തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ക്രൂഡ് ഓയില്‍ വില താഴ്ന്നതും റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ അയവു വരുമെന്ന പ്രതീക്ഷയും വിദേശ നിക്ഷേപകര്‍ നിക്ഷേപം പുനഃരാരംഭിച്ചതും നേട്ടത്തിന് കരുത്തേകി. 4 ശതമാനത്തോളം ഉയര്‍ന്ന് 17,287-ലാണ് നിഫ്റ്റി കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. 16,800- 17,000 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം 17,800- 18,000 വരെ നിഫ്റ്റി ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ അടുത്ത 3-4 ആഴ്ചക്കാലയളവില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 7 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) കൊറോമാണ്ടല്‍ ഇന്റര്‍നാഷണല്‍
ഫെര്‍ട്ടിലൈസര്‍ വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയാണ് കൊറോമാണ്ടല്‍ ഇന്റര്‍നാഷണല്‍. വ്യാഴാഴ്ച 849.45 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 950 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 12 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 800 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
2) ഡോ ലാല്‍ പത്‌ലാബ്‌സ്
ഫാര്‍മ വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയാണ് ഡോ ലാല്‍ പാത്‌ലാബ്‌സ്. കഴിഞ്ഞയാഴ്ച 2,756.20 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 3,250 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 18 ശതമാനം വരെ നേട്ടം കരസ്ഥമാക്കാം. അതേസമയം, ഈ ഓഹരി 2,580 രൂപ നിലവാരത്തിന് താഴേക്ക് വീഴുകയാണെങ്കില്‍ തുടര്‍ന്നും കൈവശം വയ്ക്കാതെ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
3) ഐസിഐസിഐ ലൊംബാര്‍ഡ്
ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാമെന്ന് എച്ച്ഡിഎഫ്്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. വ്യാഴാഴ്ച 1,269.40 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,420 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 12 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,210 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
4) ട്രെന്റ്
റീട്ടെയില്‍ വിഭാഗത്തിലെ ലാര്‍ജ് കാപ് ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ട്രെന്റ്. കഴിഞ്ഞയാഴ്ച 1,262 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,390- 1,450 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഹെം സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 10- 15 ശതമാനം വരെ നേട്ടം കരസ്ഥമാക്കാം. അതേസമയം, ഈ ഓഹരി 1,140 രൂപ നിലവാരത്തിന് താഴേക്ക് വീഴുകയാണെല്‍ കൈവശം വയ്ക്കാതെ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
5) ബ്രിഗേഡ് എന്റര്‍പ്രൈസസ്
റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിലെ മിഡ് കാപ് ഓഹരിയായ ബ്രിഗേഡ് എന്റര്‍പ്രൈസസില്‍ ഹ്രസ്വകാല നിക്ഷേപം പരിഗണിക്കാമെന്ന് ഹെം സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. വ്യാഴാഴ്ച 529.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 590- 605 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 11 മുതല്‍ 14 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 470 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
6) പിഐ ഇന്‍ഡസ്ട്രീസ്
അഗ്രോ കെമിക്കല്‍ വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയാണ് പിഐ ഇന്‍ഡസ്ട്രീസ്. കഴിഞ്ഞയാഴ്ച 2,815 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 3,320 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 18 ശതമാനം വരെ നേട്ടം കരസ്ഥമാക്കാം. അതേസമയം, ഈ ഓഹരി 2,620 രൂപ നിലവാരത്തിന് താഴേക്ക് വീഴുകയാണെല്‍ കൈവശം വയ്ക്കാതെ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
7) റിലയന്‍സ്
രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ റിലയന്‍സില്‍ ഹ്രസ്വകാല നിക്ഷേപം പരിഗണിക്കാമെന്ന് 5പൈസ.കോം നിര്‍ദേശിച്ചു. വ്യാഴാഴ്ച 2,481.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 3- 4 ആഴ്ചയ്ക്കകം 5 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,380 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications