ടാറ്റാ മോട്ടോഴ്സ് നവംബറിൽ ആഭ്യന്തര വിൽപ്പനയിൽ 25 ശതമാനം ഇടിവ് രേഖപ്പെടുത്തി. നവംബറിൽ 38,057 യൂണിറ്റ് വിൽപ്പന നടന്നതായാണ് ടാറ്റ മോട്ടോഴ്സ് ബിഎസ്ഇ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ 50,470 യൂണിറ്റ് വിൽപ്പന നടന്നിരുന്നു. കയറ്റുമതി ഉൾപ്പെടെയുള്ള മൊത്തം വിൽപ്പന ഇത്തവണ 25 ശതമാനം ഇടിഞ്ഞ് 41,124 യൂണിറ്റായി.
അവലോകന കാലയളവിൽ കമ്പനി 27,657 വാണിജ്യ വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് 33,488 യൂണിറ്റ് വിൽപ്പന നടത്തിയതിൽ നിന്ന് 17 ശതമാനം ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.. വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 34 ശതമാനം ഇടിഞ്ഞ് 2,931 യൂണിറ്റായി.

ബിഎസ്-6 വാഹനങ്ങളിലേയ്ക്കുള്ള ക്രമാനുഗത മാറ്റത്തിനാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നവംബറിലെ ചില്ലറ വിൽപ്പന, മൊത്തവ്യാപാരത്തേക്കാൾ 10 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ടാറ്റാ മോട്ടോഴ്സിന്റെ കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇടത്തരം, വാണിജ്യ വാഹന വിൽപ്പനയിൽ 23.6 ശതമാനം വർധനയുണ്ടായിട്ടുണെന്നും അദ്ദേഹം പറഞ്ഞു.
പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിലും സാരമായ ഇടിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം വിൽപ്പന 39 ശതമാനം ഇടിഞ്ഞ് 10,400 യൂണിറ്റായി കുറഞ്ഞു. പ്രോത്സാഹജനകമായ ഉത്സവ കാലയളവിനുശേഷമാണ് നവംബറിൽ വ്യവസായം കുത്തനെ ഇടിഞ്ഞതെന്നും ബിഎസ് 6 പരിവർത്തനത്തിന് കമ്പനി തയ്യാറെടുക്കുകയാണെന്നും വിൽപ്പന പ്രകടനത്തെക്കുറിച്ച് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
