ടാറ്റാ മോട്ടോഴ്സും ഡീസൽ കാർ നിർമ്മാണം അവസാനിപ്പിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാരുതി സുസുക്കിയ്ക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്സും ചെറിയ ഡീസൽ കാറുകളുടെ നിർമ്മാണം അവസാനിപ്പിക്കാൻ സാധ്യത. ഇന്ത്യയിൽ വാഹനങ്ങൾക്ക്​ ബി.എസ്​ 6 മലിനീകരണ ചട്ടങ്ങൾ ബാധകമാകുന്നതിന് മുന്നോടിയായാണ് ടാറ്റയും നിർമ്മാണം അവസാനിപ്പിക്കുന്നത്. ഡീസൽ എൻജിനുകൾ ബി.എസ്​ 6 നിലവാരത്തിലേക്ക്​ മാറ്റണമെങ്കിൽ നിർമ്മാണ ചെലവ് അധികമാണ്. ഇക്കാരണത്താലാണ് കമ്പനികൾ ഡീസൽ കാറുകൾ പുറത്തിറക്കാൻ മടിക്കുന്നത്. അ​ടു​ത്ത വർഷം ഏ​പ്രി​ൽ മു​ത​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​ല്ലെ​ന്ന് മാരുതിയും കഴിഞ്ഞ മാസം പ്ര​ഖ്യാ​പി​ച്ചിരുന്നു.

ടാറ്റ മോട്ടോഴ്സ് നിലവിൽ വിൽക്കുന്നത് എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗോ 1 ലിറ്റർ ഡീസൽ എഞ്ചിൻ, കോംപാക്ട് സെഡാൻ ടൈ​ഗർ 1.05 ലിറ്റർ പവർട്രെയിൻ, ബോൾട്ട്, സെസ്റ്റ് തുടങ്ങിയ പഴയ മോഡലുകൾക്ക് 1.3 ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെയാണ്.

ടാറ്റാ മോട്ടോഴ്സും ഡീസൽ കാർ നിർമ്മാണം അവസാനിപ്പിക്കുന്നു

എൻട്രി-മിഡ്-ഡീസൽ മോഡലുകളുടെ ഡിമാൻഡ് കുറഞ്ഞതും ഡീസൽ എഞ്ചിൽ വികസിപ്പിക്കുന്നതിന് വരും വർഷങ്ങളിൽ ചെലവ് കൂടുന്നതുമാണ് ‍ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ കാരണമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക് പറഞ്ഞു. 80 ശതമാനം ആളുകളും കാറുകളുടെ വേരിയൻറുകളാണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഡീസൽ വിഭാ​ഗത്തിൽ കൂടുതൽ നിക്ഷേപം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻജിനുകൾ ബി.എസ്​ 6 നിലവാരത്തിലേക്ക്​ ഉയർത്തുന്നതോടെ അടുത്ത വർഷം മുതൽ ഡീസൽ വാഹനങ്ങൾക്ക് വില കൂടും. ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ സി​എ​ൻ​ജി വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാനാണ് മാരുതിയുടെ പദ്ധതി. നിലവിൽ മാ​രു​തി​ കാറുകളു​ടെ വാ​ർ​ഷി​ക വാ​ഹ​ന വി​ല്പ​ന​യി​ൽ 23 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള​ത്.

malayalam.goodreturns.in

English summary

Tata Motors May Stop Small Diesel Cars Production

Auto maker Tata Motors may cut small diesel cars production.Upcoming BS-VI emission norms is the reason behind this decision.
Story first published: Monday, May 6, 2019, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X