ടാറ്റ ഓഹരികളോട് നിക്ഷേപകർക്ക് എന്നും പ്രിയമാണ്. മികച്ച നേട്ടം നൽകുന്ന ഓഹരികൾ എന്നത് തന്നെയാണ് ആ ഇഷ്ടത്തിന് കാരണവും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടാറ്റ ഗ്രൂപ്പ് ഓഹരിയായ ടാറ്റ മോട്ടോഴ്സ് ഓഹരി ചുവപ്പിലാണ് അവസാനിക്കുന്നത്. തിങ്കളാഴ്ച ഓഹരി 1.65 ശതമാനം ഇടിഞ്ഞു. എന്താണ് ഓഹരിയുടെ ഇടിവിന് കാരണമെന്ന് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1.65 ശതമാനം നഷ്ടത്തോടെ 1,093 രൂപ എന്ന നിരക്കിലാണ് ടാറ്റ മോട്ടോഴ്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.02 ശതമാം എന്ന നേരിയ മുന്നേറ്റം ഉണ്ടാക്കാൻ മാത്രമേ ഓഹരിക്ക് സാധിച്ചിട്ടുള്ളു. അതുമാത്രമല്ല കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ ഓഹരി ചുവപ്പിലാണ് അവസാനിച്ചതെന്ന് കാണാം. എന്നാൽ ആറ് മാസത്തിനിടെ 10.72 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
2024-ൽ ഇതുവരെ 38.25 ശതമാനം വളർച്ചയാണ് ടാറ്റ ഗ്രൂപ്പ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 79.47 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 1,179 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 599.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വാഹന വിൽപ്പനയിൽ ഇടിവ്
കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സിന്‍റെ വാഹന വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയതാണ് ഓഹരി വിലയേയും താഴേക്ക് വലിച്ചത്. 2023 ഓഗസ്റ്റിൽ വിറ്റ 78,010 യൂണിറ്റുകളിൽ നിന്ന് 2024 ഓഗസ്റ്റിൽ ടാറ്റ മോട്ടോഴ്സിന്‍റെ ആഭ്യന്തര, അന്തർദേശീയ വാഹന വിൽപ്പന 8.1 ശതമാനം ഇടിഞ്ഞ് 71,693 യൂണിറ്റിലെത്തി. 2024 ഓഗസ്റ്റിലെ കമ്പനികളുടെ മൊത്തം ആഭ്യന്തര വിൽപ്പന 70,006 വാഹനങ്ങളാണ്, 2023 ഓഗസ്റ്റിലെ 76,261 യൂണിറ്റുകളെ അപേക്ഷിച്ച് 8.2 ശതമാനം വളർച്ചാ നിരക്ക് കുറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 32,077 യൂണിറ്റുകളിൽ നിന്ന് 2024 ഓഗസ്റ്റിൽ മൊത്തം വാണിജ്യ വാഹന വിൽപ്പന 15.18 ശതമാനം ഇടിഞ്ഞ് 27,207 യൂണിറ്റായി. ട്രക്കുകളും ബസുകളും ഉൾപ്പെടെ 2024 ഓഗസ്റ്റിൽ മീഡിയം, ഹെവി ഇൻ്റർമീഡിയറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (MH & ICV) ആഭ്യന്തര, അന്തർദേശീയ ബിസിനസ്സുകളുടെ മൊത്തം വിൽപ്പന 12,708 യൂണിറ്റായി. 2023 ഓഗസ്റ്റിലെ 14,016 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 9.33 ശതമാനം കുറഞ്ഞു.

മൊത്തം പാസഞ്ചർ വാഹന വിൽപ്പന (ഇവി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 45,933 യൂണിറ്റുകളിൽ നിന്ന് 2024 ഓഗസ്റ്റിൽ 3.15% ഇടിഞ്ഞ് 44,486 യൂണിറ്റുകളായി.
ഓഹരി വില ഉയരുമോ..?
ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമായ ടാറ്റ മോട്ടോഴ്‌സ്, കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക്-അപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളാണ്. 2030-ഓടെ ഇലക്ട്രിക് വാഹന പ്രോജക്ടുകളിൽ വമ്പൻ നിക്ഷേപമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പാസഞ്ചർ യാത്രാവാഹന വിഭാഗത്തിൽ മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. പിവി,ഇവി ബിസിനസിൽ, അടുത്ത രണ്ടു വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുകയാണ്. അതുകൊണ്ടു തന്ന ഭാവിയിൽ ഓഹരി വില ഉയരാൻ തന്നെയാണ് സാധ്യത.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications