ടാറ്റാ ഓഹരികൾ നിക്ഷേപകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ ക്യു 4 ഫലങ്ങൾ പുറത്ത് വന്നതിന് ശേഷം പല ടാറ്റാ ഓഹരികളും ഇടിവിലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടാറ്റാ മോട്ടോഴ്സ് ഓഹരി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 2.31 ശതമാനം ഇടിവാണ് ടാറ്റാ മോട്ടോഴ്സ് ഓഹരിക്ക് സംഭവിച്ചത്. ബിഎസ്ഇയിൽ നിലവിൽ ഓഹരി വില 955 രൂപയിൽ താഴെയാണ്. എന്നാൽ ബ്രോക്കറേജ് സ്ഥാപമായ ഷെയർഖാൻ ടാറ്റാ മോട്ടോഴ്സ് ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ടാറ്റാ മോട്ടോഴ്സിന്‍റെ നിലവിലെ ഓഹരി വിലയും ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്നും നമുക്ക് വിശദമായി നോക്കാം.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 952.95 രൂപ എന്നതാണ് നിലവിൽ ടാറ്റാ മോട്ടോഴ്സ് ഓഹരി വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 2.31 ശതമാനം ഇടിവാണ് ഓഹരിക്ക് സംഭവിച്ചത്. ഒരു മാസത്തിനിടെ 1.90 ശതമാനം ഇടിവും ഓഹരി ഏറ്റ് വാങ്ങു. അതേ സമയം 2024-ൽ ഇതുവരെ ഏകദേശം 20.55 ശതമാനം നേട്ടമുണ്ടാക്കാൻ ടാറ്റാ മോട്ടോഴ്സ് ഓഹരിക്കായി. ആറ് മാസത്തിനിടെ 41.38 ശതമാനം മുന്നേറ്റവും ഓഹരി നേടി.
ഒരു വർഷത്തിനിടെ 87.44 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. 1,065.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 504.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ടാറ്റ മോട്ടോഴ്‌സിൻ്റെ പ്രകടനം എസ്റ്റിമേറ്റുകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു. അറ്റ കടത്തിലും ഡിവിഡൻ്റ് പേയ്‌മെൻ്റിലും ഇത് പ്രതിഫലിക്കുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ വിലയിരുത്തുന്നത്. കൂടാതെ, തുടർച്ചയായ രണ്ടാം വർഷവും കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചതിനാൽ, അറ്റ ഓട്ടോമോട്ടീവ് കടത്തിലും പണമുണ്ടാക്കുന്നതിലും കുറവുണ്ടായതിൽ പ്രവർത്തന പ്രകടനത്തിലെ പുരോഗതി ദൃശ്യമാണെന്ന് ബ്രോക്കറേജ് പറഞ്ഞു.
ഉയർന്ന അടിത്തറയും ഇൻവെൻ്ററി ലെവലിലെ ഉയർച്ചയും ഉള്ളതിനാൽ, ആഭ്യന്തര പിവി വ്യവസായം 2025 സാമ്പത്തിക വർഷത്തിൽ 5% വളരുമെന്നും ബ്രോക്കറേജ് പറഞ്ഞു. ജാഗ്വാർ ലാൻഡ് റോവർ ഓർഡർ ബുക്ക് കുറയുന്നുണ്ടെങ്കിലും 1,33,000 യൂണിറ്റുകളിൽ ആരോഗ്യകരമായി തുടരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ടാർഗെറ്റ് വില
1,235 രൂപ ടാർഗെറ്റ് വിലയോടെ ടാറ്റാ മോട്ടോഴ്സ് ഓഹരി വാങ്ങാമെന്നാണ് ഷെയർഖാൻ ശുപാർശ. 2024 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 17,407.18 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ടാറ്റാ മോട്ടോഴ്സ് നേടിയത്. ഏകീകൃത വരുമാനം 13.51 ശതമാനം ഉയർന്ന് 119,213.35 കോടി രൂപയായി.
വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ വെഹിക്കിൾ ബിസിനസുകളിൽ ടാറ്റ മോട്ടോഴ്‌സ് മാനേജ്‌മെൻ്റ് ഇരട്ട അക്ക ഇബിഐടിഡിഎ മാർജിനുകൾ തേടുന്നതായി ബ്രോക്കറേജ് എടുത്തുകാട്ടി. കൂടാതെ, ഒരു ലി-അയൺ സെൽ പ്ലാൻ്റ് സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. മൂല്യവർധിത ഉൽപ്പന്ന ഓഫറുകൾക്കൊപ്പം റീട്ടെയിൽ വിൽപ്പന പ്രകടനത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ്. ഇത് വാണിജ്യ വാഹന ബിസിനസിൽ ലാഭം നിലനിർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്രോക്കറേജ് വ്യക്തമാക്കി.
ലാഭവിഹിതം
ടാറ്റ മോട്ടോഴ്‌സ് നിക്ഷേപകർക്ക് 300% അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു, 2 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 6.10 രൂപ മൂല്യമുള്ള 310% അന്തിമ ഡിവിഡൻ്റ് പേഔട്ടാണ് പ്രഖ്യാപിച്ചത്. ടാറ്റ മോട്ടോഴ്‌സ് രണ്ടായി ലയിക്കുന്നതിന് മുന്നോടിയായാണിത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications