രണ്ട് ദിവസത്തെ ചെറിയ ഇടിവിന് ശേഷം നേട്ടത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓഹരി വിപണി. സെൻസെക്സ് 350.81 പോയിൻ്റ് ഉയർന്ന് 74,227.63ലും നിഫ്റ്റി 80.00 പോയിൻ്റ് ഉയർന്ന് 22,514.70ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2342 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1361 ഓഹരികൾ ഇടിഞ്ഞു. 101 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചികയും എക്കാലത്തെയും ഉയർന്ന ലെവേലായ 40,973.14 ലെത്തി, കുതിപ്പ് നിലനിർത്താനാവാതെ സൂചിക 0.11 ശതമാനം ഇടിഞ്ഞ് 40,625.41 ൽ ക്ലോസ് ചെയ്തു. സ്‌മോൾക്യാപ് സൂചിക 0.5 ശതമാനവും ബിഎസ്ഇ ലാർജ്ക്യാപ് 0.34 ശതമാനം നേട്ടമുണ്ടാക്കി. ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികളിലൊന്ന് ടാറ്റാ പവർ ഓഹരിയാണ്. വരും ദിവസങ്ങളിലും ടാറ്റാ പവർ ഓഹരി മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തുന്നത്.
നിലവിലെ ഓഹരി വില 414.20 രൂപ
വ്യാഴാഴ്ച രാവിലെ മുതൽ തന്നെ നേരിയ മുന്നേറ്റത്തിലായിരുന്നു ടാറ്റാ പവർ ഓഹരി. ആദ്യ സെഷനിൽ തന്നെ ഏകദേശം 1 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ടാറ്റാ പവറിന് സാധിച്ചു. 0.47 ശതമാനം നേട്ടത്തോടെ 414.20 രൂപ എന്ന നിരക്കിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്.

പ്രഭുദാസ് ലില്ലാധറിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റായ ഷിജു കൂത്തുപാലക്കൽ പറയുന്നത് കമ്പനിയുടെ ഓഹരി മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ്. ഓഹരി ശക്തമായ ഉയർച്ച അതേപടി നിലനിർത്തി. പ്രധാനപ്പെട്ട 50 ഇഎംഎ ലെവൽ ഓഹരിക്കുള്ള നല്ല സപ്പോർട്ട് സോണായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം വിലയിരുത്തുന്നു.
ഓഹരി വിപണിയിലെ മുന്നേറ്റം
1,32,430.85 കോടി രൂപയാണ് ടാറ്റാ പവറിന്‍റെ വിപണി മൂല്യം. ഓഹരി കഴിഞ്ഞ ആഴ്ചയിൽ 5.09 ശതമാനവും കഴിഞ്ഞ മാസത്തിൽ 5.74 ശതമാനവും ഉയർന്നു. മൂന്ന് മാസത്തിനിടെ 22.65 ശതമാനം നേട്ടമുണ്ടാക്കാനും ടാറ്റാ പവർ ഓഹരിക്ക് സാധിച്ചു. 61.39 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 113.56 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധച്ചിട്ടുണ്ട്.
2024 മാർച്ച് 7 നാണ് കമ്പനിയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 433.20 രൂപയിലെത്തിയത്. ഏറ്റവും താഴ്ന്ന നിരക്ക് 192.10 രൂപയാണ്.

അഞ്ച് വർഷത്തെ നേട്ടം 484.20 ശതമാനം
ടാറ്റാ പവർ ഓഹരി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 64.40 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകി. മൂന്ന് വർഷത്തിനിടെ 249.29 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. അതേ സമയം 484.20 ശതമാനം നേട്ടമാണ് അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്. പത്ത് വർഷത്തിനിടെ 396.94 ശതമാനവും റിട്ടേൺ ഓഹരി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലാഭവിഹിതം
2023 ജൂണിൽ 2 രൂപ ലാഭവിഹിതം കമ്പനി നൽകിയിരുന്നു. 2022 ജൂണിൽ നൽകിയത് 1.75 രൂപയാണ്. 2021ൽ 1.55 രൂപ ലാഭവിഹിതവും ടാറ്റാ പവർ നിക്ഷേപകർക്ക് നൽകി. 2020-ൽ 1.55 രൂപയും 2019-ൽ 1.3 രൂപയും ലാഭവിഹിതമായി ടാറ്റാ പവർ നൽകി.
ടാറ്റാ പവർ
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ സംയോജിത പവർ കമ്പനിയാണ് ടാറ്റ പവർ. പുനരുൽപ്പാദിപ്പിക്കാവുന്നതും പരമ്പരാഗതവുമായ ഊർജ്ജ ഉൽപ്പാദനം മുതൽ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ട്രേഡിംഗ്, സ്റ്റോറേജ് സൊല്യൂഷനുകൾ, സോളാർ സെല്ലുകൾ എന്നിവയിൽ കമ്പനി ബിസിനസ് നടത്തുന്നു. കമ്പനിക്ക് 14407 മെഗാവാട്ടിന്‍റെ വൈദ്യുത ഉത്പാദന ശേഷിയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications