'പ്രോഗ്രസ് കാര്‍ഡ്' വന്നു. ഓഹരി വിപണിയില്‍ ടാറ്റ പവര്‍ വീണ്ടും ഉണരുകയാണ്. വ്യാഴാഴ്ച്ച 1.30 ശതമാനം നേട്ടം മുറുക്കെപ്പിടിച്ചാണ് ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 238.50 രൂപയില്‍ വ്യാപാരം തുടങ്ങിയ കമ്പനി 241.10 രൂപയില്‍ തിരശ്ശീലയിട്ടു. ഡിസംബര്‍ പാദം മികവാര്‍ന്ന സാമ്പത്തിക പ്രകടനമാണ് ടാറ്റ പവര്‍ കാഴ്ച്ചവെച്ചത്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 71 ശതമാനം വര്‍ധിച്ച് 426 കോടി രൂപയായി. മുന്‍വര്‍ഷമിത് 248 കോടി രൂപയായിരുന്നു.
ടാറ്റ പവറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവും കൂടി. കഴിഞ്ഞ ത്രൈമാസപാദം 44 ശതമാനം വര്‍ധനവോടെ 10,913 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 7,597 കോടി രൂപയായിരുന്നു പ്രവര്‍ത്തന വരുമാനം.
ഒഡീഷയിലെ വിതരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം വിപുലീകരിച്ചതും ടാറ്റ പവര്‍ സോളാര്‍ സിസ്റ്റംസ് ലിമിറ്റഡ് കാര്യക്ഷമമായി പദ്ധതികള്‍ പൂര്‍ത്തിയാക്കിയതും മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം ഉയര്‍ന്നത്. കമ്പനിയുടെ മറ്റു ബിസിനസുകളുടെ ശക്തമായ പ്രകടനവും കണക്കുകളെ സ്വാധീനിച്ചു.
'കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ടാറ്റ പവര്‍ ഓഹരികള്‍ ഇപ്പോള്‍ ഇടപാടുകള്‍ നടത്തുന്നത്. ശക്തമായ മൂന്നാം പാദഫലം കമ്പനി അറിയിക്കുന്നുണ്ട്. ടെക്നിക്കല്‍ ചാര്‍ട്ടില്‍ സ്റ്റോക്കിന്റെ ഘടന ദൃഢമാണ്. അതുകൊണ്ട് നിക്ഷേപകര്‍ക്ക് ടാറ്റ പവര്‍ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാം. 255 രൂപ മുതല്‍ 270 രൂപ വരെ ടാര്‍ഗറ്റ് കരുതുന്നതില്‍ തെറ്റില്ല. ഇതേസമയം, 219 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കണം', ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഇലക്ട്രിക് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ടാറ്റ പവര്‍. രാജ്യം വൈദ്യുത വാഹന വിപ്ലവത്തിന് തയ്യാറെടുക്കവെ ഇവി ചാര്‍ജിങ് രംഗത്തും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഹോം ചാര്‍ജിങ്, പബ്ലിക് ചാര്‍ജിങ്, വര്‍ക്ക്പ്ലേസ് ചാര്‍ജിങ്, കാപ്റ്റീവ് ചാര്‍ജിങ് അടക്കം നിരവധി സെഗ്മന്റുകളില്‍ ടാറ്റ പവര്‍ ഇവി ചാര്‍ജിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ചാര്‍ജിങ് സ്റ്റേഷനുകളില്‍ എല്ലാ വിഭാഗത്തില്‍പ്പെടുന്ന ചാര്‍ജറുകളും നിര്മിച്ചുനല്കാന് വിവിധ വാഹന നിര്‍മാതാക്കളുമായി ടാറ്റ പവര്‍ ധാരണയിലെത്തിക്കഴിഞ്ഞു.
'സാങ്കേതികപരമായി പരിശോധിച്ചാല്‍, ഏറ്റവുമൊടുവിലെ റാലിക്ക് ശേഷം കഴിഞ്ഞ നാലു മാസമായി ഏകീകരണഘട്ടത്തിലൂടെ കടന്നുപോവുകയാണ് ടാറ്റ പവര്‍ ഓഹരികള്‍. 232 എന്ന 50 ദിവസത്തെ പ്രതിദിന മൂവിങ് ആവറേജ് (ഡിഎംഎ) നിലയില്‍ ശക്തമായ അടിയന്തര പിന്തുണ സ്റ്റോക്ക് കണ്ടെത്തുന്നുണ്ട്. 222 - 212 നിലവാരത്തിലാണ് ശക്തമായ ഡിമാന്‍ഡ് സോണും. സ്റ്റോക്ക് ഇപ്പോഴത്തെ ഏകീകരണഘട്ടത്തില് നിന്നും ബ്രേക്കൗട്ട് കുറിക്കാന്‍ സാധ്യതയേറെ. 300-330 നിലവാരത്തിലേക്ക് ടാറ്റ പവര്‍ ഓഹരികള്‍ ഉടന്‍ എത്തുമന്നാണ് പ്രതീക്ഷ', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 170 ശതമാനത്തിലേറെ നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ സ്റ്റോക്കാണ് ടാറ്റ പവര്‍. 2021 ഫെബ്രുവരി കാലത്ത് 90 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ ആറു മാസം കൊണ്ട് 80 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. നടപ്പു വര്‍ഷമാകട്ടെ 8 ശതമാനത്തോളം മുന്നേറ്റവും ടാറ്റ പവറില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 267.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 86 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 50.48. ഡിവിഡന്റ് യീല്‍ഡ് 0.64 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
