തിങ്കളാഴ്ച്ച ഓഹരി വിപണിയിലെ ട്രെന്‍ഡ് എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ചെറുകിട നിക്ഷേപകര്‍. കഴിഞ്ഞ രണ്ടു വ്യാപര ദിനങ്ങളില്‍ സംഭവബഹുലമായിരുന്നു കാര്യങ്ങള്‍. വിദേശ നിക്ഷേപകര്‍ (എഫ്ഐഐ) വില്‍പ്പനക്കാരുടെ തൊപ്പി അഴിച്ചുവെച്ചു; ഓഹരികള്‍ വാങ്ങുന്ന തിരക്കിലാണ് സംഘം. കഴിഞ്ഞ രണ്ടു സെഷനുകളില്‍ ഏറ്റവുമധികം വാങ്ങലുകള്‍ നടത്തിയത് വിദേശ നിക്ഷേപകരാണ്. തിങ്കളാഴ്ച്ചയും ഇവരുടെ 'ഷോപ്പിങ് മാമാങ്കം' തുടരുമോ? വിപണി ഉറ്റുനോക്കുന്നു.

താഴെത്തട്ടില്‍ നിന്നുമൊരു ശക്തമായ തിരിച്ചുവരവാണ് ചെറുകിട നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ഇതേസമയം, ആഭ്യന്തര നിക്ഷേപകരുടെ (ഡിഐഐ) മട്ടും ഭാവവും ഇപ്പോഴും വ്യക്തമല്ല. റഷ്യ-ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കൂട്ടവില്‍പ്പന നടന്നതോടെ ആഭ്യന്തര നിക്ഷേപകര്‍ ഉത്സാഹമെല്ലാം വെടിഞ്ഞ് 'മാളത്തില്‍' ഒളിച്ചിരിപ്പാണ്. എന്തായാലും വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഒരുപോലെ രംഗത്തുവന്നാല്‍ മാത്രമേ ഓഹരി വിപണിയില്‍ ശരിക്കും കളി തുടങ്ങുകയുള്ളൂ, പറയുന്നത് മറ്റാരുമല്ല, സ്റ്റാര്‍ നിക്ഷേപകന് വിജയ് കേഡിയ തന്നെ.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ തൊട്ട് വിദേശ നിക്ഷേപകരുടെ കൂട്ടവില്പ്പനയ്ക്കാണ് മാര്‍ക്കറ്റ് ഇരയാവുന്നത്. ഇതേസമയം, ആഭ്യന്തര നിക്ഷേപകരുടെ സമയോജിത വാങ്ങലുകള്‍ ഒരുപരിധി വരെ വിപണിയെ പിടിച്ചുനിര്‍ത്തുന്നുണ്ട്. 2022 മാര്‍ച്ചിലെ ചിത്രമെടുത്താല്‍ ഇതുവരെ 1.21 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേകര്‍ വാങ്ങി; 1.62 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ വില്‍ക്കുകയും ചെയ്തു. അതായത് ഇപ്പോഴും 41,617.18 കോടി രൂപ ഇനിയും 'കമ്മിയാണ്'. എന്തായാലും കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലെ കണക്കുകള്‍ ചെറുകിട നിക്ഷേപകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. മാര്‍ച്ച് 16 -ന് 311.99 കോടി രൂപയും മാര്‍ച്ച് 17 -ന് 2,800.14 കോടി രൂപയുമാണ് വിദേശത്തുനിന്ന് വിപണിയിലേക്ക് ഒഴുകിയെത്തിയത്.
ഇനി മാര്‍ച്ച് മാസം ആഭ്യന്തര നിക്ഷേപകരുടെ പ്രകടനം വിലയിരുത്താം. നടപ്പുമാസം ഇതുവരെ 1.13 ലക്ഷം കോടി രൂപയുടെ വാങ്ങലുകള്‍ ആഭ്യന്തര നിക്ഷേപകര്‍ നടത്തിയിട്ടുണ്ട്. 81,651.73 കോടി രൂപയുടെ വില്‍പ്പനയും മറുഭാഗത്ത് കാണാം. ചുരുക്കത്തില്‍ ആഭ്യന്തര നിക്ഷേപകരുടെ 31,620.02 കോടി രൂപ വിപണിയില്‍ തുടരുന്നു. കൂട്ടിക്കിഴിക്കലുകള്‍ കഴിഞ്ഞ് ഫെബ്രുവരിയില്‍ 42,084 കോടി രൂപയും ജനുവരിയില്‍ 21,928 കോടി രൂപയും ഡിസംബറില്‍ 31,231 കോടി രൂപയും നവംബറില്‍ 30,560 കോടി രൂപയുമാണ് ആഭ്യന്തര നിക്ഷേപകര്‍ വിപണിയില്‍ 'ഇറക്കിയത്'.
പോയവാരം നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തിങ്കളാഴ്ച്ച പോസിറ്റീവ് ട്രെന്‍ഡ് പുലര്‍ത്തിയ മാര്‍ക്കറ്റ് 16,800 പ്രതിരോധം ഭേദിച്ചു. ഇടവാരം ചെറിയ തോതിലുള്ള ലാഭമെടുപ്പിന് സൂചിക സാക്ഷിയായിരുന്നു. എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന് മുന്നോടിയായി നിഫ്റ്റി കരുത്ത് വീണ്ടെടുത്തു. 17,000 മാര്‍ക്കിനരികെ ക്ലോസിങ്ങും കണ്ടെത്തി. കഴിഞ്ഞവാരം 17,300 -ന് അരികെ തിരശ്ശീലയിട്ട നിഫ്റ്റി 4 ശതമാനത്തോളം നേട്ടം കയ്യടക്കുന്നുണ്ട്. പോയവാരം ബിഎസ്ഇ സെന്‍സെക്സിലും കാണാം 4.15 ശതമാനം നേട്ടം. 57,863 പോയിന്റ് നിലയിലാണ് സെന്‍സെക്സ് വാരാന്ത്യത്തിലേക്ക് കടന്നത്. നിഫ്റ്റി ബാങ്ക് സൂചിക 5.44 ശതമാനം മുന്നേറി 36,428 പോയിന്റ് നിലയും രേഖപ്പെടുത്തുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications