ദില്ലി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ നഷ്ടം എണ്ണായിരത്തി അഞ്ഞൂറ് കോടിയോളം രൂപ ആയിരുന്നു.
എന്തായാലും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അല്പം ആശ്വാസം പകരുന്ന കണക്കുകള്‍ ആണ് പുറത്ത് വരുന്നത്. ടാറ്റ മോട്ടോഴ്സ് അവരുടെ മൊത്ത നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ പാതിയായി കുറച്ചിരിക്കുന്നു എന്നതാണ്. വിശദാംശങ്ങള്‍ നോക്കാം...
4,450 കോടി നഷ്ടം
2021-2022 സാമ്പത്തിക വാര്‍ഷത്തിന്റെ ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്ത നഷ്ടം 4,450.92 കോടി രൂപയാണ്. 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നഷ്ടം 8,437.99 കോടി രൂപ ആയിരുന്നു എന്നോര്‍ക്കുമ്പോഴാണ്, ഇപ്പോഴത്തേത് തരക്കേടില്ലാത്ത പ്രകടനം ആണെന്ന് വിലയിരുത്തുന്നത്.
വരുമാനത്തില്‍ 100 ശതമാനം
കമ്പനിയുടെ മൊത്തവരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. 107.6 ശതമാനത്തിന്റെ വര്‍ദ്ധന! പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 66.406.05 കോടിയാണ് ടാറ്റ മോട്ടോഴേസിന്റെ മൊത്തവരുമാനം.
നേട്ടങ്ങള്‍
പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയിലാണ് കമ്പനി മികച്ച നേട്ടമുണ്ടാക്കിയത്. മാര്‍ക്കറ്റ് ഷെയറില്‍ ഇരട്ടയക്കത്തിലെത്തി എന്ന റെക്കോര്‍ഡും ഇതുവഴി സ്വന്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിലും കമ്പനി മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതുവഴിയുടെ വരുമാന വളര്‍ച്ച അഞ്ച് മടങ്ങായിട്ടുണ്ട് എന്നാണ് കമ്പനി പറയുന്നത്. ആദ്യ പാദത്തില്‍ മാത്രം 1,715 ഇലക്ട്രിക് കാറുകള്‍ വില്‍ക്കാനും സാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയില് ടാറ്റ മോട്ടോഴ്സില്‍ ഇതൊരു റെക്കോര്‍ഡ് ആണ്.
അപ്പോള്‍ എന്താണ് പ്രശ്നം
മേല്പറഞ്ഞ കാര്യങ്ങള്‍ കൊണ്ടൊന്നും കമ്പനിയ്ക്ക് മൊത്തത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്ന് കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാണ്. ആഗോള തലത്തിലെ ചിപ് ക്ഷാമവും കൊവിഡ് കാരണം ഉണ്ടായ അനിശ്ചിതത്വങ്ങളുമാണ് നഷ്ടത്തിന് കാരണം എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതോടൊപ്പം പണപ്പെരുപ്പവും ഒരു കാരണമായതായി പറയുന്നു. ഇത് കുറച്ച് കാലം കൂടി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ജാഗ്വറിനെ ബാധിക്കും?
ചിപ് ക്ഷാമം കുറച്ചുകാലം കൂടി നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. അത് രണ്ടാം പാദത്തേയും വലിയ തോതില്‍ ബാധിച്ചേക്കും. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) കാറുകളുടെ വില്പന പ്രതീക്ഷിച്ചതിന്റെ അമ്പത് ശതമാനത്തില്‍ ഒതുങ്ങിയേക്കും എന്നാണ് വിലയിരുത്തുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജെഎല്‍ആര്‍ വിറ്റഴിച്ചത് 1,24,537 കാറുകള്‍ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 68.1 ശതമാനത്തിന്റെ വര്‍ദ്ധന.
എത്ര വാഹനങ്ങള്‍ വിറ്റു
2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1,14,170 യൂണിറ്റ് വാഹനങ്ങള്‍ ആണ് ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത്. കയറ്റുമതി ചെയ്തവയുടെ കൂടി എണ്ണം ഉള്‍പ്പെടുത്തിയ കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 351.4 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്പനയില് കുറവ് സംഭവിക്കുകയാണ് ഉണ്ടായിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
