നഷ്ടത്തില്‍ പറക്കുകയായിരുന്ന പൊതുമേഖല വിമാന കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഥമ പങ്കാളിത്ത പത്രിക പുറത്തിറക്കിയ ദിവസം തന്നെയാണ് രാജ്യത്ത് ആദ്യ കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെ ലോകാരോഗ്യ സംഘടന കോവിഡിനെ ആഗോള മഹാമാരിയായും പ്രഖ്യാപിച്ചു. അദൃശ്യ ശത്രുവിനെതിരെയുള്ള പ്രതിരോധമായി ലോക്ഡൗണ്‍ കാലഘട്ടത്തിനും ഇതോടെ തുടക്കമായി.
പിന്നാലെ വാണിജ്യ, വ്യവസായ ലോകത്തെ സ്പന്ദനങ്ങളും നിശ്ചലാവസ്ഥയിലേക്ക് കൂടുമാറി. ഈ ദുരിതത്തില്‍ ഏറ്റവും തിരിച്ചടി നേരിട്ട വിഭാഗങ്ങളിലൊന്നായിരുന്നു വ്യോമയാന മേഖല. എന്നാല്‍ മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയില്‍ ഒരു പുതുയുഗ പിറവിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. രാജ്യത്തെ വമ്പന്‍ വ്യവസായ സംരംഭകരായ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ലേലത്തില്‍ വിജയതീരമണഞ്ഞു.
തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം നീണ്ട നടപടി ക്രമങ്ങള്‍ക്കു ശേഷം 2022 ജനുവരി 27-ന് എയര്‍ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. അതേസമയം 2020 ജനുവരിയിലെ കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യക്ക് 11.6 ശതമാനം വിപണി വിഹിതവും 14.7 ലക്ഷം യാത്രാക്കാരുമാണ് ഉണ്ടായിരുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനക്കമ്പനി. 2022 ജനുവരിയില്‍ ടാറ്റായ്ക്ക് കൈമാറുന്ന വേളയില്‍ എയര്‍ ഇന്ത്യയുടെ വിപണി വിഹതം 10.2 ശതമാനത്തിലേക്ക് താഴ്ന്നു.
കോവിഡ് പ്രതിസന്ധി കാരണം വിപണി ചുരുങ്ങിയതിനാല്‍ യാത്രാക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും രണ്ടാം സ്ഥാനക്കാരുമായുള്ള അകലം കുറയ്ക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ നില്‍ക്കെ, ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തിട്ട് ആറ് മാസം ഇന്നലെയോടെ തികഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ കൂടാരത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയതിന് ശേഷമുള്ള പ്രകടനം എങ്ങനെയെന്ന് മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയതാണ് ചുവടെ ചേര്‍ക്കുന്നത്.
ഓണ്‍-ടൈം പ്രകടനം
എയര്‍ ഇന്ത്യയെ ഏറ്റെടുക്കുമ്പോള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകളിലൊന്ന് സര്‍വീസുകളുടെ സമയക്രമം കൃത്യമായി പാലിക്കുന്നതിനായിരുന്നു. ജനുവരി മുതലുള്ള കാലയളവില്‍ കമ്പനിയുടെ ഓണ്‍-ടൈം പ്രകടനം 81 മുതല്‍ 92 ശതമാനത്തിനും ഇടയില്‍ ചാഞ്ചാടുകയാണ്. അതിനാല്‍ സമയക്ലിപ്തതയുടെ റാങ്കിംഗില്‍ നാലും അഞ്ചും സ്ഥാനങ്ങളിലായാണ് ജനുവരി മുതല്‍ എയര്‍ ഇന്ത്യ നില്‍ക്കുന്നത്.
ചില വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയുള്ള ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഓണ്‍-ടൈം പ്രകടനത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്തിപ്പെടണമെങ്കില്‍ എയര്‍ ഇന്ത്യ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
യാത്രക്കാര്‍
ഇക്കഴിഞ്ഞ ജൂണില്‍ യാത്രക്കാരുടെ വിപണി വിഹിതത്തില്‍ എയര്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ പ്രധാന വിമാനക്കമ്പനികള്‍ ആറെണ്ണം മാത്രമേയുള്ളൂ എന്നതും പരിഗണിക്കണം. അതായത് ജനുവരി മുതല്‍ മേയ് മാസം വരെയുള്ള കാലയളവില്‍ യാത്രക്കാരെ നേടുന്നതില്‍ കമ്പനി പിന്നോക്കമാണെന്ന് സാരം. എന്നാല്‍ ഇതേകാലയളവില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം ഇരട്ടിയോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
ലഭ്യമായ കണക്കുകള്‍ നോക്കിയാലും ഏപ്രില്‍ മാസത്തേക്കാള്‍ മേയില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞ ഏക വിമാന കമ്പനിയുമാണിത്. അതേസമയം ലോഡ് ഫാക്ടര്‍ (വിമാനത്തിലെ സീറ്റും യാത്രക്കാരും തമ്മിലുള്ള അനുപാതം) 60 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. അതായത് ഓരോ സര്‍വീസിലും നിറയെ യാത്രക്കാരെ ലഭിച്ചുവെന്ന് ചുരുക്കം.
വിമാന ഇന്ധന വില കുതിച്ചുയരുകയും ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലും കൂടുതല്‍ സര്‍വീസ് നടത്തുക എന്നതിനേക്കാള്‍ യാത്രക്കാരെ നിറച്ച് സര്‍വീസ് നടത്തുകയെന്ന തന്ത്രം യുക്തിസഹമാണെന്നതും ശ്രദ്ധേയം.
വിപണി വിഹിതം
എയര്‍ ഇന്ത്യ ജനുവരിയില്‍ പ്രതിദിനം 230 ആഭ്യന്തര സര്‍വീസുകളാണ് നടത്തിയിരുന്നത്. മേയ് മാസത്തില്‍ ഇത് 215-ലേക്ക് താഴ്ന്നു. ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി നഷ്ടം നേരിടുന്ന സര്‍വീസുകളെ ഒഴിവാക്കിയതിനെ തുടര്‍ന്നാണിതെന്ന് കരുതുന്നു. അതേസമയം മികച്ച ടിക്കറ്റ് നിരക്കുകള്‍ ലഭിക്കുന്നതിനാലും ആവശ്യകത ഉയര്‍ന്നതിനാലും രാജ്യാന്തര സേവന വിഭാഗത്തില്‍ സര്‍വീസ് ഇതുവരെ വെട്ടിക്കുറച്ചിട്ടില്ല. പ്രായോഗിക സമീപനത്തില്‍ വിപണി വിഹതത്തില്‍ ശ്രദ്ധിക്കാതെ ലാഭകരമായ സര്‍വീസുകള്‍ വളര്‍ത്തിയെടുക്കുക എന്നതിന് പ്രാമുഖ്യം കൊടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല.
2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു ആദ്യം താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അവസാന റൗണ്ടിലേക്ക് എത്തിയപ്പോള്‍ ടാറ്റ സണ്‍സും സ്പൈസ് ജെറ്റും മാത്രമായിരുന്നു അവശേഷിച്ചത്. ഇതില്‍ 18,000 കോടി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ സ്വന്തമാക്കുകയായിരുന്നു.
അതേസമയം എയര്‍ ഇന്ത്യയുടെ സിഇഒ ആയി കാംപ്ബെല്‍ വില്‍സണ്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. സിങ്കപ്പൂര്‍ എയര്‍ലൈനില്‍ ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാരിന്റെ സെക്യുരിറ്റി ക്ലിയറന്‍സ് കഴിഞ്ഞ ദിവസം ലഭിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications