ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി സിറസ് മിസ്ട്രിയെ വീണ്ടും നിയമിച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾക്ക് ഇന്ന് കനത്ത നഷ്ടം. ടാറ്റ കമ്പനികളിൽ നിന്ന് മിസ്ട്രിയെ നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും ചെയർമാനായി മിസ്ട്രിയെ നിയമിക്കുകയും ചെയ്തതോടെയാണ് ഓഹരികൾ ഇടിവ് രേഖപ്പെടുത്തിയത്.
ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 3.05 ശതമാനം ഇടിഞ്ഞ് 174.70 രൂപയായി. ഇന്നത്തെ ഉയർന്ന നിരക്കായ 439.50 രൂപയിൽ നിന്ന് ടാറ്റാ സ്റ്റീൽസ് ഓഹരികൾ 2.21 ശതമാനം ഇടിഞ്ഞ് 444.60 രൂപയിലെത്തി. ടാറ്റാ കമ്മ്യൂണിക്കേഷൻസ് ഓഹരികൾ 7 ശതമാനം ഇടിഞ്ഞ് 423.05 രൂപയിൽ നിന്ന് 394.30 രൂപയായി. ടാറ്റ പവർ ഓഹരികൾ 0.98 ശതമാനം കുറഞ്ഞ് 55.50 രൂപയിലെത്തി.

ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ് ഇന്ന് റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽ നിന്നുള്ല നിന്നുള്ള നല്ല സൂചനകളാണ് ആഭ്യന്തര വിപണിയിലും ഇന്ന് പ്രകടമായത്. എച്ച്ഡിഎഫ്സി ബാങ്കും റിലയൻസ് ഇൻഡസ്ട്രീസുമാണ് (ആർഐഎൽ) സെൻസെക്‌സിൽ ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.
സെൻസെക്സ് 0.50 ശതമാനം അഥവാ 206.40 പോയിൻറ് ഉയർന്ന് 41,558.57ലും എൻഎസ്‌ഇ നിഫ്റ്റി 0.49 ശതമാനം അഥവാ 59.70 പോയിൻറ് ഉയർന്ന് 12,224.60ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ്പ്, ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.19 ശതമാനവും 0.05 ശതമാനവും നേട്ടം കൈവരിച്ചു. മേഖലാ സൂചികകളിൽ ബിഎസ്ഇ ഹെൽത്ത് കെയർ സൂചികയും ബിഎസ്ഇ റിയൽറ്റി സൂചികയും യഥാക്രമം 0.69 ശതമാനവും 0.65 ശതമാനവും ഉയർന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
