ഇന്നും ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ഇടിയുന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ വില കുത്തനെ ഇടിയുന്നു. തുടർച്ചയായ നാല് സെഷനുകളിലായി ഓഹരികളിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവറിന്റെ (ജെഎൽആർ) പുതുക്കിയ സാമ്പത്തിക പ്രവചനങ്ങൾ കാരണമാണ് ഇപ്പോൾ ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ഇടിയുന്നത്. നിലവിൽ 0.79% ഇടിഞ്ഞ് ഓഹരി വില 681.25 രൂപയിലെത്തി.
2026 സാമ്പത്തിക വർഷത്തേക്കുള്ള ഇബിഐടി മാർജിൻ പ്രവചനം ജെഎൽആർ 5-7 ശതമാനമായി കുറച്ചു. എന്നാൽ മുമ്പ് പ്രതീക്ഷിച്ച 10 ശതമാനത്തിൽ നിന്ന് ഇത് കുറച്ചു. മൂലധന ചെലവുകളിലെ വർദ്ധനവ്, ഇലക്ട്രിക് വാഹന (EV) വികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവ ഈ മാറ്റത്തിന് കാരണമായി. ഇബിഐടി മാർജിൻ കുറച്ചതോടെ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ ദുർബലമായി.
കൂടാതെ വിദേശ നിർമ്മിത വാഹനങ്ങൾക്ക് 25% യുഎസ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ അത് ജെഎൽആറിന്റെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ യുഎസിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചു. ഇത് ടാറ്റാ മോട്ടോഴ്സ് ഓഹരികളിലും ഇടിവുണ്ടാക്കി.
ബ്രോക്കറേജ് റേറ്റിംഗ്...
"2027 സാമ്പത്തിക വർഷത്തേക്കുള്ള എസ്റ്റിമേറ്റുകൾ ഞങ്ങൾ നിലനിർത്തിയിട്ടുണ്ട്. മുകളിൽ പരമാർശിക്കുന്ന ഒന്നിലധികം വെല്ലുവിളികൾ കണക്കിലെടുത്ത് 2027 സാമ്പത്തിക വർഷത്തിൽ ഓഹരികളുടെ ടാർഗെറ്റ് വില 690 രൂപയിൽ ഞങ്ങൾ ന്യൂട്രൽ എന്ന റേറ്റിംഗ് നൽകി നിലനിർത്തും" എന്നാണ് മോത്തിലാൽ ഒസ്വാൾ പറയുന്നത്.

കുറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 2026 സാമ്പത്തിക വർഷത്തിൽ ഓഹരിയുടെ വോളിയം 5 ശതമാനം കുറയുമെന്നാണ് എലാറ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്. വരുമാനം 28 ബില്യൺ ബ്രിട്ടീഷ് പൗണ്ടും ഇബിഐടി മാർജിൻ 6 ശതമാനവും ആയിരിക്കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. എന്നാൽ ഇത് 2028 സാമ്പത്തിക വർഷം എത്തുമ്പോഴേക്കും 8.5 ശതമാനത്തിലെത്തും.
"ആഗോള തലത്തിൽ ഡിമാൻഡ് ഇടിഞ്ഞതും താരിഫുകൾ മൂലമുള്ള ഉയർന്ന അനിശ്ചിതത്വവും കണക്കിലെടുത്താൽ, 2025-28 സാമ്പത്തിക വർഷം വരെ ജെഎൽആറിൽ വെറും 2 ശതമാനം വരുമാന CAGR മാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ. ഓഹരി വില 791 രൂപയിൽ നിന്ന് 734 രൂപയായി കുറച്ചു. " എലാറ സെക്യൂരിറ്റീസ് പറയുന്നു.
ജെഎം ഫിനാൻഷ്യൽ, ജെഎൽആറിന്റെ 2026 സാമ്പത്തിക വർഷത്തിലെയും 2027 സാമ്പത്തിക വർഷത്തിലെയും ഇബിഐടി മാർജിൻ പ്രവചനങ്ങൾ കുറച്ച് യഥാക്രമം 5.5 ശതമാനവും 6.2 ശതമാനവുമാക്കി. അതായത് നേരത്ത് ഇത് 8.5 ശതമാനം, 8.9 ശതമാനം എന്നിങ്ങനെയായിരുന്നു. "705 രൂപ എന്ന പുതുക്കിയ എസ്ഒടിപി അടിസ്ഥാനമാക്കിയുള്ള ടാർഗെറ്റ് വിലയോടെ ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ഹോൾഡ് റേറ്റിംഗിലേക്ക് താഴ്ത്തുന്നു," എന്ന് ജെഎം ഫിനാൻഷ്യൽ പറഞ്ഞു.
ജാഗ്വാർ ലാൻഡ് റോവറിന്റെ വോളിയം കുറവ്, ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിലെ വളർച്ചാ വീഴ്ച എന്നിവ കാരണം 2025-27 സാമ്പത്തിക വർഷത്തിൽ 3 ശതമാനം വരുമാന CAGR വർദ്ധിക്കുന്നതായി നുവാമ പറഞ്ഞു. നുവാമ ബ്രോക്കറേജ് ടാറ്റ മോട്ടോഴ്‌സ് ഓഹരിയുടെ ലക്ഷ്യ വില 670 രൂപയിൽ നിലനിർത്തുന്നു.
എല്ലാ ബ്രോക്കറേജും ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ഹോൾഡ് ചെയ്യാനും, റേറ്റിംഗ് കുറക്കാനും ആവശ്യപ്പെട്ടപ്പെട്ടപ്പോൾ ഓഹരി ഇടിയുമ്പോഴും അത് വാങ്ങാൻ അരിഹന്ത് ക്യാപിറ്റൽ മാർക്കറ്റ്സ് പറഞ്ഞു. ടാറ്റ ഗ്രൂപ്പ് ഓഹരികൾക്ക് ഈ ബ്രോക്കറേജ് 1,070 രൂപയുടെ ലക്ഷ്യ വില നിലനിർത്തുന്നു. മറവശത്ത് 715 രൂപ ലക്ഷ്യ വിലയുമായി മോർഗൻ സ്റ്റാൻലി ടാറ്റ മോട്ടോഴ്‌സിന് 'Equal-weight' റേറ്റിംഗ് നിലനിർത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications