ടാറ്റ ഗ്രൂപ്പ് ഓഹരികളോട് നിക്ഷേപകർക്ക് എന്നും പ്രത്യേക താൽപ്പര്യമാണ്. മൾട്ടിബാഗർ റിട്ടേൺ നൽകുന്ന ഓഹരി എന്നത് തന്നെയാണ് ഈ പ്രത്യേക ഇഷ്ടത്തിന് കാരണം. ഇപ്പോഴിതാ ടാറ്റ ഗ്രൂപ്പ് ഓഹരിയായ വോൾട്ടാസ് ലിമിറ്റഡിൽ ബൈ കോൾ നൽകിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ. വോൾട്ടാസ് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
വരുമാനത്തിൽ വൻവർധനവ്
എയർ കണ്ടീഷനിംഗ് നിർമ്മാതാവും എഞ്ചിനീയറിംഗ് സേവന ദാതാക്കളുമായ വോൾട്ടാസ് ലിമിറ്റഡിന്‍റെ 2024 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ അറ്റാദായം 335 കോടി രൂപയായി വർധിച്ചു. ഒരു ദശലക്ഷം യൂണിറ്റ് എസി വിൽപ്പന എന്ന നാഴികക്കല്ലും കമ്പനി ജൂൺ പാദത്തിൽ പിന്നിട്ടു. അതോടെ മൊത്ത വരുമാനം 5,000 കോടി രൂപ കവിഞ്ഞു.
ഏപ്രിൽ-ജൂൺ കാലയളവിൽ 129.42 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ജൂൺ പാദത്തിൽ വോൾട്ടാസിൻ്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 46.46 ശതമാനം ഉയർന്നു. മുൻ വർഷം ഇതേ പാദത്തിൽ ഇത് 3,359.86 കോടി രൂപയായിരുന്നു. 2025 ജൂൺ പാദത്തിൽ വോൾട്ടാസിൻ്റെ മൊത്തം ചെലവ് 41.44 ശതമാനം വർധിച്ച് 4,520.40 കോടി രൂപയായി.

ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 1,533.95 രൂപ എന്നതാണ് വോൾട്ടാസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.38 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 3.77 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. കഴിഞ്ഞ ആറ് മാസത്തിനിടെ 39.73 ശതമാനം വളർച്ച കൈവരിക്കാനും ടാറ്റ ഗ്രൂപ്പ് ഓഹരിക്ക് സാധിച്ചു. 56.91 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയ മുന്നേറ്റം.
89.93 ശതമാനം ലാഭമാണ് ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി നൽകിയത്. 1,599.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 800.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ ഫറീസ് വോൾട്ടാസ് ഓഹരിയിൽ "വാങ്ങൽ" റേറ്റിംഗ് നിലനിർത്തി. ടാർഗെറ്റ് വില 1,270 രൂപയിൽ നിന്ന് 1,770 രൂപയായി ഉയർത്തി. എയർ കണ്ടീഷനിംഗ് (എസി) വിഭാഗത്തിൻ്റെ ശക്തമായ ക്വാർട്ടർ, ഇഎംപി വിഭാഗത്തിൽ നിന്നുള്ള പോസിറ്റീവ് ഇബിഐടി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. യുസിപി വിഭാഗത്തിലെ നേട്ടവും ഇഎംപി മാർജിനുകളിലെ ക്രമാനുഗതമായ ഉയർച്ചയും കാരണം കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ മെച്ചപ്പെടുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
ബ്രോക്കറേജ് സ്ഥാപനമായ നോമുറയും വോൾട്ടാസിൽ അതിൻ്റെ "വാങ്ങൽ" റേറ്റിംഗ് നിലനിർത്തി. ടാർഗെറ്റ് വില 1,511 രൂപയിൽ നിന്ന് 1,857 രൂപയായി ഉയർത്തി. ശക്തമായ ഏപ്രിൽ-ജൂൺ പാദഫലം ചൂണ്ടിക്കാട്ടിയാണ് ബ്രോക്കറേജ് തീരുമാനം. അതോടൊപ്പം മാർജിൻ ടെയിൽവിൻഡുകളുള്ള ശക്തമായ വളർച്ചാ വീക്ഷണം നോമുറ എടുത്തുകാണിക്കുന്നു.

വോള്‍ട്ടാസ് ലിമിറ്റഡ്
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗവും ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയുമാണ് വോള്‍ട്ടാസ് ലിമിറ്റഡ്. 1954ലാണ് കമ്പനി സ്ഥാപിക്കുന്നത്. എസി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിഷ് വാഷര്‍, വാട്ടര്‍ പ്യൂരിഫൈയര്‍, മൈക്രോവേവ് പോലെയുള്ള ഗാര്‍ഹികോപകരണങ്ങളുടെ നിര്‍മാണത്തിലും ഇലക്ട്രോ- മെക്കാനിക്കല്‍ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ ഇപിസി പദ്ധതികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ബിഎസ്ഇയിൽ 50,761 കോടി രൂപയാണ് വോൾട്ടാസിൻ്റെ വിപണി മൂലധനം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?



Click it and Unblock the Notifications