ചെന്നൈ: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വമ്പന്‍ ആനൂകൂല്യങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവില്‍ ഇളവുകള്‍, ഗതാഗത സൗകര്യം, ജിഎസ്ടി റിഫണ്ട് തുടങ്ങിയവ നല്‍കുമെന്നൊക്കെയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

നാല് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കുന്നവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. കൂടാതെ 5000 കോടി രൂപയുടെ മുകളിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് ഏഴ് വര്‍ഷം നിക്ഷേപ കാലയളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് വിതരണ ശൃംഖലകളും വ്യാപിപ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഈ ആനുകൂല്യങ്ങള്‍ ഗുണകരമാകും.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ വികസനത്തിനുള്ള ആനൂകൂല്യങ്ങളും നല്‍കുന്നത്. കൂടാതെ സംസ്ഥാനത്തെ വ്യവസായ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയില്‍ 50 ശതമാനം വൈദ്യുതിയില്‍ ഇളവ് നല്കി ഭൂമി കൈമാറും. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരു കോടി രൂപ വരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
