5 ദിവസം കൊണ്ട് 35% നേട്ടം, 4 മാസം കൊണ്ട് ഈ ഓട്ടോ സ്‌റ്റോക്ക് 440 രൂപ തൊടുമെന്ന് പ്രവചനം

കോവിഡ് ഭീതിയില്‍ നിന്നും വിട്ടുണര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണി 'ബെല്ലും ബ്രേക്കുമില്ലാതെയാണ്' ഇത്രയും കാലം കുതിച്ചത്. ഒക്ടോബറില്‍ നിഫ്റ്റി സൂചിക 18,400 മാര്‍ക്ക് പിന്നിടുകയുണ്ടായി. എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നിനച്ചിരിക്കെ രംഗപ്രവേശം ചെയ്തത് വ്യാപകമായ ലാഭമെടുപ്പിന് കാരണമായി. ഇതോടെ നിഫ്റ്റി ഉയരങ്ങളില്‍ നിന്നും താഴേക്കിറങ്ങി.

വെള്ളിയാഴ്ച്ച 1.18 ശതമാനം തകര്‍ച്ച നിഫ്റ്റിയില്‍ സംഭവിച്ചു. 17,196.70 എന്ന നിലയിലാണ് സൂചിക വ്യാപാരം മതിയാക്കിയത്. എന്തായാലും ഇപ്പോഴത്തെ വീഴ്ച്ചയില്‍ നിന്നും മാര്‍ക്കറ്റ് തിരിച്ചുവരും. ഗുണനിലവാരമുള്ള ഓഹരികള്‍ കുറഞ്ഞ വിലയില്‍ സമാഹരിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പങ്കാളിത്തം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിപണി ഗംഭീരമായി കുതിച്ചെങ്കിലും വാഹന, വാഹന അനുബന്ധ സെക്ടറുകളില്‍ ഗൗരവമായ പങ്കാളിത്തം കണ്ടിട്ടില്ല. വാഹന വ്യവസായത്തെ ഒന്നാകെ മരവിപ്പിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമംതന്നെ ഇതിന് കാരണം. ചിപ്പ് പ്രതിസന്ധി ഒരുഭാഗത്തുണ്ടെങ്കിലും കോവിഡിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന വ്യവസായ മേഖലകളില്‍ ഒന്നാണ് ഓട്ടോ സെക്ടര്‍.

 
പ്രവചനം

ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സ് ലിമിറ്റഡ് കമ്പനിയില്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് അറിയിക്കുകയാണ് വിപണി വിദഗ്ധര്‍. കഴിഞ്ഞ ഒരു മാസം കൊണ്ട് 30 ശതമാനത്തിലേറെ ഉയര്‍ന്ന ടാല്‍ബ്രോസ് ഓഹരികള്‍ ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷമാദ്യം 149 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില 365 രൂപയിലാണ് ഇപ്പോള്‍ താളംപിടിക്കുന്നത്.

ടാർഗറ്റ് വില

അടുത്ത മൂന്ന് മുതല്‍ നാലു മാസത്തിനകം ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സിന്റെ ഓഹരി വില 444 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്ന് പ്രവചനങ്ങള്‍ പറയുന്നു. വിഖ്യാത നിക്ഷേപകയായ ഡോളി ഖന്നയ്ക്ക് ഈ കമ്പനിയില്‍ നിക്ഷേപമുണ്ട്.

'രണ്ടു പ്രധാന കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടാല്‍ബ്രോസ് ഓഹരികള്‍ മുന്നേറ്റം കാഴ്ച്ചവെക്കുമെന്ന് പറയുന്നത്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കാരണം സമീപകാലത്തെ മാര്‍ക്കറ്റ് റാലിയില്‍ വാഹന അനുബന്ധ സെക്ടര്‍ പങ്കെടുത്തിട്ടില്ല. ചിപ്പ് ക്ഷാമത്തിന് വൈകാതെ അറുതി വരുമെന്നാണ് സൂചന. ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുന്ന പക്ഷം ഓട്ടോ ഓഹരികളുടെ വില ഉയരും. നിലവില്‍ ഡിസ്‌കൗണ്ട് വിലയിലാണ് ഓട്ടോ സ്‌റ്റോക്കുകള്‍ ലഭ്യമാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിപണി ഉയര്‍ന്നപ്പോഴും വാഹന വ്യവസായവുമായി ബന്ധപ്പെട്ട ഓഹരികള്‍ വലിയ മുന്നേറ്റം കാഴ്ച്ചവെച്ചിട്ടില്ല', ആഭ്യന്തര ബ്രോക്കറേജായ ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ പറയുന്നു.

ഹ്രസ്വകാല നേട്ടം

സ്റ്റോക്കിലെ ടെക്‌നിക്കല്‍ വശം വിലയിരുത്തി ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കി രംഗത്തുവരുന്നുണ്ട്. 'ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് ഓഹരികള്‍ ശക്തമായാണ് നിലകൊള്ളുന്നത്. സ്റ്റോക്കില്‍ പോസിറ്റീവ് ട്രെന്‍ഡ് രൂപംകൊള്ളുന്നുണ്ട്. അതുകൊണ്ട് ഹ്ര്‌സ്വകാല നിക്ഷേപകര്‍ 440 രൂപ ടാര്‍ഗറ്റ് വില മനസിലുറപ്പിച്ച് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് ഓഹരികള്‍ വാങ്ങാം. 400 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം', സുമീത് ബാഗഡിയ അറിയിക്കുന്നു.

 
സാധ്യത

മറുഭാഗത്ത് പോസിഷണല്‍ കോളാണ് ജിസിഎല്‍ സെക്യുരിറ്റീസിന്റെ രവി സിംഗാള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. 340 രൂപ മുതല്‍ 360 രൂപ റേഞ്ചിലുള്ളപ്പോള്‍ ഈ സ്‌റ്റോക്ക് വാങ്ങുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. 319 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണം. അടുത്ത മൂന്നു മുതല്‍ നാലു മാസം കൊണ്ട് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സിന്റെ ഓഹരി വില 444 രൂപയിലേക്ക് എത്താന്‍ സാധ്യതയേറെ, രവി സിംഗാള്‍ സൂചിപ്പിക്കുന്നു.

വ്യാപാരം

വെള്ളിയാഴ്ച്ച 1.02 ശതമാനം ഇടിവോടെയാണ് ടാല്‍ബ്രോസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 374 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 365.10 രൂപയില്‍ തിരശ്ശീലയിട്ടു. ഇതേസമയം, ഈ വാരം 35.22 ശതമാനം ഉയരാന്‍ സ്‌റ്റോക്കിന് സാധിച്ചിട്ടുണ്ട്. ഓഹരി വിലയിലേക്ക് 95.10 രൂപ അധികം ചേര്‍ക്കാന്‍ അഞ്ച് ദിവസം കൊണ്ട് ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന് കഴിഞ്ഞു. 270 രൂപയിലാണ് കമ്പനി തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചത്.

 
ഉയർച്ചയും താഴ്ച്ചയും

ഒരു മാസത്തെ ചിത്രത്തില്‍ 30.77 ശതമാനവും ആറു മാസത്തെ ചിത്രത്തില്‍ 47.72 ശതമാനവും ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 143.89 ശതമാനം നേട്ടം കമ്പനി തിരിച്ചുനല്‍കി. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 395.55 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 130.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സ് സാക്ഷിയാണ്. പിഇ അനുപാതം 7.62. ഡിവിഡന്റ് യീല്‍ഡ് 0.55 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X