റെക്കോർഡ് വിലയുമായി ടാറ്റാ ഓഹരി, കുതിപ്പിന് കാരണം ഇതാണ്, ഇപ്പോൾ വാങ്ങിയാൽ ലാഭമെന്ന് ബ്രോക്കറേജ്

ടാറ്റാ മോട്ടോഴ്സ് ഓഹരിയെ നിക്ഷേപകർക്ക് പ്രത്യേകിച്ച് പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 70 ശതമാനത്തോളംവളർച്ച കൈവരിക്കാൻ ടാറ്റാ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഓഹരി വിപണിയിൽ ആദ്യ സെഷനിൽ തന്നെ 5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതോടെ വില 52 ആഴ്ചയിലെ ഏറ്റവും ഉയരത്തിലെത്തി. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിയിൽ ബുള്ളിഷാണ്.

റെക്കോർഡ് ഉയരത്തിൽ

എൻഎസ്ഇയിൽ 1,083.35 രൂപ എന്നതാണ് നിലവിൽ(12.30 PM, 25-07-2024) ടാറ്റാ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.26 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 13.44 ശതമാനം വളർച്ച കൈവരിക്കാനും ടാറ്റാ മോട്ടോഴ്സിന് സാധിച്ചു . കഴിഞ്ഞ ആറ് മാസത്തിനിടെ 33.44 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 37.03 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ഒരു വർഷത്തിനിടെ 69.42 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ടാറ്റാ ഓഹരി നൽകിയത്. 636.22 ശതമാനമാണ് അഞ്ച് വർഷത്തെ വളർച്ച. 593.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

കുതിപ്പ് തുടർന്ന് ടാറ്റാ ഓഹരി, ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്

ബ്രോക്കറേജ് വിലയിരുത്തൽ

ബ്രോക്കറേജ് സ്ഥാപനമായ നോമുറ ടാറ്റ മോട്ടോഴ്‌സിൻ്റെ ഓഹരികളിൽ ബുള്ളിഷ് ആണ്. ടാറ്റ മോട്ടോഴ്‌സിൻ്റെ ഇബിഐടിഡിഎ മാർജിനുകൾ 2025 സാമ്പത്തിക വർഷത്തിൽ 8.5% - 7.8% ൽ നിന്ന് 2027 സാമ്പത്തിക വർഷത്തോടെ 10.1% ആയി ഉയരാൻ സാധ്യതയുണ്ടെന്നും 2030 സാമ്പത്തിക വർഷത്തോടെ 11- 12% ആയി ഉയരുമെന്നും ബ്രോക്കറേജ് പറഞ്ഞു.

ടാർഗെറ്റ് വില

ഓഹരിയുടെ ടാർഗെറ്റ് വില 1141 രൂപയിൽ നിന്ന് 1294 രൂപയായി ഉയർത്തിക്കൊണ്ട് നോമുറ ന്യൂട്രലിൽ നിന്ന് വാങ്ങലിലേക്ക് റേറ്റിംഗുകൾ അപ്‌ഗ്രേഡ് ചെയ്‌തു. ജാഗ്വാർ ലാൻഡ് റോവറിനെ (ജെഎൽആർ) പ്രീമിയത്തിൽ നിന്ന് ലക്ഷ്വറി സെഗ്‌മെൻ്റുകളിലേക്ക് മാറ്റാനുള്ള ടാറ്റ മോട്ടോഴ്‌സിൻ്റെ തന്ത്രം വർദ്ധിച്ചുവരുന്ന മത്സരങ്ങൾക്കിടയിൽ ബ്രാൻഡിനെ മത്സരക്ഷമത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് വ്യക്തമാക്കി.

കുതിപ്പ് തുടർന്ന് ടാറ്റാ ഓഹരി, ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്

ടാറ്റ മോട്ടോഴ്‌സ് ഡിവിഡൻ്റ്

ഈ വർഷം ടാറ്റ മോട്ടോഴ്‌സ് മൊത്തം ലാഭവിഹിതം 6 രൂപ നൽകി. ഇതിൽ 3 രൂപ അന്തിമ ലാഭവിഹിതവും ബാക്കി തുക പ്രത്യേക ലാഭവിഹിതവുമാണ്. കഴിഞ്ഞ വർഷം കമ്പനി ഓഹരി ഉടമകൾക്ക് 2 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. മുമ്പ് കമ്പനി 2014ൽ 2 രൂപയും 2016ൽ 0.20 രൂപയും ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.

നിലവിലെ വിപണി വിലയിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ ലാഭവിഹിതം 0.28 ശതമാനമാണ്.

പാദ വരുമാനം ഓഗസ്റ്റ് ഒന്നിന്

ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ആദ്യ പാദ വരുമാനം ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കും. അതേസമയം 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ വരുമാനം 1.09 ലക്ഷം കോടി രൂപയായിരിക്കുമെന്ന് നോമുറ പ്രവചിക്കുന്നത്.

2024 മാർച്ച് പാദത്തിൽ, 8,159 കോടി രൂപയുടെ ടാക്സ് ക്രെഡിറ്റിൻ്റെ സഹായത്തോടെ കമ്പനി 17,407 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 23 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ അറ്റാദായം 5,400 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിലെ വരുമാനം 14% ഉയർന്ന് 1.20 ലക്ഷം കോടി രൂപയായി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X