ടാറ്റ ഗ്രൂപ്പ് ഓഹരികളോട് പൊതുവെ താൽപര്യം വച്ചു പുലർത്തുന്നവരാണ് നിക്ഷേപകർ. ടാറ്റയുടെ സൽപേരും ബിസിനസ് കാഴ്ചപാടുകളും ഓഹരി തിരഞ്ഞെടുക്കുന്നതിൽ നിർണായകമാകാറുണ്ട്. മുൻ വർഷങ്ങളിൽ മികച്ച റിട്ടേൺ നൽകിയ ഓഹരികളിലൊന്നായിരുന്നു ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ട്രെൻഡ് ലിമിറ്റഡ്. 2023 ലും 2024ലുമായി തുടർച്ചയായ രണ്ടു വർഷം മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരി. പക്ഷേ 2025 ൽ നോക്കുമ്പോൾ 41 ശതമാനാണ് ഇതുവരെയുള്ള നഷ്ടം. എന്താണ് ട്രെൻഡ് ഓഹരിയിൽ സംഭവിക്കുന്നത്.

വൻ ഇടിവ്
ഫാഷൻ, ലൈഫ് സ്റ്റൈൽ, ഗ്രോസറി വിഭാഗങ്ങളിൽ ബിസിനസുള്ള ടാറ്റ ഗ്രൂപ്പ് കമ്പനിയാണിത്. വെസ്റ്റ്‌സൈഡ്, സുഡിയോ തുടങ്ങിയ ബ്രാൻഡുകൾ ട്രെൻഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. 41 ശതമാനമാണ് ഓഹരി ഈ വർഷം ഇതുവരെയുണ്ടാക്കിയ നഷ്ടം. അതേസമയം സൂചികകൾ എട്ടു ശതമാനം ഉയർന്നു. 12 വർഷത്തിനിടെ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ടാറ്റ ഓഹരി ഇടിവ് രേഖപ്പെടുത്തുന്നത്. ഇതിന് മുൻപ് 2013 ലാണ് ട്രെൻഡ് ഓഹരി ഇടിവ് രേഖപ്പെടുത്തിയത്.
2023 ലും 2024 ലും ഓഹരി മൾട്ടിബാഗർ റിട്ടേൺ നൽകിയിരുന്നു. 2024 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഓഹരി. 2024 ഒക്ടോബർ 14 ന് രേഖപ്പെടുത്തിയ 8345.85 രൂപയാണ് ഓഹരിയുടെ സർവകാല റെക്കോർഡ് വില.
ഇടിവിന് കാരണം
വിപണി പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത ഉയരാത്ത വരുമാന വളർച്ചയാണ് ട്രെൻഡ് ഓഹരികളെ പിന്നോട്ടടിക്കുന്നത്. ഇതോടെ വിപണിയിൽ ഓഹരി വിൽപ്പന സമ്മർദ്ദം നേരിട്ടു. വിപണിയിലെ ഡിമാന്റ് കുറഞ്ഞതും പുതിയ സ്റ്റോറുകൾ കൂട്ടിച്ചേർത്തതും ടെയർ 2,3 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതും വരുമാന വളർച്ചയെ ബാധിച്ചു. ടെയർ2,3 നഗരങ്ങളിലെ വളര്‌ച്ച മറ്റു നഗരങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണ്.
ലക്ഷ്യവില കുറച്ച് ബ്രോക്കറേജ്
ഒരു വർഷം മുൻപ് 7,493 രൂപയിൽ പ്രവർത്തിച്ചിരുന്ന ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത് 4191 രൂപയിലാണ്. എന്നാൽ ഓഹരിയുടെ ലക്ഷ്യവില കുറച്ചിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റീൻ. 18 ശതമാനം കുറച്ച് 5,000 രൂപയാക്കുകയാണ് കമ്പനി ചെയ്തത്. അതേസമയം വിപണി വിലയിൽ നിന്നും 18 ശതമാനം ഉയരത്തിലാണ് ഈ വില. ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിയുടെ വരുമാന പ്രതീക്ഷ 2026, 2027 സാമ്പത്തിക വർഷങ്ങളിൽ 5, 10 ശതമാനം വീതം കുറച്ചിട്ടുണ്ട്. അതേസമയം തന്നെ ഓഹരിയിൽ 5255 രൂപ ലക്ഷ്യവിലയിൽ ബൈ റേറ്റിങും ബ്രോക്കറേജ് നൽകുന്നു.
ട്രെൻഡിന്റെ വരുമാന വളർച്ച ഏറ്റവും താഴ്ന്ന നിലയിലാണെന്നതാണ് ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റീൻ പറയുന്നത്. ഇതിനൊപ്പം വർധിച്ചു വരുന്ന മത്സരങ്ങളും. സുഡിയോയുടെ 'വാല്യൂ-ഫാഷൻ' പകർത്താനുള്ള ശ്രമങ്ങളും ട്രെൻഡ് ലിമിറ്റഡിന്റെ റിസ്കായി ബ്രോക്കറേജ് ചൂണ്ടിക്കാണിക്കുന്നു. സുഡിയോ മൂന്ന് വർഷത്തിനിടെ 20 ശതമാനം വാർഷിക വളർച്ചയിൽ വിപുലീകരിക്കുകയാണ്. ഇതിനൊപ്പം മെച്ചപ്പെടുന്ന ഉപഭോക്തൃ ഡിമാൻഡും വെസ്റ്റ്‌സൈഡിലെ സ്ഥിരമായ മുന്നേറ്റവും ഓഹരിക്ക് അനുകൂലമാകുമെന്നും ബ്രോക്കറേജ് നിരീക്ഷിക്കുന്നു.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications