ടാറ്റയുടെ സമ്രാജ്യത്തില്‍ നിന്നും മറ്റൊരു കമ്പനി ഓഹരി വിപണിയില്‍ പേരുചേര്‍ക്കാന്‍ വരികയാണ്. ഏതെന്നല്ലേ? ടാറ്റ ടെക്നോളജീസ്.
പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ടാറ്റ ടെക്നോളജീസ് കടലാസുപണികള്‍ തുടങ്ങിക്കഴിഞ്ഞു. ടാറ്റ ടെക്നോളജീസ് ഐപിഒ ടാറ്റ മോട്ടോര്‍സിനെ എങ്ങനെ സ്വാധീനിക്കും? ഇതറിയാന്‍ നിക്ഷേപകര്‍ക്ക് വലിയ ആകാംക്ഷയുണ്ട്.

ഐപിഒ വഴി ടാറ്റ ടെക്നോളജീസിന്റെ 8,11,33,706 ഓഹരികള്‍ വില്ക്കാന് ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിടുന്നുണ്ട്. നേരത്തെ, ഓഹരിയൊന്നിന് 7.40 രൂപ വീതം നല്‍കിയാണ് വാഹന നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോര്‍സ് ടാറ്റ ടെക്നോളജീസ് ഓഹരികള്‍ ഏറ്റെടുത്തത്.
പുതിയ ഐപിഒ നീക്കം ടാറ്റ ടെക്നോളജീസിനും ടാറ്റ മോട്ടോര്‍സിനും ഒരുപോലെ ഗുണം ചെയ്യുമെന്ന അഭിപ്രായം വിപണി വിദഗ്ധര്‍ക്കുണ്ട്.
അടുത്ത രണ്ടോ മൂന്നോ മാസത്തിനകം ടാറ്റ ടെക്നോളജീസ് ഐപിഒ യാഥാര്‍ത്ഥ്യമാകുമെന്ന് ഇവര്‍ കരുതുന്നു. 'പ്രൈസ് ബാന്‍ഡ്' പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടാറ്റ ടെക്നോളജീസ് ഐപിഒ വഴി ടാറ്റ മോട്ടോര്‍സ് വമ്പന്‍ ലാഭം കൊയ്യുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍. കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ, ഓഹരിയൊന്നിന് കേവലം 7.40 രൂപ വീതം നല്കി വാങ്ങിയ ഓഹരികളാണ് പൊതുവിപണിയില്‍ ടാറ്റ വില്ക്കാന് ഒരുങ്ങുന്നത്.
ഈ പശ്ചാത്തലത്തില്‍, ടാറ്റ ടെക്നോളജീസ് ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ചെറുകിട നിക്ഷേപകര്‍ക്ക് ഇപ്പോഴെ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ സമാഹരിച്ച് തുടങ്ങാമെന്ന് വിപണി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഐപിഒ കാലമാകുമ്പോഴേക്കും ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വിലയില്‍ കുതിപ്പുണ്ടാകും.
ടാറ്റ ടെക്നോളജീസ് ഐപിഒ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വിലയെ എങ്ങനെ സ്വാധീനിക്കുമെന്ന് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്കര്‍ വിശദീകരിക്കുന്നുണ്ട്.
'ടാറ്റയെന്ന ബ്രാന്‍ഡിന്റെ പിന്ബലമുള്ളതുകൊണ്ടുതന്നെ ടാറ്റ ടെക്നോളജീസ് ഐപിഒ വന്‍വിജയമായിരിക്കും. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ടാറ്റ മോട്ടോര്സിലേക്കാണ് എത്തുക. ഇൗ സാഹചര്യം ടാറ്റ മോട്ടോര്‍സിന്റെ മാര്‍ജിനുകളും ബാലന്‍സ് ഷീറ്റും മെച്ചപ്പെടുത്തും', ഗോരാക്ഷ്കര്‍ പറയുന്നു.
ഐടി കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. കൈവശമുണ്ടായിരുന്ന സര്‍പ്ലസ് തുക വെച്ചാണ് ടാറ്റ മോട്ടോര്‍സ് ടാറ്റ ടെക്നോളജീസിനെ ഏറ്റെടുത്തത്. അതുകൊണ്ട് നടക്കാനിരിക്കുന്ന ഐപിഒ വഴി ലാഭം ബുക്ക് ചെയ്യാനാണ് ടാറ്റ മോട്ടോര്‍സ് ശ്രമിക്കുന്നതും.

ഐപിഒ
ടാറ്റ ടെക്നോളജീസിന്റെ ഐപിഒയുമായി ബന്ധപ്പെട്ട് പ്രൈസ് ബാന്‍ഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ടാറ്റ മോട്ടോര്‍സ് വാങ്ങിയ വിലയെക്കാളും നാലോ അഞ്ചോ മടങ്ങ് ഉയര്‍ന്നായിരിക്കും ടാറ്റ ടെക്നോളജീസ് ഓഹരികളുടെ ഐപിഒ വില നിശ്ചയിക്കപ്പെടുക. ഫലത്തില്‍ ഗംഭീരമായ ലാഭമാണ് ടാറ്റ മോട്ടോര്‍സ് കാത്തിരിക്കുന്നത്.
ടാറ്റ ടെക്നോളജീസ് വാല്യുവേഷന്
ടാറ്റ ടെക്നോളജീസിന്റെ ഐപിഒ ടാറ്റ മോട്ടോര്‍സ് നിക്ഷേപകര്‍ക്കായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. കാരണം 'വാല്യു അണ്‍ലോക്കിങ്' നടക്കും. 18,000 കോടി മുതല്‍ 20,000 കോടി രൂപ വരെ വിപണി മൂല്യം ടാറ്റ ടെക്നോളജീസിന് പ്രതീക്ഷിക്കാം. ഈ പശ്ചാത്തലത്തില്‍ ടാറ്റ ടെക്നോളജീസിന്റെ ഐപിഒ വില ഏകദേശം 40 രൂപയ്ക്ക് സമീപമായിരിക്കും.
ഐപിഒയ്ക്ക് മുന്‍പ് ടാറ്റ മോട്ടോര്‍സ് സമാഹരിക്കാം
ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്ക നേരിടുന്ന സാമ്പത്തിക മാന്ദ്യഭീഷണി, ഡോളര്‍ സൂചികയിടിവ് തുടങ്ങിയ ആഗോള ഘടകങ്ങള്‍ ടാറ്റ മോട്ടോര്‍സിന് വളരാനുള്ള വഴിയാണ് ഒരുക്കുന്നത്. ഡോളര്‍ ക്ഷീണം കുറിക്കുമ്പോള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യ പോലുള്ള ഇമേര്ജിങ് മാര്‍ക്കറ്റുകളിലേക്ക് ശ്രദ്ധ തിരിക്കും.
നിലവില്‍ മ്യൂച്വല്‍ ഫണ്ടുകളുടെയും വിദേശ നിക്ഷേപകരുടെ പ്രിയ സ്റ്റോക്കാണ് ടാറ്റ മോട്ടോര്‍സ്. ചുരുക്കത്തില്‍ ഹ്രസ്വകാല വികാരവും ടാറ്റ ടെക്നോളജീസ് ഐപിഒ അടക്കമുള്ള അടിസ്ഥാനപരമായ സംഭവവികാസങ്ങളും ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വിലയെ കാര്യമായി സ്വാധീനിക്കും.
ഏതു വിലയ്ക്ക് വാങ്ങാം?
'ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 460 രൂപയില്‍ ടാറ്റ മോട്ടോര്‍സ് പുതിയ ബ്രേക്കൗട്ട് രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിന ചാര്‍ട്ടില്‍ ഓഹരികള്‍ ബുള്ളിഷാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ പൊസിഷണല്‍ നിക്ഷേപകര്‍ക്ക് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ വാങ്ങാം. ഹ്രസ്വകാല ടാര്‍ഗറ്റ് 490-500 രൂപ. സ്റ്റോപ്പ് ലോസ് 450 രൂപ', ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
