ആഗോള തലത്തില്‍ പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കെയാണ് ആഭ്യന്തര വിപണിയില്‍ ആവേശക്കുതിപ്പ് തുടരുന്നത്. ഒരിടവേളയ്ക്കു ശേഷം പ്രധാന സൂചികകള്‍ വളരെ നിര്‍ണായകമായ നിലവാരവും ഭേദിച്ചു. നിഫ്റ്റി 18,000-വും സെന്‍സെക്സ് 60,000 നിലവാരവും മറികടന്നു. ഇതിനിടെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റങ്ങളും പ്രകടമാണ്. ഇത്തരത്തില്‍ ഏറെക്കാലം തങ്ങിനിന്ന മേഖലകള്‍ മറികടന്ന് റേഞ്ച് ബ്രേക്കൗട്ടിലേക്ക് കടന്ന ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്
ഭക്ഷ്യ, പാനീയ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന പ്രമുഖ എഫ്എംസിജി കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. ടാറ്റ കെമിക്കല്‍സിന്റെ കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗവും ടാറ്റ ഗ്ലോബല്‍ ബിവറേജസ് കമ്പനിയും തമ്മില്‍ ലയിപ്പിച്ചാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപീകരിച്ചത്. തേയില ഉത്പാദിപ്പിക്കുന്നതില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്താണ്. ടാറ്റ ടീ, കണ്ണന് ദേവന്, തെത്ലി, ചക്ര ഗോള്‍ഡ്, ടീപിഗ്സ്, ടാറ്റ ഗ്ലൂക്കോ, ഗുഡ്എര്‍ത്ത്, ടാറ്റ കോഫി, സമ്പന്ന്, ടാറ്റ സോള്‍ട്ട് തുടങ്ങിയവ കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉദാഹരങ്ങളാണ്.
അനുകൂല ഘടകം
ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ടാറ്റ കണ്‍സ്യൂമര്‍ തിരുത്തല്‍ നേരിട്ട ശേഷം ഒരു വര്‍ഷക്കാലത്തോളം തങ്ങിനിന്ന 'ട്രയാംഗിള്‍' പാറ്റേണില്‍ നിന്നുള്ള റേഞ്ച് ബ്രേക്കൗട്ട്, ഓഹരിയുടെ ചാര്‍ട്ടില്‍ വ്യക്തമാണ്. കൂടാതെ പ്രധാന ടെക്നിക്കല്‍ സൂചകങ്ങളായ ആര്‍എസ്ഐ-യിലും എംഎസിഡി-യിലും ബുള്ളിഷ് ലക്ഷണങ്ങളാണ് ദൃശ്യമാകുന്നത്. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ മറികടന്നാണ് ടാറ്റ കണ്‍സ്യൂമര്‍ ഓഹരി (BSE: 500800, NSE : TATACONSUM) ഇപ്പോള്‍ നില്‍ക്കുന്നത്. ഇതിനോടൊപ്പം ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ഓഹരിയില്‍ അടുത്തഘട്ടം കുതിപ്പിനുള്ള ലക്ഷണങ്ങളാണ്.
ഓഹരി വിശദാംശം
ഏറ്റവുമൊടുവില്‍ ടാറ്റ കണ്സ്യൂമറിന്റെ വിപണി മൂല്യം 77,193 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുടക്കമില്ലാതെ ലാഭവിഹിതം നല്കുന്ന ഈ ടാറ്റ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.72 ശതമാനമാണ്. കമ്പനിയുടെ 34.72 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 25.33 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം ഒരു വര്‍ഷ കാലയളവില്‍ ടാറ്റ കണ്‍സ്യൂമര്‍ ഓഹരിയുടെ ഉയര്‍ന്ന വില 2021 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 889 രൂപയും താഴ്ന്ന വിലനിലവാരം 2022 മാര്‍ച്ചില്‍ കുറിച്ച 650 രൂപയുമാണ്.
ലക്ഷ്യവില 920
കഴിഞ്ഞ ദിവസം 825 രൂപയിലായിരുന്നു ടാറ്റ കണ്‍സ്യൂമര്‍ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 920 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് റെലിഗേര്‍ ബ്രോക്കിങ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ 12 ശതമാനത്തോളം നേട്ടമാണ് ലക്ഷ്യമിടുന്നത്. അതേസമയം 760 രൂപ നിലവാരത്തിന് താഴേക്ക് വീഴുകയാണെങ്കില്‍ ഈ ഓഹരി ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ടാറ്റ കണ്‍സ്യൂമര്‍ ഓഹരി 10 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റെലിഗേര്‍ ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications