നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്; ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്കില്‍ വന്‍ലാഭം പ്രവചിച്ച് വിപണി വിദഗ്ധര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാകേഷ് ജുന്‍ജുന്‍വാലയെ പോലെ ഓഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞ നിക്ഷേപകനാണ് വിജയ് കേഡിയ. 19 ആം വയസ്സു മുതല്‍ ഇദ്ദേഹം ഈ രംഗത്തുണ്ട്. ഓഹരി വിപണിയില്‍ പേരുചേര്‍ത്തിട്ടുള്ള നിരവധി കമ്പനികളില്‍ വിജയ് കേഡിയയുടെ കേഡിയ സെക്യുരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്.

ചെറിയ വിലയുള്ള ഓഹരികള്‍ വാങ്ങി വലിയ മാര്‍ജിനില്‍ ലാഭം കണ്ടെത്തുന്ന പതിവിനാണ് വിജയ് കേഡിയ പ്രസിദ്ധം. അതുകൊണ്ട് ചെറുകിട നിക്ഷേപകര്‍ വിജയ് കേഡിയയുടെ പോര്‍ട്ട്‌ഫോളിയോ സാകൂതം നിരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ നിക്ഷേപകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന 'കേഡിയ സ്‌റ്റോക്കുകളില്‍' ഒന്നാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ്.

തേജസ് നെറ്റ്‌വര്‍ക്ക്‌സ്

ഈ വര്‍ഷം മാത്രം 225 ശതമാനം നേട്ടമാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കുന്നത്. ഇക്കാലയവളില്‍ നിഫ്റ്റി-50 സൂചിക പോലും 22.50 ശതമാനമേ ഉയര്‍ന്നിട്ടുള്ളൂവെന്ന കാര്യം ആല്‍ഫ ഓഹരിയായ തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ മാറ്റ് കൂട്ടുന്നു. ടെലികോം രംഗത്തുള്ള തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ ഇനി വാങ്ങിയിട്ട് കാര്യമുണ്ടോ? നിക്ഷേപകരുടെ പ്രധാന സംശയമിതാണ്.

5ജി ടെക്നോളജി

വിപണി വിദഗ്ധരുടെ കാഴ്ച്ചപ്പാടില്‍ ഈ മള്‍ട്ടിബാഗര്‍ ഓഹരി ഇനിയും വലിയ കുതിപ്പ് നടത്തും. കാരണം 'മെയ്ഡ് ഇന്‍ ഇന്ത്യ' 5ജി ടെക്‌നോളജിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രാധാന്യം വര്‍ധിപ്പിക്കും. ഒപ്പം ടാറ്റ ഗ്രൂപ്പും ഈ ടെലികോം കമ്പനിയില്‍ വലിയ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു.

Also Read: മൂന്ന് കാരണങ്ങള്‍; താമസിയാതെ റിലയന്‍സ് 3,100 കടക്കും; വാങ്ങുന്നോ?Also Read: മൂന്ന് കാരണങ്ങള്‍; താമസിയാതെ റിലയന്‍സ് 3,100 കടക്കും; വാങ്ങുന്നോ?

 
കാരണങ്ങൾ

വിജയ് കേഡിയക്ക് വന്‍നിക്ഷേപമുള്ള തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ ഫണ്ടമെന്റുകള്‍ വിശദീകരിച്ച് ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ രംഗത്തുവരുന്നുണ്ട്. 'സമീപകാലത്തെ രണ്ടു പ്രധാന സംഭവവികാസങ്ങള്‍ തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ മുന്നോട്ടുള്ള കുതിപ്പിന് വഴിയൊരുക്കും. ഒന്ന് ടാറ്റ ഗ്രൂപ്പ് ഈ കമ്പനിയില്‍ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ്. രണ്ട് ഇന്ത്യന്‍ നിര്‍മിത 5ജി ടെക്‌നോളജിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി വീശുന്നത്. അടുത്തവര്‍ഷം 5ജി യുഗം ആരംഭിക്കുന്നതോടെ തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ ബിസിനസ് ഗൗരവമായി മെച്ചപ്പെടും', രവി സിംഗാള്‍ പറയുന്നു.

ടാറ്റ ഗ്രൂപ്പിന് താത്പര്യം

കമ്പനിയെ സ്വന്തമാക്കാനുള്ള താത്പര്യം മുന്‍നിര്‍ത്തിയാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സില്‍ ടാറ്റ ഗ്രൂപ്പ് നിക്ഷേപം നടത്തുന്നതെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ ശക്തമാണ്. 5ജി ടെക്‌നോളജിയില്‍ ചുവടുവെയ്ക്കാന്‍ ടാറ്റ ഗ്രൂപ്പിന് നീക്കമുണ്ട്. തേജസ് നെറ്റ്‌വര്‍ക്ക്‌സിനെ ഏറ്റെടുത്താല്‍ 5ജി ബിസിനസിലേക്ക് ടാറ്റയ്ക്ക് കടക്കാന്‍ വലിയ തടസ്സങ്ങളുണ്ടാകില്ല. തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ പിന്തുണയോടെ ടാറ്റ ടെലി ബിസിനസ് സര്‍വീസസ് (ടിടിബിഎസ്) വഴിയായിരിക്കും ടാറ്റ ഗ്രൂപ്പ് 5ജി കച്ചവടത്തില്‍ കാലുറപ്പിക്കുക.

Also Read: വിപണിയിലെ ഇടിവൊന്നും ഈ കെമിക്കല്‍ സ്റ്റോക്കിന് പ്രശ്‌നമേയല്ല; 1 മാസം കൊണ്ട് 35 ശതമാനം നേട്ടം!Also Read: വിപണിയിലെ ഇടിവൊന്നും ഈ കെമിക്കല്‍ സ്റ്റോക്കിന് പ്രശ്‌നമേയല്ല; 1 മാസം കൊണ്ട് 35 ശതമാനം നേട്ടം!

 
നിർദേശം

എന്തായാലും പുതിയ സംഭവവികാസങ്ങള്‍ തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ ഓഹരി വിലയില്‍ കാര്യമായ ചലനം സൃഷ്ടിക്കുന്നുണ്ട്. 5ജി സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കമാവുന്നതും ടാറ്റ ഗ്രൂപ്പ് നിക്ഷേപം നടത്തുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരി വില ഉയര്‍ത്തുമെന്ന് രവി സിംഗാള്‍ നിരീക്ഷിക്കുന്നു.

പോര്‍ട്ട്‌ഫോളിയോയില്‍ തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ ഉള്‍പ്പെടുത്താമെന്നാണ് പോസിഷണല്‍ നിക്ഷേപകരോടുള്ള സുമീത് ബഗാഡിയയുടെ നിര്‍ദേശം. ആഭ്യന്തര ബ്രോക്കറേജായ ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.

ലക്ഷ്യവില

'ഹ്രസ്വകാല നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് സ്‌റ്റോക്ക് ഇപ്പോള്‍ വാങ്ങാം. 500 മുതല്‍ 530 രൂപ വരെയാണ് ടാര്‍ഗറ്റ് വില. 400 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം', സുമീത് ബഗാഡിയ അറിയിക്കുന്നു. ഇതേസമയം, തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് കൈവശം വെയ്ക്കാനാണ് ജിസിഎല്‍ സെക്യുരിറ്റീസിന്റെ രവി സിംഗാള്‍ നിര്‍ദേശിക്കുന്നത്.

400 മുതല്‍ 450 രൂപ റേഞ്ചില്‍ നിക്ഷേപകര്‍ക്ക് സ്റ്റോക്ക് വാങ്ങല്‍ തുടരാം. അടുത്ത ഒന്‍പതു മുതല്‍ 12 മാസം കൊണ്ട് 650 മുതല്‍ 750 രൂപ വരെ തേജസ് നെറ്റ്‌വര്‍ക്ക്‌സിന്റെ ഓഹരി വിലയെത്തുമെന്നാണ് രവി സിംഗാള്‍ പ്രവചിക്കുന്നത്. സ്റ്റോപ്പ് ലോസ് 350 രൂപ.

Also Read: 2 ബ്ലൂചിപ് ഫാര്‍മ സ്‌റ്റോക്കുകള്‍ 40% വിലക്കുറവില്‍; ലോക്ക്ഡൗണൊന്നും ബാധിക്കില്ല; വാങ്ങുന്നോ?Also Read: 2 ബ്ലൂചിപ് ഫാര്‍മ സ്‌റ്റോക്കുകള്‍ 40% വിലക്കുറവില്‍; ലോക്ക്ഡൗണൊന്നും ബാധിക്കില്ല; വാങ്ങുന്നോ?

 
ഓഹരി വ്യാപാരം

സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരം ടെലികോം കമ്പനിയായ തേജസ് നെറ്റ്‌വര്‍ക്ക്‌സില്‍ കേഡിയ സെക്യുരിറ്റീസിന് 3.42 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 39 ലക്ഷം ഓഹരികളാണ് ഇവരുടെ പക്കലുള്ളത്.

ചൊവാഴ്ച്ച 4.47 ശതമാനം നേട്ടത്തിലാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 445.50 രൂപയില്‍ ആരംഭിച്ച ഇടപാടുകള്‍ 461.30 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 2.56 ശതമാനവും ഒരു മാസം കൊണ്ട് 6.56 ശതമാനവും വീതം നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ആറു മാസം കൊണ്ട് 156.49 ശതമാനം നേട്ടമാണ് കമ്പനി ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 570.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 120.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 84.36.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Tata Group To Invest In Tejas Networks; This Telecom Share Price To Surge High In Near-Term To Long-Term

Tata Group To Invest In Tejas Networks; This Telecom Share Price To Surge High In Near-Term To Long-Term. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X