രാജ്യത്തെ പ്രധാന ബിസിനസ് മേഖലകളിൽ നേരിട്ടുള്ള മത്സരത്തിലാണ് മുൻനിര കമ്പനിയായ ടാറ്റ ഗ്രൂപ്പും മുകേഷ് അംബാനിയുടെ ടാറ്റ ഗ്രൂപ്പും. സ്റ്റാർബക്സിൽ നിന്ന് കോഫി കുടിക്കുകയോ ക്രോമയിൽ നിന്ന് ഗാഡ്ജറ്റുകൾ വാങ്ങുകയോ തനിഷ്‌ക്കിൽ നിന്ന് ആഭരണങ്ങൾ നോക്കുകയോ ചെയ്യുമ്പോൾ അത് ടാറ്റ കമ്പനിക്കുള്ള മുതൽ കൂട്ടാണ്.
ജിയോ സിം ഉപയോഗിക്കുന്നതും റിലയൻസ് ഡിജിറ്റലിലെ പർച്ചേസുകളും അംബാനിയുടെ കീശ നിറയ്ക്കും. ഉപഭോക്താക്കളെ ബ്രാൻഡുകളിലേക്ക് അടുപ്പിക്കാനും വിപണി പിടിക്കാനുള്ള കടുത്ത മത്സരത്തിലാണ് ടാറ്റയും അംബാനിയും. ലൈഫ്സ്റ്റൈൽ മേഖലയിൽ ടാറ്റ vs അംബാനി പോരാട്ടം നേർക്കുനേർ നടക്കന്ന 7 ബ്രാൻഡുകളെ പരിചയപ്പെടാം
ടാറ്റ ന്യൂ vs റിലയൻസ് ജിയോ
സൂപ്പർ ആപ്പുകളുടെ പോരാട്ടമെന്ന് ടാറ്റ ന്യൂ vs റിലയൻസ് ജിയോ മത്സരത്തെ വിശേഷിപ്പിക്കാം. വൈവിധ്യമാർന്ന സേവനങ്ങൾ നൽകുന്ന രണ്ട് പ്രധാന ആപ്പുകളാണ് ടാറ്റ ന്യൂയും റിലയൻസ് ജിയോയും. ടാറ്റ ന്യൂവിൽ ബിഗ്ബാസ്കറ്റ് വഴി പലചരക്ക് ഷോപ്പിംഗും ക്രോമ വഴി ഇലക്ട്രോണിക്സും വസ്ത്രങ്ങൾ വാങ്ങാൻ ടാറ്റ ക്ലിക്, വെസ്റ്റ്സൈഡ് എന്നിവയും ഉപയോഗിക്കാം. 1mg വഴി ഇ-ഫാർമസി സേവനങ്ങൾ, പണമടയ്ക്കാൻ ടാറ്റ പേ എന്നിങ്ങനെ എല്ലാ സേവനങ്ങളും ടാറ്റ ന്യൂ നൽകും.

എതിരാളി റിലയൻസ് ജിയോ ചില്ലറക്കാരനല്ല. ജിയോമാർട്ട് വഴി പലചരക്ക് ഷോപ്പിംഗ്, റിലയൻസ് ഡിജിറ്റൽ വഴി ഇലക്ട്രോണിക്സ്, അജിയോ, സിവാം എന്നിവയിലൂടെ ഇ-കൊമേഴ്‌സ് (വസ്ത്രങ്ങൾ ഉൾപ്പെടെ), ജിയോമണി വഴി ഡിജിറ്റൽ പേയ്‌മെന്റുകൾ, നെറ്റ്‌മെഡ്‌സ് വഴി ഇ-ഫാർമസി സേവനങ്ങൾ എന്നിങ്ങനെ ടാറ്റ ന്യൂവിനോട് കിടപിടിക്കാൻ ജിയോ വിപണിയിലുണ്ട്. റിലയൻസ് ജിയോയിൽ യാത്രാ, ഹോട്ടൽ ബുക്കിംഗ് സേവനങ്ങൾ ലഭിക്കില്ല.
സ്റ്റാർബക്സ് VS പ്രെറ്റ് എ മാനേജർ
ടാറ്റ സ്റ്റാർബക്സ് ഇന്ത്യൻ കോഫി വിപണിയിലെ ശക്തമായ സാന്നിധ്യമാണ്. നിലവിൽ 30 നഗരങ്ങളിലായി 275 സ്റ്റോറുകൾ സ്റ്റാർബക്സ് പ്രവർത്തിപ്പിക്കുന്നു. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സും സ്റ്റാർബക്‌സും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഇതിന് പിന്നിൽ 2022 സാമ്പത്തിക വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ തുറന്ന് മികച്ച കുതിപ്പിലാണ് കമ്പനി.
