രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ പ്രതീക്ഷയോടെ കൈവശം വെയ്ക്കുന്ന ഓഹരികളില്‍ ഒന്നാണ് ടാറ്റ സ്റ്റീല്‍. സമീപകാലത്ത് 122 രൂപയ്ക്ക് മേലെ ബ്രേക്കൗട്ട് കുറിച്ചെങ്കിലും വിപണിയില്‍ ആഞ്ഞടിച്ച വില്‍പ്പന തരംഗത്തില്‍ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വീണ്ടും താഴേക്കിറങ്ങി.
ഇതേസമയം, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലയില്‍ നിന്നും 30 ശതമാനത്തോളം തിരിച്ചുവരവ് സ്റ്റോക്ക് നടത്തിയിട്ടുണ്ട്.

2022 ജൂണ്‍ 23 -ന് 82.71 രൂപ വരെയ്ക്കും കമ്പനിയുടെ ഓഹരി വില ഇടിഞ്ഞിരുന്നു. പോയവാരം 107.15 രൂപയിലാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ഇടപാടുകള്‍ അവസാനിപ്പിച്ചത്.
കഴിഞ്ഞ ആറുമാസത്തെ ചിത്രമെടുത്താല്‍ സ്റ്റോക്കിലെ ഏറ്റവും ഉയര്‍ന്ന നിലവാരം ജനുവരി 19 -ന് കയ്യടക്കിയ 123.50 രൂപയാണ്. എന്നാല്‍ അന്നുതൊട്ട് തുടരെ വീഴുന്ന തിരക്കിലാണ് ടാറ്റ സ്റ്റീല്‍.
ഇങ്ങനെയൊരു അവസ്ഥയില്‍ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ഇപ്പോള്‍ സമാഹരിക്കുന്നത് ബുദ്ധിയാണോ? കയ്യിലുള്ള ടാറ്റ സ്റ്റീല്‍ ഓഹരികള്‍ എന്തുചെയ്യണം - വില്‍ക്കണോ അതോ പോര്‍ട്ട്ഫോളിയോയില്‍ നിലനിര്‍ത്തണോ?
ടാറ്റ സ്റ്റീലിനെ ചൊല്ലി നിക്ഷേപകര്‍ക്ക് വലിയ തോതില്‍ ആശയക്കുഴപ്പമുണ്ട്.
ടെക്നിക്കല്‍ ചിത്രം പരിശോധിക്കുമ്പോള്‍ സ്റ്റോക്കിലെ കരുത്ത് പറഞ്ഞുവെയ്ക്കുന്ന RSI സൂചകം (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) 39.7 എന്ന നിലയിലാണ് തുടരുന്നത്. അതായത്, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ അമിതമായി വാങ്ങപ്പെടുന്നുമില്ല, അമിതമായി വില്‍ക്കപ്പെടുന്നുമില്ല.
സ്റ്റോക്കിലെ ബീറ്റ ഘടകം 1.3 യൂണിറ്റ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയുണ്ടായ അതിശക്തമായ ചാഞ്ചാട്ടം കാരണമാണിത്.
കഴിഞ്ഞ 200 ദിവസത്തെ മൂവിങ് ആവറേജിന് മുകളില്‍ തുടരാന്‍ ടാറ്റ സ്റ്റീലിന് ഇപ്പോഴും സാധിക്കുന്നുണ്ട്. എന്നാല്‍ 5, 20, 50, 100 ദിന കാലയളവിലെ മൂവിങ് ആവറേജുകള്‍ക്ക് താഴേക്ക് കമ്പനിയുടെ ഓഹരി വില ഇടറി.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം 2,502 കോടി രൂപയുടെ നഷ്ടമാണ് ടാറ്റ സ്റ്റീല്‍ നേരിട്ടത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 9,598 കോടി രൂപയുടെ അറ്റാദായം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. വര്‍ധിച്ച ചെലവുകള്‍ നഷ്ടത്തിലേക്ക് നയിച്ചെന്നാണ് വിശദീകരണം.
പ്രവര്‍ത്തന വരുമാനത്തിലും സമാനമായ വീഴ്ച്ചയുണ്ട്. 60,783 കോടി രൂപയില്‍ നിന്നും 57,084 കോടി രൂപയായി പ്രവര്‍ത്തന വരുമാനം മൂന്നാം പാദം കുറഞ്ഞു.
ഈ അവസരത്തില്‍ ടാറ്റ സ്റ്റീലില്‍ വിപണി വിദഗ്ധരുടെ കാഴ്ച്ചപ്പാടെന്തെന്ന് ചുവടെ അറിയാം.
വൈശാലി പാരേഖ് - ടെക്നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ്, പ്രഭുദാസ് ലില്ലാധര്‍
സമീപകാല തിരുത്തലിന് ശേഷം 200 ദിവസത്തെ മൂവിങ് ആവറേജായ 105 രൂപയ്ക്ക് അരികിലാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ എത്തിനില്‍ക്കുന്നത്. ഈ നിലവാരത്തില്‍ കണ്സോളിഡേഷന് നടക്കുന്നു. താഴെത്തട്ടില്‍ താവളം കണ്ടെത്തിയെന്ന സൂചനയാണിത്.
മുന്നോട്ട് പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം. അമിതമായി വില്ക്കപ്പെട്ട നിലയില്‍ നിന്നും ട്രെന്‍ഡ് റിവേഴ്സലിനുള്ള സാധ്യത RSI സൂചകം നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 115 രൂപയിലേക്ക് എത്തിപ്പിടിക്കാന്‍ സ്റ്റോക്ക് ശ്രമിക്കും. ഈ കടമ്പ ആധികാരികമായി കടന്നാല്‍ 124-127 രൂപ സോണിലേക്ക് ടാറ്റ സ്റ്റീല്‍ അടിവെച്ച് കയറും.

അഭിജീത്ത് - ടിപ്സ്2ട്രേഡ്
101 രൂപയില്‍ ടാറ്റ സ്റ്റീലിന് ശക്തമായ പിന്തുണയുണ്ട്. പ്രതിദിന ചാര്‍ട്ടില്‍ 125 രൂപയ്ക്ക് മേലെ ക്ലോസിങ് നടന്നാല്‍ പുത്തന്‍ അപ്ട്രെന്‍ഡിന് വഴിതെളിയും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ 165 രൂപ വരെ മുന്നേറാന്‍ ടാറ്റ സ്റ്റീലിന് ഊര്‍ജ്ജമുണ്ട്.
വിദേശ ബ്രോക്കറേജായ ജെഫറീസ് ടാറ്റ സ്റ്റീല്‍ വാങ്ങാമെന്നാണ് നിര്‍ദേശിക്കുന്നത്. ടാര്‍ഗറ്റ് വില 145 രൂപ.
'ഇന്ത്യയിലെ മെറ്റല്‍ സെക്ടറില്‍ കാര്യമായ വാങ്ങല്‍ അവസരങ്ങളാണുള്ളത്. ഈ വിഭാഗത്തില്‍ ടാറ്റ സ്റ്റീലാണ് ഞങ്ങളുടെ ആദ്യ ചോയിസ്. രണ്ടാമത്തേത് ഹിന്‍ഡാല്‍കോയും', ജെഫറീസ് പറയുന്നു.
മറ്റൊരു ഓഹരി ഗവേഷണ സ്ഥാപനമായ ബോബ്കാപ്സും ടാറ്റ സ്റ്റീലിന് 'ബൈ' റേറ്റിങ് നല്‍കുന്നുണ്ട്. ടാര്‍ഗറ്റ് വില 140 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications