ടാറ്റ ഗ്രൂപ്പിൻ്റെ ഒട്ടുമിക്ക ഓഹരികളും നിക്ഷേപകർക്കിടയിൽ സുപരിചിതമാണ്. എന്നാൽ ടാറ്റ ഗ്രൂപ്പിൻ്റെ മറഞ്ഞിരിക്കുന്നതോ അറിയപ്പെടാത്തതോ ആയ ചില ഓഹരികളുണ്ട്. അവ ഭാവിയിൽ മികച്ച ലാഭം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അതിലൊന്നാണ് ടാറ്റ സ്റ്റീലിൻ്റെ അനുബന്ധ സ്ഥാപനമായ ടായോ റോൾസ്. ടായോ റോൾസ് ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
ടായോ റോള്‍സ് ലിമിറ്റഡ്
ടാറ്റ സ്റ്റീലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഫാബ്രിക്കേഷന്‍ കമ്പനിയാണ് ടായോ റോള്‍സ്. ആസ്ഥാനം ജംഷഡ്പൂര്‍. കാസ്റ്റ് റോളുകള്‍, ഫോര്‍ജ്ഡ് റോളുകള്‍, സ്‌പെഷ്യാല്‍ കാസ്റ്റിങ്, പിഗ് അയണ്‍ എന്നിവ കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളാണ്. 93.43 കോടി രൂപയാണ് ടായോ റോൾസിൻ്റെ വിപണി മൂലധനം.
ട്രെൻഡ് ലൈൻ ടാറ്റ അനുസരിച്ച് ടാറ്റാ സ്റ്റീലിന് ടായോ റോള്‍സ് ലിമിറ്റഡിൽ ഏകദേശം 5.58 ലക്ഷം ഓഹരികളുണ്ട്. ഇത് 54.45 ശതമാനം വരെയാണ്.

ഓഹരി വിപണിയിലെ പ്രകടനം
മാർക്കറ്റ് മൂല്യം വളരെ കുറവുള്ള, ഏകദേശം 100 രൂപയിൽ താഴെയുള്ള ഒരു ഓഹരിയാണ് ടായോ റോള്‍സ് ലിമിറ്റഡ്. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് ലാഭം നേടാനുള്ള അവസരവുമാണ്. ബിഎസ്ഇയിൽ 1.74 ശതമാനം ഇടിവോടെ 91.05 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.63 ശതമാനം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. 6.48 ശതമാനം നേട്ടമാണ് ഓഹരി കഴിഞ്ഞ ആറ് മാസത്തിനിടെ നേടിയത്.
ഒരു വർഷത്തിനിടെ 33 ശതമാനം ലാഭം നേടാനും ടായോ റോള്‍സ് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. 137 ശതമാനം ലാഭമാണ് കമ്പനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നേടിയത്. 118.49 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 64 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
മറ്റ് ചില ടാറ്റാ ഓഹരികളെക്കൂടി നമുക്ക് പരിചയപ്പെടാം.
1. ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ് & അസംബിൾസ്
പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയ്ക്കുള്ള ഷീറ്റ് മെറ്റൽ ഘടകങ്ങൾ, വെൽഡിഡ് അസംബ്ലികൾ, മൊഡ്യൂളുകൾ എന്നിവ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ് & അസംബിൾസ്. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സ്ഥിതി ചെയ്യുന്ന പുതിയ നിർമ്മാണ യൂണിറ്റിൽ കമ്പനി അടുത്തിടെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ചിരുന്നു.
എൻസ്ഇയിൽ 830 രൂപയാണ് നിലവിലെ ഓഹരി വില. 109.91 ശതമാനമാണ് കഴിഞ്ഞ ആറ് മാസത്തെ വളർച്ച

2. ആർട്ട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡ്
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, കൺസ്ട്രക്ഷൻ കോൺട്രാക്ടിംഗ് കമ്പനിയാണ് ആർട്ട്‌സൺ എഞ്ചിനീയറിംഗ് ലിമിറ്റഡ്. 1978-ൽ സ്ഥാപിതമായ, കമ്പനിയുടെ 75% ഓഹരി ടാറ്റ പ്രോജക്ട് ലിമിറ്റഡ് 2007-08ൽ ഏറ്റെടുത്തിരുന്നു. അതിന് ശേഷം കമ്പനി, ടാറ്റ പ്രോജക്ട് ലിമിറ്റഡിന്‍റെ ഉപസ്ഥാപനമായാണ് പ്രവർത്തിക്കുന്നത്.
ബിഎസ്ഇയിൽ 186.45 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 11.05 ശതമാനം വളർച്ചയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നേടിയത്. 218.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 62 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
