ടാറ്റാ ഓഹരികളെ നിക്ഷേപകർക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ദീർഘകാലാടിസ്ഥാനത്തിൽ ടാറ്റാ ഓഹരികൾ മികച്ച ലാഭം നൽകുന്നവയാണ്. ആ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് ടാറ്റാ സ്റ്റീൽ. ടാറ്റ സ്റ്റീൽ ലിമിറ്റഡ് ഈ ആഴ്ച ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കാൻ പോകുകയാണ്. മികച്ച വരുമാനം രേഖപ്പെടുത്താനായാൽ ഓഹരിയും മുകളിലേക്ക് ഉയരുമെന്ന കാര്യം ഉറപ്പാണ്. അതോടൊപ്പം ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാറ്റാ സ്റ്റീൽ ഓഹരിയിൽ ബൈ കോൾ നൽകുകയും ചെയ്തിട്ടുണ്ട്.
പ്രഖ്യാപനം 31-ന്
ടാറ്റ സ്റ്റീൽ ലിമിറ്റഡിൻ്റെ ഡയറക്ടർ ബോർഡ് മീറ്റിംഗ് 2024 ജൂലൈ 31-നാണ് ചേരുന്നത്. അന്ന് ഏപ്രിൽ- ജൂൺ ത്രൈമാസത്തിലെ കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും.
ഓഹരി വില
കഴിഞ്ഞ മൂന്ന് മാസമായി ഇടിഞ്ഞതിന് ശേഷം ടാറ്റാ സ്റ്റീൽ ഓഹരി 3 ശതമാനത്തിലധികം ഉയർന്നു. 162.60 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. 2.23 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 6.61 ശതമാനം ഇടിന് ടാറ്റാ ഓഹരി നേരിട്ടു. എന്നാൽ ആറ് മാസത്തിനിടെ 20.44 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 16.23 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 35.56 ശതമാനം റിട്ടേൺ നൽകാനും ടാറ്റാ സ്റ്റീൽ ഓഹരിക്ക് സാധിച്ചു. 184.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 114.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ ടാറ്റ സ്റ്റീൽ ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 180 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
ടാറ്റ സ്റ്റീലിൽ 168 രൂപയാണ് സെൻട്രം ബ്രോക്കിംഗ് ലക്ഷ്യമിടുന്നത്. പ്രഭുദാസ് ലില്ലാധേർ ഓഹരിയിൽ ഒരു അക്യുമുലേറ്റ് കോളിനൊപ്പം 186 രൂപ ടാർഗെറ്റ് വില നിശ്ചയിച്ചിട്ടുണ്ട്.
സാങ്കേതിക കാര്യങ്ങൾ
ടാറ്റ സ്റ്റീലിൻ്റെ ആപേക്ഷിക ശക്തി സൂചിക (ആർഎസ്ഐ) 29.4 ൽ നിൽക്കുന്നതിനാൽ ഓവർസെൽഡ് ടെറിട്ടറിയിൽ ട്രേഡ് ചെയ്യുന്നു എന്ന് വേണം മനസിലാക്കാൻ. 5-ദിവസം, 150-ദിവസം, 200-ദിന ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്, കൂടാതെ 10-ദിവസം, 20-ദിവസം, 30-ദിവസം, 50-ദിവസം, 100-ദിവസത്തെ ചലിക്കുന്ന ശരാശരിയേക്കാൾ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്.
വരുമാനത്തിൽ ഇടിവ്
ടാറ്റ സ്റ്റീൽ ഏകീകൃത അറ്റാദായത്തിൽ 64.8 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ 1,566 കോടി രൂപയിൽ നിന്ന് മാർച്ച് പാദത്തിൽ 554.6 കോടി രൂപയായി കുറഞ്ഞു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം കുറഞ്ഞ് 58,687.3 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
