മുംബൈ: ആഭ്യന്തര വിപണിയില്‍ മൊത്തം വാഹന വില്‍പ്പനയില്‍ 21 ശതമാനം വര്‍ധന സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 53,430 യൂണിറ്റ് വില്‍പ്പന നടത്തിയാണ് ടാറ്റ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 44,254 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റിരുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 23,545 യൂണിറ്റായിരുന്നു. 2019 ല്‍ ഇതേ കാലയളവില്‍ ഇത് 12,785 യൂണിറ്റായിരുന്നു. 84 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ മൊത്തം വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ മാസം 29,885 യൂണിറ്റായിരുന്നു. 2019 ഡിസംബറില്‍ ഇത് 31,469 ആയിരുന്നു. 5 ശതമാനം ഇടിവാണ് വാണിജ്യ വാഹന വില്‍പ്പനയില്‍ സംഭവിച്ചത്. മൊത്തം കാര്‍ വില്‍പ്പന 2020 ഡിസംബറില്‍ 84 ശതമാനം ഉയര്‍ന്ന് 23,545 ആയി. 2019 ഡിസംബറില്‍ ഇത് 12,785 ആയിരുന്നു.
ഡിമാന്‍ഡ്, ഉത്സവ സീസണ്, വ്യക്തിഗത മൊബിലിറ്റിയിലേക്കുള്ള മാറ്റം എന്നിവ കാരണം പാസഞ്ചര്‍ വാഹന വ്യവസായം 2021ന്റെ മൂന്നാം പാദത്തില്‍ ശക്തമായി വളര്‍ന്നെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ചില്ലറ വില്‍പ്പന ഈ മാസത്തെ മൊത്തവ്യാപാരത്തേക്കാള്‍ 18 ശതമാനം കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
