നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വിശ്വസിച്ച് വാങ്ങാൻ കഴിയുന്ന ഓഹരികളാണ്. കൃത്യമായ നിരീക്ഷണം നടത്തുന്നവർക്ക് വലിയ നേട്ടം ടാറ്റാ ഗ്രൂപ്പ് ഓഹരികൾ നൽകുന്നതുകൊണ്ടാണിത്. എന്തായാലും ടാറ്റ ഗ്രൂപ്പിൻ്റെ പിന്തുണയുള്ള ടെലികോം ഭീമനായ ടാറ്റ കമ്മ്യൂണിക്കേഷൻസിന്‍റെ ഓഹരി കയ്യിലുള്ളവർക്ക് സന്തോഷ വാർത്തയുണ്ട്. കാരണം ഈ മാസം അവസാനം ലാഭവഹിതം നൽകാനൊരുങ്ങുകയാണ് കമ്പനി.
നിലവിലെ ഓഹരി വില
വെള്ളിയാഴ്ച 0.30 ശതമാനം ഉയർച്ചയോടെ ടാറ്റ കമ്യൂണിക്കേഷൻസ് ഓഹരി വില 2064.85 രൂപ എന്ന നിലയിലെത്തി. 58,774.13 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. 2065.15 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1175 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
ഒരു മാസത്തിനിടെ 3.65 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 12.42 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 63.85 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ടാറ്റ കമ്യൂണിക്കേഷൻസിന് സാധിച്ചു.
ബ്രോക്കറേജ് വിലയിരുത്തൽ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എൽ സെക്യൂരിറ്റീസ് നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ ഓഹരി ചേർക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഏകദേശം 14 ശതമാനം മുന്നേറ്റം ഓഹരിക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്യൂ3 ഫലങ്ങളും ഡിവിഡൻ്റ് പ്രഖ്യാപനവും ടെലികോം ഓഹരിയിൽ മുന്നേറ്റമുണ്ടാക്കും.

ഡയറക്ടർ ബോർഡ് യോഗം 17-ന്
സ്റ്റാൻഡലോൺ, കൺസോളിഡേറ്റഡ് ഓഡിറ്റഡ് ഫിനാൻഷ്യൽ റിസൾട്ട്‌സ്, സ്റ്റാറ്റ്യൂട്ടറി റിപ്പോർട്ടുകൾ എന്നിവ പരിഗണിക്കാനും അംഗീകരിക്കാനും റെക്കോർഡ് ചെയ്യാനും 2024 ഏപ്രിൽ 17 ബുധനാഴ്ച ഡയറക്ടർ ബോർഡ് യോഗം ചേരുമെന്ന് ടാറ്റ കമ്മ്യൂണിക്കേഷൻസ് അതിൻ്റെ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
2023 സാമ്പത്തിക വർഷത്തിൽ കമ്പനി ഒരു ഓഹരിക്ക് 21 രൂപ വരെ അല്ലെങ്കിൽ 210% വരെ ലാഭവിഹിതം നൽകി. 2000 ഓഗസ്റ്റ് മുതൽ, ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം ടാറ്റ കമ്മ്യൂണിക്കേഷൻസ് 25 ലാഭവിഹിതം വരെ വിതരണം ചെയ്തിട്ടുണ്ട്. ഡിവിഡൻ്റ് പേഔട്ടിന് പുറമെ, ടാറ്റ കമ്മ്യൂണിക്കേഷൻസ് 2000 ഒക്ടോബറിൽ 2:1 എന്ന തോതിൽ ബോണസ് ഇഷ്യു നൽകിയിരുന്നു.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്
വിഎസ്എന്‍എല്‍ എന്ന പേരില്‍ 1986 മാര്‍ച്ച് 19 ന് ആണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. 2002 ഫെബ്രുവരിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കല്‍ പദ്ധതി പ്രകാരം 25 ശതമാനം ഓഹരികള്‍ തന്ത്രപ്രധാന പങ്കാളിക്ക് വില്‍ക്കുകയായിരുന്നു. ഇതോടെ കമ്പനി ടാറ്റയുടെ കീഴിലായി.

ആഗോള ഡിജിറ്റല്‍ ഇക്കോസിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുന്ന മുന്‍നിര കമ്പനിയാണിത്. ലോകമെമ്പാടും കമ്പനിക്കു വേരുകളുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ക്കും, സേവന ദാതാക്കള്‍ക്കും ഇത് നിയന്ത്രിത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആശയവിനിമയം, സഹകരണം, ക്ലൗഡ്, മൊബിലിറ്റി, കണക്റ്റഡ് സൊല്യൂഷനുകള്‍, നെറ്റ്വര്‍ക്ക്, ഡാറ്റാ സെന്റര്‍ സേവനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ആണു കമ്പനിക്കുള്ളത്.
വരുമാനം
2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസ് 5,633 കോടി രൂപ വരുമാനം രേഖപ്പെടുത്തി. കൂടാതെ, കമ്പനിയുടെ ഡിജിറ്റൽ പോർട്ട്‌ഫോളിയോ വരുമാനം വർഷം തോറും 78.2% വർദ്ധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications