ഒരു കമ്പനിയുടെ പ്രവര്‍ത്തനഫലം അതിന്റെ ഓഹരിയുടെ സമീപകാല ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. കമ്പനിയുടെ പ്രകടനം മികച്ചതായാല്‍ അതനുസരിച്ചുള്ള മുന്നേറ്റം ഓഹരിയില്‍ പ്രകടമാകും. എന്നാല്‍ പ്രവര്‍ത്തനഫലം മോശമാകുകയോ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുകയോ ചെയ്താല്‍ ഓഹരി വിലയില്‍ ഇടിവും നേരിടാം.
ഇത്തരത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദഫലം പ്രഖ്യാപിച്ചിതിന് പിന്നാലെ ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിടിയും എന്ന് സൂചിപ്പിച്ച ഒരു ടാറ്റ ഗ്രൂ്പ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്.
രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകകരുമാണ്. 80,000-ലധികം ജീവനക്കാരുണ്ട്. കമ്പനിയുടെ ഏറ്റവും വലിയ നിര്‍മാണശാല ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്. 10 ലക്ഷം ടണ്‍ ആണ് വാര്‍ഷിക ഉത്പാദന ശേഷി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ടാറ്റ സ്റ്റീല്‍ നേടിയ അറ്റാദായം 7,765 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 12.8 ശതമാനം ഇടിവും പാദാനുപാദത്തില്‍ 20.4 ശതമാനം ഇടിവുമാണ്. അതേസമയം കമ്പനിയുടെ വരുമാനം 18.6 ശതമാനം ഉയര്‍ന്ന് 63,430 കോടിയിലേക്ക് വര്‍ധിച്ചു. എന്നാല്‍ തൊട്ടുമുന്നത്തെ പാദത്തേക്കാള്‍ 8.5 ശതമാനം വരുമാനത്തില്‍ ഇടിവാണിത്.
അസംസ്കൃത വസ്തുവായ പെറ്റ് കോക്കിന്റെ വില വര്‍ധിച്ചതിലൂടെ ഉത്പാദന ചെലവ് ഉയര്‍ന്നതും സര്‍ക്കാര്‍ ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി ചുങ്കം ഉയര്‍ത്തിയതും ടാറ്റ സ്റ്റീലിന് തിരിച്ചടിയായി.
പ്രതികൂല ഘടകം
യൂറോപ്യന്‍ ഉപകമ്പനിയുടെ മികച്ച പ്രകടനവും കരാറുകള്‍ പൂര്‍ത്തീകരിച്ചതും ടാറ്റ സ്റ്റീലിന്റെ പ്രവര്‍ത്തന ലാഭം വിപണി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചു. എന്നാല്‍ കമ്പനിയുടെ അറ്റകടബാധ്യത ഒന്നാം പാദത്തില്‍ 3,500 കോടി വര്‍ധിച്ച് 54,500 കോടിയായി ഉയര്‍ന്നു. ഉയര്‍ന്ന പ്രവര്‍ത്തന മൂലധനം ആവശ്യമായാതാണ് ഇതിനു കാരണം.
കൂടാതെ ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സിനു വേണ്ടി നോണ്‍ കണ്‍വേര്‍ട്ടിബിള്‍ റെഡീമബിള്‍ പ്രിഫറന്‍ഷ്യല്‍ ഷെയര്‍ (NCRPS) മുഖേന 10,900 കോടി രൂപ നല്‍കേണ്ടിയിരുന്നത് ജൂലൈ 4-ന് കൊടുത്തിട്ടുണ്ട്. ഈ തവണ ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സിന് പ്രവര്‍ത്തനലാഭം നേടാനുമായിട്ടില്ലാത്തത് ടാറ്ര സ്റ്റീലിന്റെ പ്രവര്‍ത്തന ലാഭത്തേയും ബാധിക്കാം.
ലക്ഷ്യവില 827
പുതിയ നിക്ഷേപം ഇപ്പോള്‍ ഒഴിവാക്കണമെന്ന റെഡ്യൂസ് (Reduce) റേറ്റിങ്ങാണ് ടാറ്റ് സ്റ്റീല്‍ ഓഹരിക്ക് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി വില 827 രൂപയിലേക്ക് ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 14 ശതമാനത്തോളം താഴ്ന്ന നിലവാരമാണ്.
ചൊവ്വാഴ്ച രാവിലെ 957 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെട്ടത്. കഴിഞ്ഞ 3 മാസത്തിനിടെ 35 ശതമാനത്തോളം ടാറ്റ സ്റ്റീല്‍ ഓഹരി ഇടിഞ്ഞു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,534.50 രൂപയും താഴ്ന്ന വില 827 രൂപയുമാണ്.
ഓഹരി വിഭജനം
ഇക്കഴിഞ്ഞ ജൂണ്‍ 28-ന് ചേര്‍ന്ന ടാറ്റ സ്റ്റീലിന്റെ 115-ആമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി വിഭജിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ടാറ്റ സ്റ്റീല്‍ (BSE:500470, NSE : TATASTEEL) ഓഹരികള്‍ 10:1 എന്ന അനുപാതത്തില്‍ വിഭജിക്കാനാണ് നീക്കം. അതായത് 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരിയായി മാറും. ഇതിന് ആനുപാതികമായി ഓഹരിയുടെ വിപണി വിലയിലും മാറ്റം വരും. ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂലൈ 28-നും റെക്കോഡ് തീയതി 29-നുമാണെന്നും കമ്പനി നേതൃത്വം അറിയിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
