ഇന്ന് ഓഹരി വിപണിയിൽ ഇന്ത്യയിലെ മുന്‍നിര ഓട്ടോമൊബൈല്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികള്‍ 3 ശതമാനത്തിലധികം ഇടിഞ്ഞു. ഇത് നിക്ഷേപകർക്ക് വലിയ തിരിച്ചടിയായി. ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കഴിഞ്ഞ സെഷനിൽ 712.5 രൂപയിലായിരുന്നുവെങ്കിൽ ഇപ്പോൾ വില 685.85 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാത്രമല്ല ഇന്ന് രാവിലെ 5 ശതമാനം ഇടിഞ്ഞ് 672.95 രൂപയിൽ ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഓഹരി വില ഇടിഞ്ഞിരുന്നു. നിലവിൽ ഓഹരി തിരിച്ചു കയറാനുള്ള ശ്രമത്തിലാണ്.
ജെഎൽആറും ഓട്ടോ താരിഫും....
ടാറ്റാ മോട്ടോഴ്സിൻ്റെ അനുബന്ധ സ്ഥാപനമായ, യുകെ ആസ്ഥാനമായുള്ള ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) അതിൻ്റെ ഇബിഐടി 5% മുതല്‍ 7% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. 10% ലക്ഷ്യമിട്ടിരുന്ന ഇബിഐടി യുഎസ് താരിഫുകള്‍ കാരണമാണ് ഇടിഞ്ഞത്. ഇതിൻ്റെ ഭാഗമായിട്ടാണ് ടാറ്റാ മോട്ടോഴ്സ് ഓഹരികളും ഇടിഞ്ഞത്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നെങ്കിലും താരിഫ് അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേകിച്ചും ഓട്ടോ മേഖലയെ ട്രംപ് വിടാതെ പിന്തുടരുന്നുണ്ട്. ഇതാണ് ഇന്ത്യയിൽ ടാറ്റാ മോട്ടോഴ്സിനെ തളർത്തിയത്. യുകെയിൽ നിന്നും സ്ലൊവാക്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നിലവിൽ 27.5 ശതമാനമാണ് താരിഫ്. ഇത് എങ്ങനെ ലഘൂകരിക്കും എന്നതിനെ കുറിച്ചും കമ്പനി വിശദീകരിച്ചു.

2026-27 വർഷങ്ങളിൽ കുതിപ്പ് പ്രതീക്ഷിക്കാം....
ഏപ്രിലിൽ യുഎസിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ജെഎൽആർ, ലാഭ വിതരണം ഒപ്റ്റിമൈസ് ചെയ്യുന്നതിനായി വിലനിർണ്ണയ തന്ത്രങ്ങൾ പുനഃപരിശോധിക്കുകയും കൂടുതൽ ആക്‌സസ് ചെയ്യാവുന്ന വിപണികളിലേക്ക് യൂണിറ്റുകൾ വ്യാപിപ്പിക്കുയും ചെയ്യുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ 1.5 ബില്യൺ യൂറോയുടെ സൗജന്യ പണമൊഴുക്ക് റിപ്പോർട്ട് ചെയ്തതിന് ശേഷം, 2026 സാമ്പത്തിക വർഷത്തിൽ ഈ കണക്ക് പൂജ്യമാവുമെന്ന് ജെഎൽആർ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, മാനേജ്മെന്റ് വിശ്വസിക്കുന്നത് 2027 സാമ്പത്തിക വർഷത്തിലും 2028 സാമ്പത്തിക വർഷത്തിലും വർഷം തോറും (YoY) മെച്ചപ്പെടുമെന്നാണ്.
ടാറ്റാ മോട്ടോഴ്സിൻ്റെ വളർച്ചക്കു പിന്നിൽ....
ടാറ്റ മോട്ടോഴ്‌സിന് ഗണ്യമായ സംഭാവന നൽകുന്നത് ജാഗ്വാർ ലാൻഡ് റോവറാണ്. അതിനാൽ തന്നെ ജെഎൽആർ ഇടിയുമ്പോൾ അത് ടാറ്റാ മോട്ടോഴ്സിനെയും ബാധിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 71 ശതമാനവും ലാഭക്ഷമതയുടെ 80 ശതമാനവും ജാഗ്വാർ ലാൻഡ് റോവറാണ് സംഭാവന ചെയ്തത്.
ടാറ്റാ മോട്ടോഴ്സിൻ്റെ നാലാം പാദം...
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ സംയോജിത അറ്റാദായം 51 ശതമാനം ഇടിഞ്ഞ് 8,470 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 17,407 കോടി രൂപയായിരുന്നു. എന്നാൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം മുൻ വർഷത്തെ 1,19,033 കോടി രൂപയിൽ നിന്ന് 0.4 ശതമാനം ഉയർന്ന് 1,19,503 കോടി രൂപയായി.
ടാറ്റ മോട്ടോഴ്‌സ് ഓഹരി വിലയിലെ ട്രെൻഡ്
നിലവിൽ 3 ശതമാനത്തിലധികം ഇടിവിലാണ് ടാറ്റാ മോട്ടോഴ്സ് ഓഹരികൾ വ്യാപാരം നടത്തുന്നത്. അതായത് ദിവസത്തെ ഏറ്റവും വലിയ ഇടിവായ 672.95 രൂപയിൽ ഓഹരി വില എത്തിയിരുന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,179.05 ൽ നിന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 43% ഇടിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപകരുടെ നേട്ടത്തിൽ ഗണ്യമായ ഇടിവിന് കാരണമാവുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