ടാറ്റ സ്റ്റാർബക്സിന്റെ കുത്തകയ്ക്ക് വെല്ലുവിളി ഉയർത്താനാണ് റിലയൻസ് ബ്രാൻഡുകളുമായി സഹകരിച്ച് പ്രെറ്റ് എ മാനേജർ ഇന്ത്യൻ വിപണിയിലേക്ക് ഇറങ്ങിയത്. ടാറ്റ സ്റ്റാർബക്‌സിന്റെ മലർത്തിയടിക്കാൻ ഈ കൂട്ടുകെട്ടിന് സാധിക്കുമോ എന്നാണ് അറിയേണ്ടത്.
ക്രോമ vs റിലയൻസ് ഡിജിറ്റൽ
ഇലക്ട്രോണിക്സ് റീട്ടെയിൽ മേഖലയിൽ ടാറ്റയുടെ ഭാഗത്ത് നിന്ന് ക്രോമയുടെയും അംബാനിയുടെ ഭാഗത്ത് നിന്ന് റിലയൻസ് ഡിജിറ്റലിന്റെയും നേരിട്ടുള്ള ഏറ്റുമുട്ടലാണ്. രണ്ട് ബ്രാൻഡുകളും ഗാഡ്‌ജെറ്റുകൾ, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിങ്ങനെ ഉത്പ്പന്നങ്ങളുടെ വലിയ നിരയും ആകർഷകമായ ഓഫറുകളും നൽകി ഉപഭോക്താക്കൾക്ക് പിന്നാലെയുണ്ട്.
സുഡിയോ vs ട്രെൻഡ്സ്
ഫാഷൻ രംഗത്ത് പോരാടുന്നത് ടാറ്റയുടെ സുഡിയോയും റിലയൻസ് ട്രെൻഡ്സുമാണ്. നേരത്തെ വിപണിയിലുള്ള ട്രെൻഡ്സിന് ശക്തമായ മത്സരമാണ് ടാറ്റയുടെ പുതിയ ബ്രാൻഡായ സുഡിയോ നൽകുന്നത്.
ടാറ്റ ക്ലിക്ക് vs അജിയോ
ഇ-കൊമേഴ്‌സ് രംഗത്ത് വമ്പൻ കമ്പനികളുടെ പോരാളികളാണ് ടാറ്റ ക്ലിക്കും റിലൻസിന്റെ അജിയോയും. ക്ലിക് വഴി ഇലക്ട്രോണിക്‌സ്, ഫാഷൻ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭിക്കും. ലക്ഷ്വറി സെഗ്‌മെന്റായ ടാറ്റ ക്ലിക്യു ലക്ഷ്വറിയും ഇതോടൊപ്പമുണ്ട്.
റിലയൻസ് റീട്ടെയിലിന്റെ ഭാഗമായ അജിയോ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ട്രെൻഡി, സ്റ്റൈലിഷ് ഫാഷൻ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയിൽ ആമസോണും, ഫ്ലിപ്കാർട്ടും തീർത്ത മുന്നേറ്റം നേടിയെടുക്കുക എന്നതാണ് ഇരു ബ്രാൻഡിന്റെയും വെല്ലുവിളി.
തനിഷ്ക് vs റിലയൻസ് ജുവൽസ്
സ്വർണത്തിന്റെ പ്രധാന വിപണിയായ ഇന്ത്യയിൽ വർഷങ്ങളായി തനിഷ്ക് ഒന്നാമനാണ്. എന്നാൽ സമീപകാലത്ത് അംബാനി ഗ്രൂപ്പും ഈ മേഖലയിൽ മത്സരത്തിനിറങ്ങി. റിലയൻസ് ജുവൽസ് എന്ന പേരിൽ ശക്തമായ വെല്ലുവിളി റിലയൻസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുണ്ട്.
ബിഗ്ബാസ്‌ക്കറ്റ് vs ജിയോ മാർട്ട്
2019-ൽ, റിലയൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ ഗ്രോസറി ഓർഡറിംഗ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് അവതരിപ്പിച്ചതോടെ വിപണിയിൽ മത്സരം ബിഗ്ബാസ്‌ക്കറ്റുമായിട്ടായിരുന്നു. ദശാബ്ദത്തോളം പരിചയമുള്ള ബിഗ്ബാസ്ക്കറ്റിനെതിരെ 2019-ൽ ആരംഭിച്ച ജിയോമാർട്ട് ഉപയോക്താക്കളെ ആകർഷിച്ചു. ഈ സമത്താണ് ടാറ്റ-ബിഗ്ബാസ്‌ക്കറ്റ് കരാർ വരുന്നത്. ഇതോടെ അംബാനിയുടെ ജിയോ മാർട്ടും ടാറ്റ ബിഗ്ബാസ്റ്റക്കും നേർക്കുനേർ പോരാട്ടം തുടങ്ങി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications