ചെലവ് കുറഞ്ഞ ഇലട്രിക് കാറിനായി തല പുകയ്ക്കുന്ന കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ

പരമ്പരാഗത ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങള്‍ അവതരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹന വ്യവസായത്തിന്റെ ഭാവിയും ഇത്തരം ഇലട്രിക് വാഹനങ്ങളിലാണ്. നമ്മുടെ രാജ്യവും നിശബ്ദവുമായി വൈദ്യുത വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ മടിച്ചു നിന്ന രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയും ഇലട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ ഈ മേഖലയിലെ മത്സരവും ചൂടുപിടിച്ചു. ചെലവ് കുറഞ്ഞ വൈദ്യുത വാഹനം നിര്‍മിക്കുന്നതിനായി പരിശ്രമിക്കുന്ന കമ്പനികളെ ചുവടെ ചേര്‍ക്കുന്നു.

മാരുതി സുസൂക്കി

മാരുതി സുസൂക്കി

മറ്റ് വാഹന നിര്‍മാതാക്കള്‍ ഇലട്രിക് വാഹന (ഇവി) പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ബജറ്റിലൊതുങ്ങുന്ന കാര്‍ നിര്‍മാതക്കളായ മാരുതി സുസൂക്കി, ചെലവു കുറഞ്ഞ സിഎന്‍ജി വാഹനങ്ങളുടെ പുറകെയായിരുന്നു. എന്നാല്‍ മത്സരം ഏറ്റെടുക്കുന്നുവെന്ന സൂചന നല്‍കി 2025-ഓടെ ചെലവ് കുറഞ്ഞ വൈദ്യുത വാഹനം നിരത്തിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 10,440 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുജറാത്തിലെ നിലവിലുള്ള പ്ലാന്റിനോട് ചേര്‍ന്നായിരിക്കും 7,300 കോടി മുതല്‍മുടക്കില്‍ വൈദ്യുത വാഹന നിര്‍മാണശാല സജ്ജമാക്കുന്നത്.

മാരുതി

കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് പ്ലാന്റിനായി വന്‍തുക നിക്ഷേപിക്കുന്നത്. നിലവില്‍ 11.9 ലക്ഷം വിലയുള്ള ടാറ്റ ടിഗോര്‍ ആണ് ചെലവ് കുറഞ്ഞ ഇവി. 8 ലക്ഷത്തിന് താഴെ നില്‍ക്കുന്ന ഇലട്രിക് കാറുകളായിരിക്കും മാരുതി പുറത്തിറക്കുകയെന്നാണ് വിലയിരുത്തല്‍. ചെലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടൊയോട്ടയുമായി ചേര്‍ന്നും മാരുതി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. നിലവില്‍ ഏറ്റവും വില കുറഞ്ഞ ഇലട്രിക് കാറുകളിലൊന്നായ ടാറ്റ ടിഗോറിനേക്കാള്‍ താഴെ നില്‍ക്കുന്ന വില നിലവാരത്തിലേക്ക് പുതിയ വാഹനം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. പഞ്ച് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇവി ഉടന്‍ വിപണിയിലെത്തും. വാഹനത്തിന്റെ കൂടുതല്‍ വിവരം ലഭ്യമല്ലെങ്കിലും 25 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും ഫ്രണ്ട് ആക്‌സില്‍- മൗണ്ടഡ് ഇലട്രിക് മോട്ടോറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

മഹീന്ദ്ര ഇലട്രിക്

മഹീന്ദ്ര ഇലട്രിക്

2021 ഏപ്രിലിലെ റിപ്പോര്‍ട്ട് പ്രകാരം, മഹീന്ദ്ര & മഹീന്ദ്ര 3,000 കോടി രൂപ വൈദ്യുത വാഹന പദ്ധതികള്‍ക്കായി നിക്ഷേപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 2025-ഓടെ 5 ലക്ഷം ഇലട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ പ്രഖ്യാപിച്ച ഇ-വെരിറ്റോ നിര്‍ത്തലാക്കിയെങ്കിലും സഹകരണത്തിനായി ശക്തരായ പങ്കാളിയെ തേടുകയാണ്. ഇതിനോടകം 1,700 കോടി രൂപ വൈദ്യുത വാഹന ബിസിനസിലേക്ക് മുതല്‍മുടക്കി. ഇതിനോടൊപ്പം 500 കോടി രൂപ ഈ മേഖലയിലെ ഗവേഷണത്തിനായും നീക്കി വച്ചിട്ടുണ്ട്.

