ഇന്ത്യൻ ഓഹരി വിപണിയിൽ ടാറ്റാ ഗ്രൂപ്പിന്‍റെ ഭാഗമായുള്ള എത്ര ഓഹരികൾ ഉണ്ടാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ. എൻഎസ്ഇയിലും ബിഎസ്ഇയിലുമായി ടാറ്റാ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള 19 കമ്പനികളുണ്ട് എന്നാണ് കണക്ക്. 19 കമ്പനികളുടേയും വിപണി മൂലധനം എത്രയാണെന്ന് ആലോചിച്ചാൽ കണ്ണ് തള്ളും. കഴിഞ്ഞ ദിവസം വിപണിയിൽ നിന്നും വലിയ നേട്ടമുണ്ടാക്കിയ ടാറ്റാ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റാ സ്റ്റീൽ. അതുകൊണ്ട് നമുക്ക് ടാറ്റാ സ്റ്റീൽ ഓഹരിയുടെ വിശദാംശങ്ങൾ പരിശോധിക്കാം.
52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില
ടാറ്റ സ്റ്റീൽ ലിമിറ്റഡിൻ്റെ ഓഹരികൾ ജൂൺ 7 വെള്ളിയാഴ്ച 179.65 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബിഎസ്ഇയിൽ 5 ശതമാനത്തിലധികം മുന്നേറ്റമാണ് ഈ ആഴ്ച ഓഹരി നേടിയത്. ഡീകാർബണൈസേഷൻ റോഡ്‌മാപ്പുമായി ബന്ധപ്പെട്ട് ഡച്ച് സർക്കാരുമായി ടാറ്റാ സ്റ്റീൽ ചർച്ച നടത്തുന്നു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരി വിപണിയിലെ മുന്നേറ്റം.

നിലവിലെ ഓഹരി വില
ബിഎസ്ഇയിൽ 4.04 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 178.95 രൂപ എന്നതാണ് നിലവിൽ ടാറ്റാ സ്റ്റീൽ ഓഹരിയുടെ വില. 5.17 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസത്തിനുള്ളിൽ ടാറ്റാ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 7.77 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഏകദേശം 28 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
ആറ് മാസത്തിനിടെ 38 ശതമാനം നേട്ടമുണ്ടാക്കാനും ടാറ്റാ ഗ്രൂപ്പ് ഓഹരിക്ക് സാധിച്ചു. 62 ശതമാനത്തോളം വളർച്ചയാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്. അഞ്ച് വർഷത്തിനുള്ളിൽ നേടിയ വളർച്ച 271.11 ശതമാനമാണ്. 108.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് 187 രൂപയുടെ ടാർഗെറ്റ് വിലയോടെ ടാറ്റാ സ്റ്റീൽ ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. 175 രൂപയാണ് സ്റ്റോപ്പ് ലോസ്. അതേസമയം കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റിസിന് ടാറ്റ സ്റ്റീലിൽ റേറ്റിംഗ് കുറവാണ്. 2024 ജൂൺ 6 ലെ റിപ്പോർട്ടിൽ, ടാറ്റ സ്റ്റീൽ ഓഹരിയുടെ നിലവിലെ വിപണി വില 169 രൂപയായിരുന്നപ്പോൾ, ടാറ്റ സ്റ്റീലിൻ്റെ ന്യായവില 8% കുറഞ്ഞ് 155 രൂപയാണെന്ന് ബ്രോക്കറേജ് പറഞ്ഞു.

ടാറ്റ സ്റ്റീൽ ഡിവിഡൻ്റ്
ടാറ്റ സ്റ്റീലിൻ്റെ ഡയറക്ടർ ബോർഡ് നേരത്തെ ഒരു ഇക്വിറ്റി ഷെയറിന് 3.60 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. 2024 ജൂൺ 21 വെള്ളിയാഴ്ചയാണ് റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications