുകയാണ് വിപണി സൂചികകൾ. ഓട്ടോ, മെറ്റൽ, മീഡിയ,ഐടി മേഖലകൾ രാവിലെ ചെറിയ രീതിയിൽ താഴ്ന്നിരുന്നു. എന്തായാലും നിക്ഷേപകർ വലിയ രീതിയിൽ ഭയപ്പെടേണ്ടതില്ല എന്നാണ് വിപണിയിലെ പൊതുവിലുള്ള വിലയിരുത്തൽ.
പുതിയ ആഴ്ചയും പ്രതീക്ഷകൾ
ഈ വാരത്തിൽ നാല് പ്രവർത്തി ദിവസങ്ങളാണ് നിക്ഷേപകർക്ക് ലഭിക്കുക. 8ആം തീയ്യതി വെള്ളിയാഴ്ച ശിവരാത്രിയാണ്. അന്ന് വിപണി അടഞ്ഞ് കിടക്കും. എന്തായാലും കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റം ഈ വാരവും വിപണി തുടരുമെന്നാണ് വിലയിരുത്തുന്നത്.

ഈ ഈഴ്ച സ്വിംഗ് ട്രേഡിംഗിനായി 5 പൈസ.കോം നിര്‍ദേശിക്കുന്ന 5 ഓഹരികളെക്കുറിച്ച് വിശദമായി നോക്കാം.
എന്താണ് സ്വിംഗ് ട്രേഡിംഗ്..?
സ്വിംഗ് ട്രേഡിംഗ് എന്നത് പെട്ടെന്നുള്ള നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഒരു ഓൺലൈൻ ട്രേഡിംഗാണ് . വ്യാപാരികൾ ഒരു സ്റ്റോക്ക് വാങ്ങുകയും ഹ്രസ്വമായി കൈവശം വയ്ക്കുകയും വില ഉയരുമ്പോൾ മാത്രം വിൽക്കുകയും ചെയ്യുന്നു.
സ്വിംഗ് ട്രേഡിംഗിന്റെ ലക്ഷ്യം ഒരു ചെറിയ കാലയളവിൽ സ്റ്റോക്കിന്റെ വിലയിലുണ്ടായ മാറ്റം കാരണം പെട്ടെന്നുള്ള ലാഭം ഉണ്ടാക്കുക എന്നതാണ്.
1. എസ്ബിഐ
ബാങ്കിംഗ്, ട്രഷറി, വിദേശ വിനിമയം തുടങ്ങി എല്ലാവിധ സേവനങ്ങളും നല്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്താണ് രജിസ്ട്രേഡ് ഓഫീസ്. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും ഭാഗം.
ലക്ഷ്യം : 820 രൂപ
സ്റ്റോപ്പ് ലോസ്: 750 രൂപ
ഹോള്‍ഡിംഗ് കാലയളവ്: 1 ആഴ്ച
2. ടാറ്റ കെമിക്കല്‍സ്
രാസവസ്തുക്കള്‍, വളം, നൈട്രജന്‍ സംയുക്തങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, സിന്തറ്റിക് റബ്ബര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ടാറ്റ കെമിക്കല്‍സ്.
31/03/2023 -ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം, കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 4,930 കോടിയും, ഇക്വിറ്റി മൂലധനം 255 കോടി രൂപയുമാണ്.
ലക്ഷ്യം : 1,040 രൂപ
സ്റ്റോപ്പ് ലോസ്: 938 രൂപ
ഹോള്‍ഡിംഗ് കാലയളവ്: 1 ആഴ്ച
3. ഇന്‍ഡസ് ടവേഴ്സ്
വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനം. 31/03/2023 -ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം, കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 28,381.80 കോടിയും, ഇക്വിറ്റി മൂലധനം 2,694.90 കോടിയുമാണ്.
ലക്ഷ്യം : 290 രൂപ
സ്റ്റോപ്പ് ലോസ്: 254 രൂപ
ഹോള്‍ഡിംഗ് കാലയളവ്: 1 ആഴ്ച

4. എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സ്
ഹോള്‍ഡിംഗ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന ഫിനാന്‍സ് സ്ഥാപനം. . മഹാരാഷ്ട്രയാണ് ആസ്ഥാനം. 31/03/2023 -ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം, കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 347.37 കോടിയും, ഇക്വിറ്റി മൂലധനം 2,479.67 കോടി രൂപയുമാണ്.
ലക്ഷ്യം : 185 രൂപ
സ്റ്റോപ്പ് ലോസ്: 165 രൂപ
ഹോള്‍ഡിംഗ് കാലയളവ്: 1 ആഴ്ച
5. ടാറ്റ സ്റ്റീല്‍
ടാറ്റ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്ന്. ഇരുമ്പ്, ഉരുക്ക് എന്നിവയുടെ നിര്‍മ്മാണ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 31/03/2023 -ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം, കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 1,29,006.62 കോടിയും, ഇക്വിറ്റി മൂലധനം 1,222.40 കോടിയുമാണ്.
ലക്ഷ്യം : 172 രൂപ
സ്റ്റോപ്പ് ലോസ്: 148 രൂപ
ഹോള്‍ഡിംഗ് കാലയളവ്: 1 ആഴ്ച
7- 10 ദിവസത്തിനുള്ളില്‍ ഈ ഓഹരികള്‍ ലക്ഷ്യം കാണുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications