ഉത്പന്ന മികവിനാലും സേവന വിശ്വാസ്യതയാലും ഉപഭോക്താക്കളുടെ മനസിലിടം നേടിയവരാണ് ഭൂരിഭാഗം ടാറ്റ ഗ്രൂപ്പ് കമ്പനികളും. അതുപോലെ നിക്ഷേപകര്‍ക്കും ദീര്‍ഘകാലയളവില്‍ കീശനിറയ്ക്കും ആദായം സമ്മാനിച്ചിട്ടുള്ളവയാണ് മിക്ക ടാറ്റ ഗ്രൂപ്പ് ഓഹരികളും. ഇത്തരത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 100 രൂപയില്‍ നിന്നും ആരംഭിച്ച ഒരു ടാറ്റ സൂപ്പര്‍ മള്‍ട്ടിബാഗറിന്റെ പ്രയാണം ഇന്നത്തോടെ 10,000 എന്ന നാഴികക്കല്ലും പിന്നിട്ടു.
ആഭ്യന്തര വിപണിയുടെ സമീപകാല ചരിത്രത്തില്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച ആദായം നല്കിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI). 2012 കാലയളവില്‍ 100 രൂപ നിലവാരത്തിലായിരുന്ന ടാറ്റ എലക്സി ഓഹരികള്‍ ഇന്നു രാവിലെയോടെ 10,000 നിലവാരവും മറികടന്ന് 10,238 രൂപയില്‍ ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ 9 വര്‍ഷത്തിനിടെ നിക്ഷേപകരുടെ സമ്പത്തില്‍ 10,150 ശതമാനം വര്‍ധനയാണ് ഈ ടാറ്റ ഐടി കമ്പനി സമ്മാനിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 29 ശതമാനവും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 75 ശതമാനവും ടാറ്റ എലക്സി ഓഹരികള്‍ മുന്നേറിയിട്ടുണ്ട്. സമാനമായി 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 144 ശതമാനത്തോളം ടാറ്റ എലക്സി ഓഹരി കുതിച്ചുയര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ 1,521 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്. സമാനമായി പ്രധാനപ്പെട്ട ടെക്നിക്കല്‍ സൂചകങ്ങളും മൂവിങ് ആവറേജ് ക്രോസ്ഓവറുകളും ടാറ്റ എലക്സി ഓഹരിയില്‍ ബുള്ളിഷ് ലക്ഷണങ്ങളാണ് നല്‍കുന്നത്.
നിക്ഷേപമൂല്യം മാറിയതിങ്ങനെ
ടാറ്റ എലക്സി ഓഹരികള്‍ കാഴ്ചവെച്ച മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ഒരു നിക്ഷേപകന് ഒരു മാസം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് ടാറ്റ എലക്സി ഓഹരികള്‍ വാങ്ങിയിരുന്നേല്‍ ഇന്നതിന്റെ മൂല്യം 1.29 ലക്ഷമായി വളര്‍ന്നു. സമാനമായി 2022-ന്റെ തുടക്കത്തിലാണ് 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത് എങ്കില്‍ അത് 1.75 ലക്ഷമായും ഒരു വര്‍ഷം മുന്നെയായിരുന്നു വാങ്ങിയതെങ്കില്‍ 2.44 ലക്ഷമായും മൂല്യം പെരുകുമായിരുന്നു.
അതുപോലെ 9 വര്‍ഷം മുമ്പാണ് ഒരു ലക്ഷം രൂപയ്ക്ക് ടാറ്റ എലക്സി ഓഹരി സ്വന്തമാക്കിയതെങ്കില്‍ ഇന്നതിന്റെ മൂല്യം 1.15 കോടിയായി മാറിയേനെ.
ടാറ്റ എലക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതാണ് പ്രധാന സേവനം.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ ടാറ്റ എലക്സി നേടിയ വരുമാനം 558.32 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതുപോലെ ഒന്നാം പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 184.72 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 63 ശതമാനം വര്‍ധനയുമാണിത്. ഇതോടെ പ്രതിയോഹരി വരുമാനവും 18.21 രൂപയില്‍ നിന്നും 29.66 രൂപയിലേക്ക് മെച്ചപ്പെട്ടു.
അതേസമയം ഓഹരിയുടെ ബുക്ക് വാല്യൂ 257.06 രൂപ നിരക്കിലും പിഇ അനുപാതം 102.67 മടങ്ങിലുമാണുള്ളത്. നിലവില്‍ ടാറ്റ എലക്സിയുടെ വിപണി മൂല്യം 63,758 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications