ഇന്ന് ജൂൺ 11 ബുധനാഴ്ചയും വിപണിയിൽ മികച്ച നേട്ടത്തോടെ ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ഉയരുന്നു. തുടർച്ചയായ ആറാമത്തെ സെഷനിലേക്കും ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ തന്നെ തുടരുന്നു. ഇന്ന് ബിഎസ്ഇയിലെ കണക്ക് പ്രകാരം ടാറ്റാ മോട്ടോഴ്സ് ഓഹരികൾ 733 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ നിലവിൽ 0.99% ഉയർന്ന് 739.50 രൂപ എന്ന നിരക്കിലേക്ക് എത്തിയിരിക്കുന്നു.
ടാറ്റ മോട്ടോഴ്‌സ് ഓഹരി വില ഇന്ന് 740 രൂപ എന്ന ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നിരുന്നു. ഇന്നത്തെ വിലക്കുതിപ്പ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വിലയേക്കാൾ ഉയർന്നതാണ്. അതിനാൽ ഓഹരികളിൽ ഇതിലും ഉയർന്ന കുതിപ്പ് പ്രതീക്ഷിക്കാം. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില 542.55 രൂപയും 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 1,179.05 രൂപയുമാണ്. വില കുതിച്ചതോടെ നിക്ഷേപകരും ഈ ഓഹരികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നോ?
ടാറ്റ മോട്ടോഴ്‌സ് ഓഹരി വിലയിലെ ട്രെൻഡ്
കഴിഞ്ഞ വർഷം ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില കടുത്ത സമ്മർദ്ദം നേരിട്ടു. അതായത് ഓഹരികൾ 25 ശതമാനത്തിലധികം ഇടിഞ്ഞ് 2025 ഏപ്രിൽ 7 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 542.55 രൂപയിൽ വില എത്തിയിരുന്നു. എന്നാൽ 2024, ജൂലൈ 30 ന് ടാറ്റ മോട്ടോഴ്സ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,179.05 രൂപയിൽ എത്തി. വലിയ കുതിപ്പും ഇടിവുമാണ് ഈ കാലയളവിൽ സംഭവിച്ചത്.
ഈ മാസത്തെ കണക്ക് പ്രകാരം ഓഹരി വില ഏകദേശം 3 ശതമാനം ഉയർന്നു. എന്നാൽ മെയ് മാസത്തിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വർഷം തോറുമുള്ള (YOY) കണക്ക് നോക്കിയാൽ ഓഹരി വില ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

ടാറ്റ മോട്ടോഴ്സ് ഓഹരികൾ ഇപ്പോൾ വാങ്ങാവുന്നതാണോ?
ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ പോസിറ്റീവായി നൽകുന്നുവെന്നാണ് വിവിധ വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല ഓഹരിയ്ക്ക് ഉയർന്ന ലക്ഷ്യ വിലയും ചില ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്നുണ്ട്. നിലവിലെ വിപണിയുടെ സ്വഭാവം അനുസരിച്ച് ഈ ഓഹരികൾ വലിയ ലാഭം വാഗ്ദാനം ചെയ്യുന്നു.
ബിഎൻപി പാരിബ സെക്യൂരിറ്റീസ് ടാറ്റാ മോട്ടോഴ്സ് ഓഹരികൾക്ക് മികച്ച് ഭാവിയുണ്ടെന്ന് വിശ്വസിക്കുന്നു. അതിനാൽ ടാറ്റാ മോട്ടോഴ്സ് ഓഹരികൾക്ക് 830 രൂപ എന്ന ലക്ഷ്യ വിലയാണ് ബ്രോക്കറേജ് നൽകിയിരിക്കുന്നത്.
ആഗോള മാക്രോ ഇക്കണോമിക് അനിശ്ചിതത്വം ഒരു പ്രധാന ഹ്രസ്വകാല അപകടസാധ്യത ഉയർത്തുന്നുവെങ്കിലും മറ്റ് ഇന്ത്യൻ ഓട്ടോ ഒഇഎമ്മുകളെ (യഥാർത്ഥ ഉപകരണ നിർമ്മാതാക്കൾ) അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ എഫ്‌സിഎഫ് വരുമാനം പോസിറ്റീവ് നേട്ടം നൽകുന്നുവെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.
എന്നാൽ മറുവശത്ത് 745 രൂപയ്ക്ക് മുകളിൽ ലക്ഷ്യ വില തീരുമാനിച്ച് ടാറ്റാ ഓഹരികൾക്ക് വമ്പൻ ഉയർച്ച പ്രതീക്ഷിക്കുന്നുവെന്നാണ് പ്രമുഖ വിദഗ്ധനായ ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ഇക്വിറ്റി റിസർച്ച് സീനിയർ മാനേജർ ജിഗർ എസ്. പട്ടേൽ പറഞ്ഞത്.
"745 രൂപയ്ക്ക് മുകളിലുള്ള ഒരു ക്ലോസിംഗ് മികച്ചതാണ്. ഈ ലെവലിനു മുകളിലേക്ക് കുതിച്ചാൽ ചിലപ്പോൾ 820 രൂപ എന്ന ലെവലിലേക്ക് വില ഉയർന്നേക്കാം. ഹ്രസ്വകാലത്തേക്ക് ഓഹരി വില 700 രൂപയിൽ തുടർന്നേക്കാം. എന്നും" പട്ടേൽ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications