മുംബൈ: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. 2021 മേയ് 8 മുതല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കല്ക്കാണ് വില വര്‍ദ്ധന ബാധകമാകുകയെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ച് ശരാശരി 1.8 ശതമാനം വില വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. മെയ് 7-നോ അതിനുമുമ്പോ വാഹനങ്ങള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഈ വില വര്‍ദ്ധന ബാധകമാകില്ല.

ഉരുക്ക്, വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇതിനകം തന്നെ കാറുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്ത്, എല്ലാ ബുക്കിംഗുകള്‍ക്കും ഞങ്ങള്‍ വില പരിരക്ഷ നല്‍കുന്നുണ്ട്. ഒപ്പം ബ്രാന്‍ഡിലുള്ള തുടര്‍ച്ചയായ വിശ്വാസത്തിന് ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങള്‍ നന്ദിയുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ടാറ്റ മോട്ടോഴ്സ് ഈ വര്‍ഷം നടപ്പിലാക്കുന്ന രണ്ടാമത്തെ വില വര്‍ദ്ധനയാണിത്. നേരത്തെ ജനുവരിയിലും വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് 26000 രൂപ വരെയാണ് കമ്പനി വില വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയില്‍ നിരവധി മോഡലുകളും വേരിയന്റുകളും ടാറ്റ വിപണനം ചെയ്യുന്നുണ്ട്. ഫെബ്രുവരിയില്‍ കമ്പനി പുതിയ മോഡല്‍ സഫാരി പുറത്തിറക്കിയിരുന്നു. ഉടന്‍ തന്നെ ഇലട്രിക് കാറുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications