ദില്ലി: അടുത്ത വര്‍ഷം മുതല്‍ സ്വകാര്യ കമ്പനി ജോലിക്കാരുടെ കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് സംഭവിക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ കൂലി നിയമമാണ് ഇതിന് കാരണം. ഇതുപ്രകാരം സാലറി സ്ട്രക്ചര്‍ പരിഷ്കരിക്കപ്പെടും. കൂടുതല്‍ തുക പിഎഫിലേക്ക് പിടിക്കുന്ന സാഹചര്യം വരും. സ്വാഭാവികമായും കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് സംഭവിക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വിരമിക്കുന്ന വേളയില്‍ വലിയ തുക കൈയ്യിലെത്തുമെന്നതാണ് മെച്ചം. പുതിയ കൂലി നിയമത്തിലെ ചില കാര്യങ്ങള്‍ സൂചിപ്പിക്കാം...

2019ലെ കൂലി ചട്ടത്തിന്റെ ഭാഗമായുള്ള പുതിയ കോപന്‍സേഷന്‍ റൂള്‍സ് ആണ് പ്രധാനം. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് ഈ ചട്ടം രാജ്യത്ത് നടപ്പാക്കുക. മൊത്തം ശമ്പളത്തിന്റെ പകുതിയില്‍ അധികമായി അലവന്‍സ് നല്‍കരുത് എന്ന് ചട്ടത്തില്‍ പറയുന്നു. അതായത് അടിസ്ഥാന ശമ്പളം മൊത്തം തുകയുടെ പകുതിയാകുമെന്ന് ചുരുക്കം. ശമ്പളത്തിന്റെ ഭാഗമായുള്ള അടിസ്ഥാന ശമ്പളം എന്ന വിഭാഗത്തില്‍ തുക വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ആനുപാതികമായി ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ട് വിഹിതവും വര്‍ധിപ്പിക്കേണ്ടി വരും. അതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയുമെന്ന് ഉറപ്പാണ്. അതേസമയം കമ്പനി ജോലിക്കാര്‍ക്ക് വിരമിക്കുന്ന കാലത്ത് ഇത് നേട്ടമാകുകയും ചെയ്യും.
അലവന്‍സ് ഇതര വിഭാഗം 50 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുകയാണ് നിലവില്‍ എല്ലാ സ്വകാര്യ കമ്പനികളും ചെയ്യുന്നത്. അലവന്‍സ് വിഭാഗം ഉയര്‍ത്തുകയും ചെയ്യും. പുതിയ നിയമം നടപ്പാക്കുന്നതോടെ ഈ രീതി മാറ്റേണ്ടി വരും. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന അലവന്‍സ് ലഭിച്ചിരുന്നവര്ക്കെല്ലാം ഇനി കുറയും. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് 50 ശതമാനത്തിലേക്ക് എത്തിക്കും. അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് പിഎഫ് വിഹിതം നല്‍കേണ്ടത്. പിഎഫിലേക്ക് പ്രതിമാസം അടയ്ക്കുന്ന സംഖ്യ ഉയരുന്നതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും. ശമ്പള ഇനത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ചെലവ് വരുത്തുന്നത് കൂടിയാണ് പുതിയ ചട്ടം. ഇതിന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാകും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുക. വിജ്ഞാപനം ഇറങ്ങുന്നതോടെ എല്ലാ കമ്പനികളും നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതരാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications