ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ BUY സിഗ്നല്‍; കുറഞ്ഞ റിസ്‌കില്‍ ലാഭം നേടാന്‍ 5 ഓഹരികള്‍

ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. ഇതിനിടെയിലും ഓഹരി കേന്ദ്രീകരിച്ചുള്ള മുന്നേറ്റം വിപണിയില്‍ അരങ്ങേറുന്നുണ്ട്. ഇത്തരത്തില്‍ ടെക്‌നിക്കല്‍ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തിയതിന്റെ കൃത്യമായ സൂചന നല്‍കിയ 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ബന്ധന്‍ ബാങ്ക്

ബന്ധന്‍ ബാങ്ക്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ 2020 ജൂലൈ മുതല്‍ 'റെക്ടാംഗിള്‍ പാറ്റേണി'ലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഈ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരമായി 350 രൂപയും താഴ്ന്ന നിലവാരമായി 250 രൂപയുമാണ് രൂപപ്പെട്ടിട്ടുള്ളത്. നിലവില്‍ ഈ പരിധിയുടെ താഴ്ന്ന നിലവാരത്തിന് സമീപമാണ് ബന്ധന്‍ ബാങ്ക് (BSE: 541153, NSE : BANDHANBNK) ഓഹരികള്‍ തുടരുന്നത്.

അതിനാല്‍ ബന്ധന്‍ ബാങ്കിന്റെ ഓഹരി 255 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ നിക്ഷേപം പരിഗണിക്കാം. 290 രൂപയാണ് ഹ്രസ്വകാല ലക്ഷ്യവില. അതേസമയം ഓഹരി 230 രൂപ നിലവാരം തകര്‍ത്താല്‍ ഒഴിവാക്കാമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് വ്യക്തമാക്കി.

ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്

ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസേവന കമ്പനിയായ ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സിന്റെ (BSE: 533155, NSE : JUBLFOOD) ഓഹരികളുടെ ആഴ്ച കാലയളവിലെ ചാര്‍ട്ട് പരിശോധിച്ചാല്‍ 2017 മേയ് മാസം മുതലുള്ള ദീര്‍ഘകാല കുതിപ്പിന്റെ പാതയിലൂടെയാണ് നീങ്ങുന്നതെന്ന് കാണാനാവും. കൂടാതെ ദിവസ ചാര്‍ട്ടില്‍ ടെക്‌നിക്കല്‍ സൂചകനമായ എംഎസിഡി-യും അനുകൂലമായി നീങ്ങുന്നു.

ഈയൊരു പശ്ചാത്തലത്തില്‍ ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ് ഓഹരികള്‍ 515 രൂപ നിലവാരത്തിലുള്ളപ്പോള്‍ വാങ്ങാം. ഇവിടുന്ന് 550 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 480 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചു.

മൈന്‍ഡ്ട്രീ

മൈന്‍ഡ്ട്രീ

പ്രമുഖ സംരംഭകരായ എല്‍ & ടി ഗ്രൂപ്പിന്റെ ഭാഗമായ വന്‍കിട ഐടി കമ്പനിയായ മൈന്‍ഡ്ട്രീയുടെ ഓഹരിയുടെ ദിവസ കാലയളവിലെ ചാര്‍ട്ടില്‍ 2020 മാര്‍ച്ച് മുതല്‍ ആരംഭിച്ച ദീര്‍ഘകാല കുതിപ്പിന്റെ പാത വ്യക്തമാണ്. ഇത് മുകളിലേക്കുള്ള 'ട്രെന്‍ഡ്‌ലൈനി'നോട് ചേര്‍ന്നാണ് പോകുന്നത്. നിലവില്‍ ഓഹരി 100- വീക്കിലി മൂവിങ് ആവറേജ് നിലവാരത്തിന് സമീപത്താണുള്ളത്.

അതിനാല്‍ മൈന്‍ഡ്ട്രീ (BSE: 532819, NSE : MINDTREE) ഓഹരികള്‍ 2,950 രൂപ നിലവാരത്തിന് താഴെയെത്തുമ്പോള്‍ വാങ്ങിക്കാം. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ 3,400 രൂപയിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,710 രൂപയില്‍ നിജപ്പെടുത്തണമെന്നും കാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് സൂചിപ്പിച്ചു.

വിമ്താ ലാബ്‌സ്

വിമ്താ ലാബ്‌സ്

ഭക്ഷണം/ മരുന്ന് തുടങ്ങിയവിലെ ഗുണനിലവാര പരിശോധനയും കരാറടിസ്ഥാനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളും നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് വിമ്താ ലാബ്‌സ്. 'ഡിഡന്‍ഡിങ് ട്രയാംഗിള്‍' പാറ്റേണില്‍ നിന്നും വലിയൊരു ബ്രേക്കൗട്ട് ഓഹരിയില്‍ സംഭവിച്ചു. 'ഡൗ തിയറി' പ്രകാരം ലൈന്‍ പാറ്റേണില്‍ നിന്നുള്ള ഇത്തരം ബ്രേക്കൗട്ട് റാലി, ഓഹരിയുടെ ആഴ്ച കാലയളവിലെ ലോങ്-ടേം ട്രെന്‍ഡ് പോസിറ്റീവായി തുടരുന്നിടത്തോളം നീണ്ടുനില്‍ക്കാമെന്നാണ് നിഗമനം.

അതിനാല്‍ 450/ 500 രൂപ ലക്ഷ്യമിട്ട് വിമ്താ ലാബ്‌സ് (BSE: 524394, NSE : VIMTALABS) ഓഹരി വാങ്ങാം. 6-8 ആഴ്ച വരെ കാത്തിരിക്കണം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 316 രൂപയില്‍ ക്രമീകരിക്കണമെന്നും സ്വതന്ത്ര വിപണി വിദഗ്ധനായ മനീഷ് ഷാ വ്യക്തമാക്കി.

കെഎസ്ബി

 

വമ്പന്‍ ശേഷിയുള്ള വിവിധതരം പമ്പുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് കെഎസ്ബി ഇന്ത്യ. ഓഹരിയുടെ ചാര്‍ട്ടില്‍ സമീപകാല ഉയരം ഭേദിച്ചുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. ഇതിനോടൊപ്പം ഒരു 'പുള്‍ബാക്ക് റാലി'യും അരങ്ങേറുന്നു. സാധാരണ ഗതിയില്‍ ബ്രേക്കൗട്ട്- പുള്‍ബാക്ക് പാറ്റേണ്‍ ഒരേസമയം തെളിഞ്ഞാല്‍ പിന്നാലെ മികച്ച റാലി സംഭവിക്കാറുണ്ട്. നിലവില്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നത്. മൂവിങ് ആവറേജുകളും ശുഭസൂചന നല്‍കുന്നു.

1,450 രൂപ നിലവാരത്തില്‍ നിന്നും 1,750/ 1,850 രൂപ നിലവാരം ലക്ഷ്യമിട്ട് കെഎസ്ബി (BSE: 500249, NSE : KSB) ഓഹരി വാങ്ങാം. 6-8 ആഴ്ച വരെ കാത്തിരിക്കണം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,270 രൂപയില്‍ ക്രമീകരിക്കണമെന്നും സ്വതന്ത്ര വിപണി വിദഗ്ധനായ മനീഷ് ഷാ നിര്‍ദേശിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X