ഓഹരി വിപണിയിൽ നിരവധി ടാറ്റാ ഗ്രൂപ്പ് ഓഹരികളെ കാണാം അല്ലേ. ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ഒരു ടാറ്റാ ഗ്രൂപ്പ് ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. എന്നാൽ ആ ഓഹരി ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് അല്ലെങ്കിൽ ടിസിഎസ് പോലുള്ള ലാർജ്ക്യാപ് ഓഹരികളല്ല. മറിച്ച് മിഡ്ക്യാപ് ഓഹരിയായ ടാറ്റ കമ്മ്യൂണിക്കേഷൻസ് എന്ന ടെലികോം മേഖലയിലെ കമ്പനിയെയാണ്. ടാറ്റ കമ്മ്യൂണിക്കേഷൻസിന്‍റെ നിലവിലെ ഓഹരി വിലയും ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്നും നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 1,734.35 രൂപ എന്നതാണ് നിലവിൽ ( 10-05-2024, 11.20 AM) ടാറ്റ കമ്മ്യൂണിക്കേഷൻസ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.371 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 1.49 ശതമാനം വളർച്ചയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നേടിയത്. അതേ സമയം 2024-ൽ ഇതുവരെ ഓഹരി 1.83 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 35.84 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ടാറ്റ കമ്മ്യൂണിക്കേഷൻസ് ഓഹരി നൽകിയത്. 315.06 ശതമാനം വളർച്ചയാണ് അഞ്ച് വർഷത്തിനിടെ ഓഹരി വിപണിയിൽ നിന്നും കമ്പനി നേടിയത്. 2,085 രൂപയാണഅ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1209.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരി വില 2084 ലെ പീക്ക് സോണിൽ നിന്ന് ഡെയ്‌ലി ചാർട്ടിൽ കാര്യമായ ഇടിവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ചെറിയ ഏകീകരണത്തിന് ശേഷം 1700 സോണിന് സമീപം നിൽക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഉയരാൻ സാധ്യതയുള്ളതിനാൽ ആർഎസ്ഐ മികച്ച നിലയിലാണെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.
അതനുസരിച്ച്, സ്റ്റോപ്പ് ലോസ് 1650 ലെവലിന് അടുത്ത് നിലനിർത്തിക്കൊണ്ട്, 2000 എന്ന ടാർഗെറ്റ് വിലയോടെ ടാറ്റ കമ്മ്യൂണിക്കേഷൻസ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. അതായത് ഏകദേശം 16 ശതമാനം മുന്നേറ്റം.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്
വിഎസ്എന്‍എല്‍ എന്ന പേരില്‍ 1986 മാര്‍ച്ച് 19 ന് ആണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. 2002 ഫെബ്രുവരിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കല്‍ പദ്ധതി പ്രകാരം 25 ശതമാനം ഓഹരികള്‍ തന്ത്രപ്രധാന പങ്കാളിക്ക് വില്‍ക്കുകയായിരുന്നു. ഇതോടെ കമ്പനി ടാറ്റയുടെ കീഴിലായി. ആഗോള ഡിജിറ്റല്‍ ഇക്കോസിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുന്ന മുന്‍നിര കമ്പനിയാണിത്. ആശയവിനിമയം, സഹകരണം, ക്ലൗഡ്, മൊബിലിറ്റി, കണക്റ്റഡ് സൊല്യൂഷനുകള്‍, നെറ്റ്വര്‍ക്ക്, ഡാറ്റാ സെന്റര്‍ സേവനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ആണു കമ്പനിക്കുള്ളത്.
വരുമാനം
24 സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ നികുതിക്ക് ശേഷമുള്ള വരുമാനം 1.5 ശതമാനം ഇടിവോടെ 321 കോടി രൂപയാണ്. അതേ സമയം മൊത്ത വരുമാനം 24.6% വർധിച്ച് 5,692 കോടി രൂപയായി. ഇബിഐടിഡിഎ 2.1% ഉയർന്ന് 1,056 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ, വരുമാനത്തിൽ 20,000 കോടി രൂപ കടന്ന് കമ്പനി ഒരു പുതിയ നാഴികക്കല്ല് തൊട്ടു. 2024 സാമ്പത്തിക വർഷത്തിൽ ടാറ്റ കമ്മ്യൂണിക്കേഷൻസിൻ്റെ ഏകീകൃത വരുമാനം 17.5 ശതമാനം ഉയർന്ന് 20,969 കോടി രൂപയായി. മറുവശത്ത്, പിഎടി 46.1 ശതമാനം ഇടിഞ്ഞ് 968 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
