ചൊവ്വാഴ്ചാ ടാറ്റ ഗ്രൂപ്പ് ഓഹരിയായ ടാറ്റ മോട്ടോഴ്സിന് അത്ര നല്ല ദിവസമല്ല. കാരണം ഓഹരി വിപണിയിൽ ആദ്യ സെഷനിൽ തന്നെ 3 ശതമാനത്തോളം ഇടിവ് ടാറ്റ മോട്ടോഴ്സ് നേരിട്ടു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ സെപ്റ്റംബർ പാദത്തിൽ (Q2 FY25) ജാഗ്വാർ ലാൻഡ് റോവറിൻ്റെ (JLR) മൊത്ത വിൽപ്പനയിൽ ഇടിവുണ്ടായതിനെത്തുടർന്നാണ് ഓഹരി വിലയും താഴേക്ക് വീണത്.
ടാറ്റ മോട്ടോഴ്‌സിൻ്റെ ഓഹരി വില ഇന്ന് ബിഎസ്ഇയിൽ ₹ 918.10 ൽ ആരംഭിച്ചു. ഇത് അതിൻ്റെ മുൻ ക്ലോസായ ₹ 928.10 നേക്കാൾ 1% കുറവാണ്. ടാറ്റ മോട്ടോഴ്‌സിൻ്റെ ഓഹരി വില പിന്നീട് 893.90 രൂപയായി കുറഞ്ഞു. അതായത് 3 ശതമാനത്തിന്‍റെ തിരത്തൽ. എന്നാൽ പിന്നീട് തിരിച്ച് വരവിനുള്ള നേരിയ ശ്രമങ്ങൾ ടാറ്റ മോട്ടോഴ്സ നടത്തുന്നുണ്ട്.
വിതരണ നിയന്ത്രണങ്ങൾ തിരിച്ചടിച്ചു
ടാറ്റ മോട്ടോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിൻ്റെ റീട്ടെയിൽ വിൽപ്പനയിൽ 3 ശതമാനം ഇടിവുണ്ടായി ടാറ്റ മോട്ടോഴ്സ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ആറ് മാസത്തെ റീട്ടെയിൽ വിൽപ്പന 3 ശതമാനം വർധിച്ച് 2,14,288 യൂണിറ്റിലെത്തി. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഉൽപ്പാദനം 86,000 യൂണിറ്റായി പരിമിതപ്പെടുത്തി. 25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അലുമിനിയം വിതരണ തടസ്സങ്ങളുടെ ഫലമായി ഈ കുറവ്. മുൻവർഷം ഇത് 93,000 യൂണിറ്റായിരുന്നു.
കൂടാതെ, അധിക ഗുണനിലവാര നിയന്ത്രണ പരിശോധനകൾ നടത്താൻ അനുവദിക്കുന്നതിനായി ഏകദേശം 6,500 വാഹനങ്ങൾ, കൂടുതലും യുകെയിലും യൂറോപ്യൻ മേഖലയിലും, സെപ്തംബർ അവസാനം താൽക്കാലിക ഹോൾഡിൽ നിർത്തിയതായി കമ്പനി ഒരു ഫയലിംഗിൽ അറിയിച്ചു.

ഉൽപ്പാദനം വർധിക്കും
അലൂമിനിയം വിതരണ സാഹചര്യം സാധാരണ നിലയിലാകുന്നതോടെ സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഉൽപ്പാദനവും മൊത്തവ്യാപാര അളവും മെച്ചപ്പെടുകയും ശക്തമായി ഉയരുകയും ചെയ്യുമെന്നാണ് ജാഗ്വാർ ലാൻഡ് റോവറിൻ്റെ പ്രതീക്ഷ.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 912.50 രൂപ എന്നതാണ് നിലവിൽ(12.25 PM) ടാറ്റ മോട്ടോഴ്സ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.6 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 12.15 ശതമാനം നഷ്ടമാണ് ഒരു മാസത്തിനിടെ ടാറ്റ ഓഹരി നേരിട്ടത്. അതേസമയം ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ 9 ശതമാനത്തിന്‍റെ നഷ്ടവും ടാറ്റ മോട്ടോഴ്സ് ഓഹരി നേരിട്ടിട്ടുണ്ട്.
ഒരു വർഷത്തിനിടെ 47.81 ശതമാനം നേട്ടമുണ്ടാക്കാൻ ടാറ്റ ഓഹരിക്ക് സാധിച്ചു. 1179 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 613.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
കമ്പനിയുടെ ദുർബലമായ സാധ്യതകൾ ചൂണ്ടിക്കാട്ടി ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ടാറ്റ മോട്ടോഴ്‌സിൻ്റെ വിൽപ്പന റേറ്റിംഗ് നിലനിർത്തി. യുബിഎസ് ലക്ഷ്യമിടുന്ന വില 825 രൂപയാണ്. ചൈന ഇപ്പോൾ അതിവേഗം വളരുന്ന വിപണിയല്ലെന്ന് യുബിഎസ് പറഞ്ഞു. പ്രീമിയം കാറുകളുടെ വിപണി വിഹിതം നഷ്ടം തുടരാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
