സ്ഥിര നിക്ഷേപങ്ങൾ, ചെറുകിട നിക്ഷേപങ്ങൾ തുടങ്ങി നിരവധി സാമ്പത്തിക നിക്ഷേപ മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ അതിൽ നിന്നും ലഭിക്കുന്നതിനേക്കാൾ എന്ത് നേട്ടം ഓഹരി വിപണിയിലൂടെ ലഭിക്കും എന്ന് ചോദിച്ചാൽ പണപ്പെരുപ്പത്തെ മറികടക്കാനുള്ള ഏറ്റവും ശരിയായ മാർഗം എന്നതാണ് മികച്ച ഉത്തരം. അതോടൊപ്പം ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ വരുമാനം തുടങ്ങിയ മറ്റ് ഗുണങ്ങളുമുണ്ട്. എന്തായാലും ഓഹരി നിക്ഷേപം ഇന്ന് കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.
ഓഹരി വിപണിയിൽ നിന്നും വരുമാനം നേടാൻ നിരവധി വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രാരംഭ ഓഹരി വില്‍പന അഥവാ ഐപിഒ. ഈ വാരവും നിരവധി കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടി.എ.സി ഇന്‍ഫോസെക് ലിമിറ്റഡ്.

ടി.എ.സി ഇന്‍ഫോസെക് ലിമിറ്റഡ്
2016-ൽ സ്ഥാപിതമായ ടി.എ.സി ഇന്‍ഫോസെക് ലിമിറ്റഡ് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സുരക്ഷാ സോഫ്റ്റ്‌വെയർ നൽകുകയാണ് ചെയ്യുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ബന്ധൻ ബാങ്ക് , നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് തുടങ്ങിയ വലിയ കമ്പനികൾ ടി.എ.സി ഇന്‍ഫോസെക് ലിമിറ്റഡിന്‍റെ ഉപഭോക്താക്കളാണ്.
ഓഹരി വില
28.3 ലക്ഷം ഓഹരികളാണ് കമ്പനി ഐ.പി.ഒ വഴി വിറ്റഴിക്കുക. മാര്‍ച്ച് 27 തുടങ്ങുന്ന ഐ.പി.ഒ ഏപ്രില്‍ രണ്ടിന് അവസാനിക്കും. 100 മുതല്‍ 106 രൂപ വരെയാണ് ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന വില. നിലിവില്‍ 75 ശതമാനം വരെ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വിപണനം ചെയ്യുന്നത്.
റീട്ടെയിൽ നിക്ഷേപകർക്ക് 1,27,200 രൂപ മൂല്യമുള്ള 1,200 ഇക്വിറ്റി ഷെയറുകൾ മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. മറ്റ് നിക്ഷേപകർ കുറഞ്ഞത് രണ്ട് ലോട്ടുകൾക്കോ അല്ലെങ്കിൽ 2,54,400 രൂപയുടെ 2,400 ഇക്വിറ്റി ഓഹരികൾക്കോ അപേക്ഷിക്കേണ്ടതുണ്ട്.
ഐ.പി.ഒ വിജയകരമായാല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ പൂര്‍ണ സൈബര്‍ സെക്യൂരിറ്റി കമ്പനിയാകും ടി.എ.സി.
വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി
പ്രമുഖ ഓഹരി നിക്ഷേപകനായ വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ടി.എ.സി ഇന്‍ഫോസെക് ലിമിറ്റഡ്. ഐ.പി.ഒയ്ക്ക് ശേഷം സ്ഥാപകന്‍ തൃഷ്ണിത് അറോറയ്ക്ക് കമ്പനിയില്‍ 54.02 ശതമാനം ഓഹരികളുണ്ടാകും. വിജയ് കേഡിയയ്ക്ക് 10.95 ശതമാനം ഓഹരിയുമുണ്ടാകും. വിജയ്‌കേഡിയയുടെ മകന്‍ അങ്കിത് കേഡിയയ്ക്ക് 3.65 ശതമാനവും ചരണ്‍ജിത് സിംഗ്, സുബീന്ദര്‍ സിംഗ് ഖുറാന എന്നിവര്‍ക്ക് യഥാക്രമം 2.92 ശതമാനം, 1.46 ശതമാനം എന്നിങ്ങനെയും ഓഹരികളുണ്ടാകും.

ഇഷ്യൂ തുക പൊതുകമ്പനി ലക്ഷ്യങ്ങൾക്ക്
തൃഷ്‌നീത് അറോറയും ചരൺജിത് സിംഗുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ബീലൈൻ ക്യാപിറ്റൽ അഡ്വവൈസേഴ്സ് പ്രൈവെറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ.
ഇഷ്യൂ തുക ടിഎസി സെക്യൂരിറ്റി ഇൻക് (ഡെലവെയർ, യുഎസ്എ) ഏറ്റെടുക്കുന്നതിനും അതിനെ ഒരു പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കുന്നതിനുമായി വിനിയോഗിക്കും. അതോടൊപ്പം മനുഷ്യവിഭവശേഷിയിലും ഉൽപ്പന്ന വികസനത്തിലും നിക്ഷേപം, പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും തുക വിനിയോഗിക്കും.
വരുമാനത്തിൽ വർധനവ്
2022 മാർച്ച് 31 നും 2023 മാർച്ച് 31 നും ഇടയിൽ കമ്പനിയുടെ നികുതിാനന്തര ലാഭം 735.05% ഉയർന്നു. വരുമാനത്തിൽ 93 ശതമാനത്തിന്‍റെ വർധനവുമുണ്ട്.
14 കമ്പനികളിലായി 1,200 കോടി
സ്വന്തം പേരിലും കേഡിയ സെക്യൂരിറ്റീസ് എന്ന സ്ഥാപനം വഴിയും നിരവധി കമ്പനികളില്‍ വിജയ് കേഡിയ നിക്ഷേപം നടത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് 14 കമ്പനികളിലായി 1,200 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിജയ് കേഡിയയ്ക്കുള്ളത്.
പ്രിസിഷന്‍ ക്യാംഷാഫ്റ്റ്, ഓം ഇന്‍ഫ്രാ, ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ്, പട്ടേല്‍ എന്‍ജിനീയറിംഗ് സൊല്യൂഷന്‍സ്, ന്യൂലാന്‍ഡ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികളിലെ നിക്ഷേപം വിജയ് കേഡിയയ്ക്ക് 100 ശതമാനത്തിലധികം നേട്ടമാണ് നല്‍കിയിട്ടുള്ളത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications