ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്‌സ് ഓഹരികൾ ബുധനാഴ്ച 8% ത്തോളം ഉയർന്നതായി റിപ്പോർട്ട്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇൻഡ്രാഡേ ₹1,073.15 എന്ന ഉയർന്ന നിലയിലെത്തി. ഈ വർദ്ധന ഗോൾഡ്മാൻ സാക്സ് എന്ന അമേരിക്കൻ കമ്പനിയുടെ ഓഹരിയെ 'ബൈ' റേറ്റിംഗിലേക്ക് അപ്ഗ്രേഡ് ചെയ്തതും, ലക്ഷ്യവില ₹1,200 ആക്കിയതും കാരണമാണ് വന്നതാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻപ് ഈ ഓഹരിയുടെ ലക്ഷ്യവില ₹1,040 ആയിരുന്നു. ഇപ്പോഴിത് 33.15 വളർച്ച രേഖപ്പെടുത്തുന്നുണ്ട്
ഗോൾഡ്മാൻ സാക്സ് 2025-27 സാമ്പത്തിക വർഷം ആകുമ്പോഴേക്കും ഇപിഎസ് വളർച്ചയിൽ മികച്ച പ്രകടനത്തിലേക്ക് എത്തുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു പ്രവചിക്കുന്നു. ടീ മാർജിൻ മെച്ചപ്പെടുത്തലും വില വർദ്ധനവുകളും കമ്പനിയുടെ വരുമാന വളർച്ചയ്ക്കു ഗുണകരമാകുമെന്നാണ് സൂചന. ഡിസ്ട്രിബൂഷൻ എക്സ്പാന്ഷനും, പുതിയ ഉത്പന്ന നവീകരണവും മികച്ച വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും പഠനങ്ങൾ ഉണ്ട്. കയറ്റുമതി വായ്പകൾ തിരിച്ചടച്ചതോടെ നെറ്റ് ഇന്ററസ്റ്റ് ചെലവ് കുറയും, ഇത് ഓഹരിയ്ക്ക് ഗുണകരമാകുമെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്.
ടാറ്റാ കൺസ്യൂമർ ക്യു 3 വരുമാനത്തിന്റെ വിശകലനം
ഫിനാൻഷ്യൽ ഇയർ 25-ന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ശുദ്ധലാഭം ₹279 കോടി ആയിരുന്നു, ഇത് കഴിഞ്ഞ വർഷത്തെ അതേ കാലയളവിന്റെ നേട്ടവുമായി (₹279 കോടി) തുല്യമാണ്. അതേസമയം, ഓപറേഷൻ വരുമാനം 17% ഉയർന്നു (₹4,444 കോടി). ഇ ബി ഐ ടി ഡി എ ₹578 കോടി ആയി, എന്നാൽ ഇന്ത്യൻ ചായ വിലകളുടെ കുത്തനെയുള്ള വർദ്ധന ഇതിനെ ബാധിച്ചിട്ടുണ്ട്.
സാങ്കേതിക വിശകലനം
ഓഹരിയുടെ റിലേറ്റീവ് സ്‌ട്രെങ്ത് ഇൻഡസ് 57.4 ആണ്. എം എ സി ഡി -6.3 എന്ന നിലയിൽ ആണ്, ഇത് ഒരു സ്ഥിരതയില്ലായ്മയുടെ സൂചകമാണ്. ഓഹരി 5-ദിനം, 10-ദിനം, 20-ദിനം, 30-ദിനം, 50-ദിനം, 100-ദിനം എസ് എം എകളിൽ മുകളിലായാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, 150-ദിനം, 200-ദിനം എസ് എം എകളിൽ താഴെയാണ് ഇപ്പോഴും ഓഹരി.

ഓഹരി പ്രകടനം
ചൊവ്വാഴ്ച ബി എസ് ഇയിൽ ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്‌സ് ഓഹരി ₹991.9 എന്ന നിലയിൽ 1% ഇടിഞ്ഞു. അതേസമയം, ബെഞ്ച്മാർക്ക് സെൻസെക്‌സ് 1.8% താഴേക്ക് പോയിരുന്നു. ഓഹരിയുടെ അടുത്ത ആറുമാസത്തെ ഇടിവ് 17% ആയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓഹരി 41% ഉയർന്നു. കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ₹98,147 കോടി ആണ്.
ഗോൾഡ്മാൻ സാക്സിന്റെ അനുകൂല നിരീക്ഷണങ്ങൾ, മാർജിൻ വീണ്ടെടുപ്പിന്റെ സാധ്യത, വിപുലീകരിച്ച വിതരണ ശൃംഖല തുടങ്ങിയ ഘടകങ്ങൾ ചേർന്നാൽ ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്‌സ് ഓഹരിക്ക് പ്രതീക്ഷയോടെയാണ് വിപണി സമീപിക്കുന്നത്. ഓഹരി ഇപ്പോഴും ദീർഘകാല നിക്ഷേപകരുടെ ശ്രദ്ധേയമായ ഒരു ഓപ്ഷനായി തുടരുന്നതായി വിദഗ്ദ്ധർ വിലയിരുത്തുന്നു.
അതേസമയം, രത്തൻ ടാറ്റയുടെ കഴിഞ്ഞ ദിവസം പുറത്തു വന്ന വിൽപത്രത്തിൽ വീട്ടുജോലിക്കാർക്കായി മൂന്ന് കോടിയിലധികം രൂപ നീക്കിവെച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 2024 ഒക്ടോബറിൽ മരിച്ച രത്തൻ ടാറ്റ, ഏഴ് വർഷമോ അതിൽ കൂടുതലോ തന്നോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാർക്ക് തന്‍റെ എസ്റ്റേറ്റിൽ നിന്ന് 15 ലക്ഷം രൂപ വിതരണം ചെയ്യാനാണ് തന്‍റെ വിൽപത്രത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഓരോ ജീവനക്കാരുടെയും സേവന വർഷങ്ങളുടെ അനുപാതത്തിലാണ് ഈ എഴുതി വെച്ച തുകകൾ വിതരണം ചെയ്യാനുള്ള തീരുമാനം ഉണ്ടാവുക. പാർട്ട് ടൈം സഹായികൾക്കും കാർ ക്ലീനർമാർക്കും ഒരു ലക്ഷം രൂപ വിതരണം ചെയ്യണമെന്നും അദ്ദേഹത്തിന്‍റെ വിൽപത്രത്തിൽ എഴുതി വെച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications