5 ദിവസം കൊണ്ട് 15 ശതമാനം തകര്‍ച്ച; ചൊവാഴ്ച്ചയും 5 ശതമാനത്തിലധികം വിലയിടിവ്. ടാറ്റ പവര്‍ ഓഹരികള്‍ക്ക് എന്തു സംഭവിച്ചെന്ന ആലോചനയിലാണോ നിങ്ങളും? വലിയ നിക്ഷേപമാണ് ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയിലേക്ക് ഒഴുകിയെത്തുന്നത്. ടാറ്റ പവറിന്റെ റീന്യുവബിള്‍ എനര്‍ജി ബിസിനസില്‍ 10.53 ശതമാനം ഓഹരി പങ്കാളിത്തം എടുക്കാന്‍ വന്‍കിട ഇക്വിറ്റി സ്ഥാപനങ്ങളായ ബ്ലാക്ക്റോക്കും മുബാദാലയും തീരുമാനിച്ചുകഴിഞ്ഞു.
4,000 കോടി രൂപയുടേതാണ് ഇടപാട്. എന്നിട്ടും ടാറ്റ പവറിന്റെ ഓഹരി വില താഴേക്കിറങ്ങുകയാണ്. കാരണം പുതിയ പ്രസ്ഥാനമായ ടാറ്റ പവര്‍ റീന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കീഴിലാണ് കമ്പനിയുടെ മുന്നോട്ടുള്ള ബിസിനസ് അരങ്ങേറുക.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മൂന്നിരട്ടി വളര്‍ച്ച കുറിച്ച സ്റ്റോക്കാണ് ടാറ്റ പവര്‍. റീന്യൂവബിള്‍ എനര്‍ജി ബിസിനസില്‍ ഇത്തരമൊരു ഡീലിനുള്ള സാധ്യത നിക്ഷേപകര്‍ ആദ്യമേ കരുതിയിരുന്നു.
5 ബില്യണ്‍ ഡോളറാണ് (34,000 കോടി രൂപ) ടാറ്റ പവറിന്റെ റീന്യുവബിള്‍ എനര്‍ജി ബിസിനസിന് വാല്യുവേഷന് കല്‍പ്പിക്കുന്നത്; വാസ്തവത്തില്‍ ഇപ്പോഴത്തെ ഉയര്‍ന്ന മൂല്യനിര്‍ണയം കമ്പനിയുടെ മുന്നോട്ടുള്ള റീറേറ്റിങ്ങിനെ ബാധിക്കും. ഇതിനകം ആഭ്യന്തര ബ്രോക്കറേജായ ഐഐഎഫ്എല്‍ സെക്യുരിറ്റീസ് ടാറ്റ പവര്‍ ഓഹരികളെ തരംതാഴ്ത്തിയത് കാണാം. മൂല്യനിര്‍ണയത്തിനായി പരിഗണിച്ച ഏപ്രില്‍ 13 -ലെ ക്ലോസിങ് വില ന്യായമാണെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസും അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. 'എന്റര്‍പ്രൈസ് വാല്യുവും പ്രവര്‍ത്തനലാഭവും അടിസ്ഥാനപ്പെടുത്തി 15 മടങ്ങാണ് ടാറ്റ പവറിന്റെ റീന്യൂവബിള്‍ എനര്‍ജി ബിസിനസ് വാല്യുവേഷന് കണ്ടെത്തുന്നത്. ഇതേസമയം, കടം കുറയ്ക്കാനുള്ള നീക്കങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്വിറ്റി റെയ്സിങ്ങിന്റെ വലുപ്പം പ്രതീക്ഷിച്ചതിലും കുറവാണ്. എന്തായാലും റീന്യൂവബിള്‍ എനര്‍ജി രംഗത്ത് ടാറ്റ പവര്‍ അനുമാനിച്ച വളര്‍ച്ച കുറിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍', ബ്രോക്കറേജ് പറയുന്നു. മൂലധനം അല്ലെങ്കില്‍ ഫണ്ടുകള്‍ക്ക് പകരമായി ബിസിനസിന്റെ നിശ്ചിത ശതമാനം ഉടമസ്ഥത കൈമാറുന്നതാണ് ഇക്വിറ്റി റെയ്സിങ്.
കഴിഞ്ഞ 18 മാസമായി രാജ്യത്തെ റിന്യൂവബിള്‍ എനര്‍ജി ബിസിനസുകള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാണ്. ഫോസില്‍ ഇന്ധനങ്ങളിലെ ആശ്രിതത്വം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തീവ്രയത്നങ്ങള്‍ റിന്യൂവബിള്‍ എനര്‍ജി രംഗത്തെ മാറ്റുകൂട്ടുന്നുണ്ട്. 2070 ആകുമ്പോഴേക്കും കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥയാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനികള്‍ റീന്യൂവബിള്‍ എനര്‍ജി സെക്ടറില്‍ നിരവധി മൂലധനനിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
നിലവില്‍ 4.9 ഗിഗാവാട്ട് ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോ ടാറ്റ പവറിനുണ്ട്. ഇതില്‍ 1.2 ഗിഗാവാട്ട് ശേഷി നിര്‍മാണത്തില്‍ തുടരുകയാണ്. ബാറ്ററി സ്റ്റോറേജ്, വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവയെല്ലാം കമ്പനിയുടെ റിന്യൂവബിള്‍ എനര്‍ജി പോര്ട്ട്ഫോളിയോയില്പ്പെടും. 2025-26 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും റീന്യൂവബിള്‍ എനര്‍ജി പോര്‍ട്ട്ഫോളിയോയില്‍ നിന്നും 26,500 കോടി രൂപ വരുമാനം നേടുകയാണ് ടാറ്റ പവറിന്റെ പ്രഥമ ലക്ഷ്യം. മുന്നോട്ട് കമ്പനിയുടെ ഹരിതോര്‍ജ്ജവുമായി ബന്ധപ്പെട്ട എല്ലാ ബിസിനസുകളുടെയും ഉത്തരവാദിത്വം ടാറ്റ പവര്‍ റീന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിനാണ്.
റീന്യൂവബിള്‍ എനര്‍ജി ബിസിനസ് വേര്പിരിയുന്നതും ബാലന്‍സ് ഷീറ്റിലെ കടങ്ങള്‍ കുറയുന്നതും മുന്‍നിര്‍ത്തി ടാറ്റ പവറിന്റെ പവര്‍ പ്ലാന്റ് ബിസിനസുകളിലേക്കായിരിക്കും നിക്ഷേപകര്‍ ഇനി നോട്ടമെത്തിക്കുക.
ടാറ്റ പവര്‍ ഓഹരികളില്‍ 313 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് പ്രോഫിഷ്യന്റ് ഇക്വിറ്റീസ് നിര്‍ദേശിക്കുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ ടാറ്റ പവര്‍ വാങ്ങാം. ഊര്‍ജ്ജ ഉപഭോഗം വര്‍ധിക്കുന്നതും ഊര്‍ജ്ജ വിലയുടെ കിടപ്പും കമ്പനിയുടെ വരുമാന സാധ്യതകള്‍ക്ക് തിളക്കം കൂട്ടുന്നുണ്ട്, ബ്രോക്കറേജ് പറയുന്നു. ഇതേസമയം, എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് സ്റ്റോക്കിലെ ടാര്‍ഗറ്റ് വില 277 രൂപയില്‍ നിന്നും 231 രൂപയായി വെട്ടിക്കുറച്ചു. 'സെല്‍' റേറ്റിങ്ങാണ് ബ്രോക്കറേജ് നല്‍കുന്നതും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications