അതുക്കും മേലെ; ഈ ജുന്‍ജുന്‍വാല- ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ കുതിപ്പ് തുടരും; 4 കാരണങ്ങള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവന്നതിന് പിന്നാലെ ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ 12 ശതമാനം മുന്നേറ്റം പ്രകടമായി. പ്രതീക്ഷിച്ചതിലും തീരെ കുറഞ്ഞ തോതിലുള്ള നഷ്ടം രേഖപ്പെടുത്തിയതാണ് ഓഹരികളിലെ കുതിച്ചുച്ചാട്ടത്തിന് പ്രേരണയേകിയത്. ഇതോടെ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങളും ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ സ്വീകരിക്കേണ്ട നിക്ഷേപ നിലപാടിനെ സംബന്ധിച്ച് ശുപാര്‍ശയുമായി രംഗത്തെത്തി. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സ്

ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും ടാറ്റ മോട്ടോര്‍സിന് നിര്‍മ്മാണ ശാലകള്‍ സ്വന്തമായുണ്ട്. വാണിജ്യ, യാത്ര വിഭാഗങ്ങളിലും പ്രതിരോധ സേനയ്ക്കു വേണ്ടിയും വാഹനങ്ങള്‍ നിര്‍മിക്കുന്നു. കമ്പനിയുടെ നെക്സോണ്‍ ഇവി (Nexon EV) എന്ന മോഡല്‍ എസ്‌യുവി വിഭാഗത്തിലുള്ള ആദ്യ വൈദ്യുത കാറായിരുന്നു. ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, അടുത്തിടെയാണ് ടാറ്റ മോട്ടോര്‍സിന്റെ വൈദ്യുത വാഹന നിര്‍മാണ കമ്പനിയില്‍ പങ്കാളിത്തം നേടിയത്.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

  • 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ടാറ്റ മോട്ടോര്‍സിന്റെ ലാഭമാര്‍ജിനും പ്രവര്‍ത്തന വരുമാനത്തിനും നല്‍കിയിരിക്കുന്ന ലക്ഷ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. വിപണിയില്‍ ഡിമാന്‍ഡ് ഉയരുമെന്ന അനുമാനവും അനുകൂല ഘടകമാണ്.
  • ചെലവ് ചുരുക്കലും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതും മുഖേന കമ്പനിയുടെ പ്രവര്‍ത്തന വരുമാനവും വര്‍ധിക്കുന്നത് കടബാധ്യത കുറയ്ക്കുമെന്ന ടാറ്റ മോട്ടോര്‍സിന്റെ ലക്ഷ്യത്തോടും നീതിപുലര്‍ത്തുന്നതാണ്.
  • കമ്പനിയുടെ ലാഭമാര്‍ജിന്‍ 2024 സാമ്പത്തിക വര്‍ഷത്തിലേക്ക് 14.3 ശതമാനത്തിലും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 13.7 ശതമാനം നിരക്കിലും വളര്‍ച്ച കൈവരിക്കുമെന്ന നിഗമനം.

Also Read: മെറ്റല്‍ ഓഹരികള്‍ ഇടിയുന്നതിന് 3 കാരണങ്ങള്‍; ഇതില്‍ നിന്നും നേട്ടം കൊയ്യുന്ന മറ്റ് 2 സെക്ടറുകളും ഇതാAlso Read: മെറ്റല്‍ ഓഹരികള്‍ ഇടിയുന്നതിന് 3 കാരണങ്ങള്‍; ഇതില്‍ നിന്നും നേട്ടം കൊയ്യുന്ന മറ്റ് 2 സെക്ടറുകളും ഇതാ

വൈദ്യുത വാഹന
  • 2022- 2024 സാമ്പത്തിക വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 13.2 ശതമാനം നിരക്കില്‍ സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തും. വില്‍പനയില്‍ 15.8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. ഇതിനോടകം ജെഎല്‍ആര്‍ യൂണിറ്റുകള്‍ക്ക് വലിയ തോതില്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.
  • വൈദ്യുത വാഹന വിപണിയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചും പുതിയതരം വാഹനങ്ങള്‍ ഇറക്കിയും തരംഗം സൃഷ്ടിക്കുന്നത് അനുകൂല ഘടകമാണ്. 2025-ഓടെ 10 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. നിലവില്‍ ഇവി പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റയുടെ നെക്‌സോണ്‍ ആണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ഓഹരി വിശദാംശം

ഓഹരി വിശദാംശം

മാര്‍ച്ച് പാദത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ 39,250,000 ഓഹരികളാണ് രകേഷ് ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്നത്. ഇത് ആകെ ഓഹരിയുടെ 1.18 ശതമാനം വിഹിതമാണ്. നിലവിലെ ഓഹരിയുടെ വിപണി വിലയില്‍ 1,611 കോടിയാണ് നിക്ഷേപമൂല്യം. ഏറ്റവുമൊടുവിലെ രേഖകള്‍ പ്രകാരം ജുന്‍ജുന്‍വാലയുടെ പ്രധാനപ്പെട്ട 5 നിക്ഷേപങ്ങളിലൊന്നാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍. 2020 സെപ്റ്റംബര്‍ മുതല്‍ അദ്ദേഹം ഈ ഓഹരികള്‍ കൈവശം വെയ്ക്കുന്നത്. അന്നു മുതലുള്ള കാലയളവില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ ജുന്‍ജുന്‍വാലയ്ക്ക് 180 ശതമാനത്തോളം നേട്ടം സമ്മാനിച്ചിട്ടുണ്ട്.

സാമ്പത്തികം

സാമ്പത്തികം

2021-22 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ വരുമാനം 78,439 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 11.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭവും 34.69 ശതമാനം ഇടിഞ്ഞ് 9,185 കോടിയിലേക്ക് താഴ്ന്നു. ഈ കാലയളവില്‍ കമ്പനിയുടെ അറ്റനഷ്ടം 1,033 കോടിയിലേക്ക് താഴ്ന്നതാണ് ശ്രദ്ധേയം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നഷ്ടം 7,605 കോടിയായിരുന്നു. ഏറ്റവുമൊടുവിലെ പ്രവര്‍ത്തന ഫലത്തിലും ടാറ്റ മോട്ടോര്‍സ് ലാഭത്തിലേക്ക് എത്തിയില്ലെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതാണ് വിപണിയുടെ ശ്രദ്ധാകേന്ദ്രമാക്കിയത്.

Also Read: പതിനെട്ടാമത്തെ അടവ്! എസ്‌ഐപി രീതിയില്‍ വാങ്ങാവുന്ന 11 ഓഹരികള്‍ ഇതാAlso Read: പതിനെട്ടാമത്തെ അടവ്! എസ്‌ഐപി രീതിയില്‍ വാങ്ങാവുന്ന 11 ഓഹരികള്‍ ഇതാ

ലക്ഷ്യവില 411- 677

ലക്ഷ്യവില 411- 677

വെള്ളിയാഴ്ച 9 ശതമാനത്തോളം മുന്നേറി 404.30 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം പുറത്തു വന്നതോടെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ടാറ്റ മോട്ടോര്‍സ് ഓഹരിക്ക് നല്‍കിയിരുന്ന ലക്ഷ്യവിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബ്രോക്കറേജ് സ്ഥാപനങ്ങളും പുതിയ ലക്ഷ്യവിലയും റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് നല്‍കിയിരുന്ന ലക്ഷ്യവില ബ്രായ്ക്കറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • സിഎല്‍എസ്എ- 411 (392)
  • മോര്‍ഗന്‍ സ്റ്റാന്‍ലി- 561 (561)
  • ആക്‌സിസ് കാപിറ്റല്‍- 590 (620)
  • ജെപി മോര്‍ഗന്‍- 525 (515)
  • നോമൂറ- 471 (615)
  • ക്രെഡിറ്റ് സ്വീസ്- 438 (474)
  • കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍- 470 (470)
  • യെസ് സെക്യൂരിറ്റീസ്- 520 (565)
  • ഐസിഐസിഐ സെക്യൂരിറ്റീസ്- 677 (703)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Tata Motors Review After Q4 Results: Many Brokerages Upgraded This Tata Group Jhunjhunwala Stock

Tata Motors Review After Q4 Results: Many Brokerages Upgraded This Tata Group Jhunjhunwala Stock
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X