വാണിജ്യ ഇലട്രിക് വാഹന മേഖലയിലേക്ക് കടക്കുന്നതിനായി ഇസ്രായേലി കമ്പനിയായ ആര്‍ഇഇ ആട്ടോമോട്ടീവുമായും ധാരണയിലെത്തി. 2027-ഓടെ 16 ഇവികള്‍ പുറത്തിറക്കാനാണ് പദ്ധതി. കമ്പനിയുടെ ആദ്യ ചെലവ് കുറഞ്ഞ ഇവി ഈ വര്‍ഷം പുറത്തിറങ്ങിയേക്കും. 8.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

ഓല ഇലട്രിക്

ഓല ഇലട്രിക്

തങ്ങളുടെ ചെലവ് കുറഞ്ഞ വൈദ്യുത വാഹനത്തിന്റെ ഡിജിറ്റല്‍ വീഡിയോ അടുത്തിടെ ഓല ഇലട്രിക് പുറത്തു വിട്ടിരുന്നു. എന്നാല്‍ ഈ നീക്കത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ ഇലട്രിക് സ്‌കൂട്ടറിന്റെ വിതരണം അവതാളത്തിലാകുകയും പുറത്തിറങ്ങിയ വാഹനങ്ങളില്‍ ഇലട്രോണിക് സംവിധാനങ്ങളെ കുറിച്ചുള്ള പരാതിയുടേയും പശ്ചാത്തലത്തിലാണ് വീഡിയോ ശ്രദ്ധിക്കപ്പെടാതെ പോയത്. എന്നാല്‍, പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജാഗ്വാറിന്റെ ഡിസൈന്‍ വിഭാഗം തലവനായിരുന്ന വെയിന്‍ ബര്‍ഗസിനെ ചെലവു കുറഞ്ഞ വൈദ്യുത കാറുകളുടെ പദ്ധതിയിലേക്ക് കൊണ്ടുവരികയും 2024-ഓടെ കാര്‍ വിപണിയിലെത്തിക്കാനുമാണ് പദ്ധതി.

ഹ്യുണ്ടായി

ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ ചെലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ഹ്യുണ്ടായി വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി 4,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. 2028-ഓടെ വിവിധ ഘട്ടങ്ങളിലായി 6 ഇവികള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. പ്രീമീയം വിഭാഗത്തിലുള്ള വാഹനങ്ങളും വിപണിയിലെത്തിക്കും. ഇനിയോക് എന്ന ബ്രാന്‍ഡിന് കീഴിലായിരിക്കും കമ്പനിയുടെ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുക. മൈക്രോ എസ്.യു.വി വിഭാഗത്തിലുളളതായിരിക്കും ചെലവ് കുറഞ്ഞ ഇവിയുടെ മാതൃകയെന്നാണ് സൂചന. നിലവില്‍ ഹ്യുണ്ടായി കമ്പനി 23.79 ലക്ഷം രൂപയുടെ കോന ഇലട്രിക് കാര്‍ നിരത്തിലിറക്കിയിട്ടുണ്ട്.

എംജി മോട്ടോര്‍സ്

എംജി മോട്ടോര്‍സ്

രണ്ടാം തലമുറ വൈദ്യുത വാഹനമായ, സെഡ്എസ് ഇവി ഇന്ത്യന്‍ വിപണിയിലെത്തിച്ച് എംജി മോട്ടോര്‍സ്, വൈദ്യുത വാഹന മേഖലയില്‍ ശക്തമായ മത്സരത്തിനുള്ള വെടി പൊട്ടിച്ചു കഴിഞ്ഞു. ഇവി വിഭാഗത്തിലുള്ള കമ്പനിയുടെ ആദ്യ വാഹനത്തിന് വിപണിയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. 50.3 കിലോവാട്ട് ബാറ്ററി യൂണിറ്റുള്ള സെഡ്എസിന് 21.99 ലക്ഷം രൂപയാണ് വില. 2023 ആദ്യ പകുതിയോടെ ചെലവ് കുറഞ്ഞ വൈദ്യുത വാഹനം പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തദ്ദേശീയമായി നിര്‍മിക്കുന്നതാണോ അതോ ആഗോള ബ്രാന്‍ഡുകളില്‍ നിന്നും രൂപപ്പെടുത്തുന്നതാണോ എന്നത് വ്യക്തമാക്കിയിട്ടില്ല. എങ്കിലും 10-15 ലക്ഷത്തിന് ഇടയിലാവും വിലയെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X