ചെന്നൈ: വായ്പ എടുക്കാത്ത കര്‍ഷകരില്ല. കാര്‍ഷിക മേഖലയെ ശാക്തീകരിക്കാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്കാന് മിക്ക ധനകാര്യ സ്ഥാപനങ്ങളും തയ്യാറാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളും മറ്റും വന്നാല്‍ നഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടവ് വലിയ പ്രയാസമാകും. ഈ സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നതിന് വായ്പ എഴുതിത്തള്ളുന്ന നടപടികള്‍ കൈക്കൊള്ളാറ്. തമിഴ്നാട്ടില്‍ അടുത്തിടെ 16 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതല്‍ അത് നടപ്പാക്കി തുടങ്ങി.

തമിഴ്നാട് സെക്രട്ടേറിയറ്റില്‍ നടന്ന പരിപാടിയില്‍ ഒമ്പത് കര്‍ഷകര്‍ക്ക് വായ്പ എഴുതി തള്ളിയ രേഖ കൈമാറി. 12100 കോടി രൂപയുടെ വായ്പയാണ് പുതിയ പ്രഖ്യാപനം വഴി എഴുതി തള്ളുന്നത്. സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്തവര്‍ക്കാണ് ആനുകൂല്യം. അടുത്തിടെ തമിഴ്നാട് ഒട്ടേറെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കര്‍ഷകര്‍ വലിയ തോതിലുള്ള നഷ്ടം നേരിടുകയും ചെയ്തു. തുടര്‍ന്നാണ് വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചത്.
കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലേക്ക് പഴം, പച്ചക്കറികള്‍ കയറ്റി അയക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. സര്‍ക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എഴുതി തള്ളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നീക്കിവെക്കുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
