ഉത്പന്നങ്ങളുടെ മികവും സേവനത്തിലെ വിശ്വസ്തതയും കൊണ്ട് ഉപഭോക്താക്കളുടെ മനസിലിടം നേടിയവരാണ് ഭൂരിഭാഗം ടാറ്റ ഗ്രൂപ്പ് കമ്പനികളും. അതുപോലെ നിക്ഷേപകര്‍ക്കും കൈനിറയെ നേട്ടം സമ്മാനിച്ചിട്ടുള്ളവയാണ് മിക്ക ടാറ്റ ഗ്രൂപ്പ് ഓഹരികളും. ഇത്തരത്തില്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും ക്രമാനുഗതമായി കരകയറി 100 ശതമാനത്തിലേറെ നേട്ടം കൊയ്തു മുന്നേറുന്ന ഒരു ടാറ്റ ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരിയാണ് ടാറ്റ എലക്സി.
ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ടാറ്റ എലക്സി ഓഹരികള്‍ 5,890 രൂപയില്‍ നിന്നും 8,481-ലേക്ക് കുതിച്ചു. നിക്ഷേപകര്‍ക്ക് 45 ശതമാനത്തോളം നേട്ടം സമ്മാനിച്ചു. സമാനമായി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ താഴ്ന്ന നിലവാരമായ 4,111 രൂപയില്‍ (2021 ഓഗസ്റ്റ് 11-ന്) നിന്നും 103 ശതമാനത്തിലേറെ നേട്ടവും ഈ ലാര്‍ജ് കാപ് ഓഹരി കരസ്ഥമാക്കി. അതേസമയം ഇതേകാലയളവിലെ ഉയര്‍ന്ന നിലവാരം ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് രേഖപ്പെടുത്തിയ 9,420 രൂപയാണ്.
ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ടാറ്റ എലക്സി ഓഹരികള്‍ 8,481.40 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. നിലവില്‍ ഓഹരി 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്. സമാനമായി പ്രധാനപ്പെട്ട ടെക്നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ ബുള്ളിഷ് ലക്ഷണങ്ങളാണ് നല്‍കുന്നത്.
അതേസമയം കുതിപ്പിന്റെ പാതയിലുള്ള ഈ ഓഹരി സമീപ ഭാവിയില്‍ എവിടം വരെ മുന്നേറാമെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്കിയ വിശദീകരണങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഇനിയെന്ത് ?
- പ്രൊഫിഷ്യന്റ് ഇക്വിറ്റീസ്-: ഇനിയും മുന്നേറാമെങ്കിലും ഹ്രസ്വകാലയളവിലേക്ക് ടാറ്റ എലക്സി ഓഹരിയില്‍ വില്പന സമ്മര്‍ദം നേരിടാം. പണപ്പെരുപ്പ ഭീഷണിയും ലാഭമാര്‍ജിനിലെ ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഒക്കെ ഇതിനു വളിതെളിച്ചേക്കാം. ഈ തിരുത്തല്‍ ഓഹരിയെ ആദ്യം 8,076 നിലവാരങ്ങളിലേക്ക് എത്തിക്കാം. എന്നാല്‍ ഈ നിലവാരവും തകര്‍ക്കപ്പെട്ടാല്‍ 7,093 രൂപയിലേക്ക് (200-ഡിഎംഎ നിലവാരം) ഓഹരി താഴ്ത്തപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഇനിയെന്ത് ?
- ഷെയര്‍ ഇന്ത്യ-: താഴ്ന്ന നിലവാരങ്ങളിലെ നിക്ഷേപ താത്പര്യമാണ് ടാറ്റ എലക്സി ഓഹരിയെ ഉയര്‍ത്തിയത്. ടെക്നിക്കല്‍ സൂചകള്‍ ബുള്ളിഷ് സൂചനയാണ് നല്‍കുന്നത്. അതിനാല്‍ അടുത്ത 4-6 മാസത്തിനുള്ളില്‍ ഓഹരി 8,750 നിലവാരത്തിലേക്ക് ഉയരാം.
- ടിപ്സ്2ട്രേഡ്-: കഴിഞ്ഞ 2 വര്‍ഷമായി ടാറ്റ എലക്സി ഓഹരി കുതിപ്പിന്റെ പാതയില്‍ ആയിരുന്നതിനാല്‍ ലാഭമെടുപ്പിനുള്ള സാധ്യത ശക്തമാണ്. കൂടാതെ വാല്യുവേഷന് ഉയര്‍ന്നു നില്‍ക്കുന്നതിനാലും ജാഗ്രത വേണം. നിലവിലെ കുതിപ്പില്‍ ലാഭമെടുക്കാം. അല്ലെങ്കില്‍ 8,040 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിച്ച് ഓഹരി നിലനിര്‍ത്താം. തൊട്ടടുത്ത ശക്തമായ പ്രതിരോധം 8,820 നിലവാരത്തില്‍ പ്രതീക്ഷിക്കാം.
ടാറ്റ എലക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതാണ് പ്രധാന സേവനം.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI) നേടിയ വരുമാനം 558.32 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 184.72 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 63 ശതമാനം വര്‍ധനയാണിത്. ഇതോടെ പ്രതിയോഹരി വരുമാനവും 18.21 രൂപയില്‍ നിന്നും 29.66 രൂപയിലേക്ക് മെച്ചപ്പെട്ടു.
അതേസമയം ഓഹരിയുടെ ബുക്ക് വാല്യൂ 257.06 രൂപ നിരക്കിലും പിഇ അനുപാതം 85 മടങ്ങിലുമാണ് നില്‍ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications