കഴിഞ്ഞവര്‍ഷം 'ഫ്‌ളോപ്പ്', 276 രൂപയുടെ ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് ഇനി വെച്ചടി കയറുമെന്ന് ആനന്ദ് രതി; 30% ലാഭം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 -ല്‍ അക്ഷരാര്‍ത്ഥത്തില്‍ കുതിക്കുകയായിരുന്നു ഓഹരി വിപണി. നിരവധി സ്‌റ്റോക്കുകള്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കുമൊപ്പം വലിയ ഉയരങ്ങള്‍ കീഴടക്കി. ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ ചിത്രവും മറ്റൊന്നല്ല. ടാറ്റ പവര്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ എലക്‌സി, നെല്‍കോ, ടാറ്റ ടെലിസര്‍വീസസ് പോലുള്ള കമ്പനികള്‍ സ്വ്പനനേട്ടമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്.

 

എന്നാല്‍ ഈ ബഹളത്തിനിടെയും നിറംമങ്ങിയൊരു ടാറ്റ ഗ്രൂപ്പ് സ്റ്റോക്കുണ്ട് - റാലിസ് ഇന്ത്യ. 2 ശതമാനം തകര്‍ച്ചയോടെയാണ് പോയവര്‍ഷം കമ്പനി പിന്നിട്ടത്. പറഞ്ഞുവരുമ്പോള്‍ 2021 -ല്‍ നഷ്ടം രേഖപ്പെടുത്തിയ ഏക ടാറ്റ ഗ്രൂപ്പ് കമ്പനിയും റാലിസ് ഇന്ത്യ തന്നെ.

തലവര തെളിയും

എന്തായാലും 2022 -ല്‍ റാലിസ് ഇന്ത്യയുടെ 'തലവര' തെളിയുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. 16 അനലിസ്റ്റുകള്‍ സ്റ്റോക്കില്‍ 'ഹോള്‍ഡ്' റേറ്റിങ്ങാണ് കല്‍പ്പിക്കുന്നത്. 304 രൂപയുടെ ഇടക്കാല ടാര്‍ഗറ്റും റാലിസ് ഇന്ത്യയില്‍ ഇവര്‍ നിര്‍ദേശിക്കുന്നു. റാലിസ് ഇന്ത്യ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന പക്ഷമാണ് ആഭ്യന്തര ബ്രോക്കറേജായ ആനന്ദ് രതിക്ക്. സ്‌റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്‍കുന്ന ബ്രോക്കറേജ് ഇടക്കാലയളവില്‍ 350 രൂപയുടെ ടാര്‍ഗറ്റ് വില അറിയിക്കുന്നുണ്ട്.

പ്രവചനം

കാപ്പെക്‌സ് പദ്ധതികള്‍, പ്രോഡക്ട് ലോഞ്ചുകള്‍, കയറ്റുമതിയിലെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധനവ്, പണമൊഴുക്ക്, മെച്ചപ്പെടുന്ന റിട്ടേണ്‍ അനുപാതം തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് റാലിസ് ഇന്ത്യ ഓഹരികള്‍ 30 ശതമാനത്തോളം ഉയരുമെന്ന് ഇവര്‍ പ്രവചിക്കുന്നത്.

Also Read: ഒരു ഇറക്കത്തിന് കയറ്റവുമുണ്ടല്ലോ; വിലക്കുറവിലുള്ള ഈ മിഡ് കാപ് ബാങ്ക് ഓഹരിയില്‍ മികച്ച അവസരം

ഓഹരി വില

നേരത്തെ, മറ്റൊരു ബ്രോക്കറേജായ പ്രഭുദാസ് ലില്ലാധര്‍ 270 രൂപയുടെ ടാര്‍ഗറ്റ് വില റാലിസ് ഇന്ത്യയില്‍ നല്‍കിയിരുന്നു. 270 രൂപയുടെ ടാര്‍ഗറ്റ് വില കൊട്ടാക്ക് സെക്യുരിറ്റീസും 'ഹോള്‍ഡ്' റേറ്റിങ്ങോടെ 300 രൂപയുടെ ടാര്‍ഗറ്റ് വില ആന്റിക്ക് സ്‌റ്റോക്ക് ബ്രോക്കിങ്ങും റാലിസ് ഇന്ത്യയില്‍ നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച്ച 276.90 രൂപ എന്ന നിലയിലാണ് സ്റ്റോക്ക് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 5.26 ശതമാനം നേട്ടം കുറിക്കാന്‍ റാലിസ് ഇന്ത്യ ഓഹരികള്‍ക്ക് കഴിഞ്ഞത് കാണാം.

ബിസിനസ്

ടാറ്റ കെമിക്കല്‍സിന് 50 ശതമാനം ഉടമസ്ഥാവകാശമുള്ള റാലിസ് ഇന്ത്യ രാജ്യത്തെ പ്രമുഖ അഗ്രോകെമിക്കല്‍ കമ്പനികളില്‍ ഒന്നാണ്. ആഗോളതലത്തില്‍ വിവിധ കമ്പനികള്‍ക്കായി റാലിസ് ഇന്ത്യ കരാര്‍ ഉത്പാദനം നടത്തുന്നുമുണ്ട്.

വിത്ത്, വിള സംരക്ഷിക്കുന്ന രാസവസ്തുക്കള്‍, സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലാണ് കമ്പനി പ്രധാനമായും ഏര്‍പ്പെടുന്നത്. വിള സംരക്ഷിക്കുന്ന രാസവസ്തുക്കളുടെയും സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളുടെയും സെഗ്മന്റില്‍ 6 ശതമാനം മാര്‍ക്കറ്റ് വിഹിതം റാലിസ് ഇന്ത്യ കയ്യടക്കുന്നുണ്ട്. വിത്തുകളുടെ വിപണിയില്‍ 3 ശതമാനം വിഹിതവും കമ്പനി കുറിക്കുന്നു.

സമവാക്യം

നിലവില്‍ വിള സംരക്ഷിക്കുന്ന രാസവസ്തുക്കളുടെ കച്ചവടത്തിലൂടെയാണ് റാലിസ് ഇന്ത്യ 80 ശതമാനത്തിലേറെ വരുമാനം കണ്ടെത്തുന്നത്. ആഭ്യന്തര വിപണിയില്‍ നിന്ന് 60 ശതമാനവും കയറ്റുമതി വിപണിയില്‍ നിന്ന് 40 ശതമാനവുമാണ് കമ്പനിയുടെ വരുമാന സമവാക്യം.

Also Read: മൂന്നാം പാദത്തില്‍ തകര്‍പ്പന്‍ കച്ചവടം; ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് കുതിച്ചുചാടും; റിപ്പോര്‍ട്ട്

റിപ്പോർട്ട്

'2016-21 കാലഘട്ടത്തില്‍ 12 ശതമാനത്തിലേറെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് റാലിസ് ഇന്ത്യയുടെ രാജ്യാന്തര ബിസിനസ് അറിയിക്കുന്നത്. ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി കമ്പനി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഉത്പാദന ശേഷി കൂട്ടുക, പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുക, പ്രധാന വിപണികള്‍ ലക്ഷ്യമിട്ട് പുതിയ ഉത്പന്നങ്ങള്‍ക്കായുള്ള ഗവേഷണ വികസനം എന്നിവയെല്ലാം പുതിയ സാമ്പത്തിക വര്‍ഷം റാലിസ് ഇന്ത്യയുടെ അജണ്ടയിലുണ്ട്. അതുകൊണ്ട് കമ്പനിയുടെ വളര്‍ച്ച തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 2022-24 കാലയളവില്‍ റാലിസ് ഇന്ത്യയുടെ രാജ്യാന്തര വിള സംരക്ഷണ ബിസിനസ് 15 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നു', ആനന്ദ് രതിയുടെ റിപ്പോര്‍ട്ട് പറയുന്നു.

വളർച്ച

റാലിസിന്റെ വിത്ത് ബിസിനസ് പ്രധാനമായും ഖാരിഫ് വിളകളെ കേന്ദ്രീകരിച്ചാണ്. 2016-21 കാലഘട്ടത്തില്‍ 10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കമ്പനിയുടെ വിത്ത് ബിസിനസ് അറിയിക്കുന്നുണ്ട്. ഖാരിഫ് വിളകളിലുള്ള അമിതമായ ആശ്രയം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. റാബി സീസണ്‍ ലക്ഷ്യമിട്ട് ഉത്പന്നങ്ങള്‍ വൈവിധ്യവത്കരിക്കാന്‍ റാലിസ് ഇന്ത്യയ്ക്ക് ആലോചനയുണ്ട്. 2022-24 കാലയളവില്‍ 7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കമ്പനിയുടെ വിത്ത് ബിസിനസില്‍ ആനന്ദ് രതി ഉറ്റുനോക്കുന്നത്.

Also Read: ഐടി, ബാങ്ക് ഓഹരികള്‍ ശ്രദ്ധാകേന്ദ്രമാകും; ഷോര്‍ട്ട് സെല്‍ ഒഴിവാക്കാം; ഈയാഴ്ച വിപണി എങ്ങനെ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Tata Group Stock Rallis India To Give 30 Per Cent Upside In Mid-Term, Anand Rathi Gives Buy Rating

Tata Group Stock Rallis India To Give 30 Per Cent Upside In Mid-Term, Anand Rathi Gives Buy Rating. Read in Malayalam.
Story first published: Monday, January 10, 2022, 11:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X