ഇതുവരെ നൽകിയത് 9086 ശതമാനം നേട്ടം, മുന്നേറ്റം തുടരുമെന്ന് ബ്രോക്കറേജ്, ടാറ്റാ ഗ്രൂപ്പ് ഓഹരി വാങ്ങുന്നോ..?

കേരളത്തിൽ ചൂട് ഓരോദിവസം കഴിയുമ്പോഴും കൂടുകയാണ്. വിയർത്തൊലിച്ച് ക്ഷീണിക്കുകയാണ് മലയാളി. പലരും ഇപ്പോൾ തന്നെ വീട്ടുകളിൽ എസി സ്ഥാപിച്ചുകാണും. രാജ്യത്ത് ഏറ്റവും കൂടുതൽ എസി വിൽപ്പന നടത്തുന്ന കമ്പനി ഏതാണെന്ന് നിങ്ങൾക്കറിയാമോ... കമ്പനി അറിഞ്ഞിട്ട് എന്താ കാര്യം എന്ന് ചിന്തിക്കുകയാണോ... എന്നാൽ കാര്യമുണ്ട്. കാരണം നിങ്ങൾക്ക് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടെങ്കിൽ ഉറപ്പായും എസി നിർമ്മാണ കമ്പനിയുടെ ഓഹരി വാങ്ങുന്നത് വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കാൻ സഹായിക്കും.

പുതിയ ചരിത്രം സൃഷ്ടിച്ച് വോൾട്ടാസ്

2023-24 സാമ്പത്തിക വർഷത്തിൽ 2 ദശലക്ഷം യൂണിറ്റ് എസി വിൽപ്പന നടത്തി പുതിയ ചരിത്രം സൃഷ്ടിച്ചിരുക്കുകയാണ് വോൾട്ടാസ്. ഏകദേശം 35 ശതമാനത്തിന്‍റെ വർധനവാണ് കമ്പനി നേടിയിരിക്കുന്നത്. കാര്യക്ഷമമായ ഓഫ്‌ലൈൻ, ഓൺലൈൻ വിതരണ ശൃംഖലയും നൂതനമായ പുതിയ ലോഞ്ചുകളും ചേർന്ന് കൃത്യമായി വിപണി കയ്യടക്കാൻ വോൾട്ടാസിന് സാധിച്ചു. എസി വിൽപ്പനയിലെ വർധനവ് കമ്പനിയുടെ ഓഹരിയുടെ മുന്നേറ്റത്തിനും കാരണമായിട്ടുണ്ട്.

സമ്മറിൽ കൂളാകാം, വാങ്ങാം ഈ ടാറ്റാ ഗ്രൂപ്പ് ഓഹരി

ഓഹരി വിപണിയിലെ പ്രകടനം

1231 രൂപയാണ് വിലവിൽ (06-04-2024) വോൾട്ടാസ് ഓഹരിയുടെ വില. കഴിഞ്ഞ 5 ദിവസത്തിനിടെ 8.82 ശതമാനം നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 14.66 ശതമാനം മുന്നേറ്റവും ആറ് മാസത്തിനിടെ 44.33 ശതമാനം മുന്നേറ്റവും ഓഹരി വിപണിയിൽ നിന്നും നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

49.53 ശതമാനമാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ വളർച്ച. അഞ്ച് വർഷത്തിനിടെ 98.40 ശതമാനം മുന്നേറ്റവും കമ്പനി നേടി. 1,240.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 745 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

സ്ഥിരമായ മുന്നേറ്റം

കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് സ്ഥിരമായി പോസിറ്റീവ് റിട്ടേൺ നൽകാൻ വോൾട്ടാസ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഈ മുന്നേറ്റം കമ്പനിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 2024ൽ മാത്രം കമ്പനിയുടെ ഓഹരി 26 ശതമാനം നേട്ടമുണ്ടാക്കി. ഇതുവരെ ഏകദേശം 9086 ശതമാനം നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. 40,771.62 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

സമ്മറിൽ കൂളാകാം, വാങ്ങാം ഈ ടാറ്റാ ഗ്രൂപ്പ് ഓഹരി

ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി ഗ്ലോബൽ റിസർച്ച് വോൾട്ടാസ് ലിമിറ്റഡിൻ്റെ ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. 1,350 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാനാണ് നിർദ്ദേശം. നേരത്തെ 1,250 രൂപയായിരുന്നു ടാർഗെറ്റ് വില നൽകിയിരുന്നത്. എന്നാൽ വരുമാനത്തിലെ വർധനവ് ചൂണ്ടിക്കാട്ടിയാണ് ബ്രോക്കറേജ് ടാർഗെറ്റ് വില ഉയർത്തിയത്.

ബ്ലൂംബെർഗ് ഡാറ്റ പ്രകാരം കമ്പനിയെ ട്രാക്ക് ചെയ്യുന്ന 43 അനലിസ്റ്റുകളിൽ 18 പേർ 'ബൈ' റേറ്റിംഗ് നിലനിർത്തുന്നു, 15 പേർ 'ഹോൾഡ്' ശുപാർശ ചെയ്യുന്നു, 10 പേർ 'വിൽക്കാൻ' നിർദ്ദേശിക്കുന്നു.

വോള്‍ട്ടാസ്

ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗവും ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയുമാണ് വോള്‍ട്ടാസ് ലിമിറ്റഡ്. 1954ലാണ് കമ്പനി സ്ഥാപിക്കുന്നത്. എസി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിഷ് വാഷര്‍, വാട്ടര്‍ പ്യൂരിഫൈയര്‍, മൈക്രോവേവ് പോലെയുള്ള ഗാര്‍ഹികോപകരണങ്ങളുടെ നിര്‍മാണത്തിലും ഇലക്ട്രോ- മെക്കാനിക്കല്‍ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ ഇപിസി പദ്ധതികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X